മിമിക്ര രംഗത്തുനിന്നും എത്തി അവതാരകനും നടനും സംവിധായകനുമായി മലയാള സിനിമയില്ഡ വെന്നിക്കൊടി പാറിച്ച താരമാണ് രമേഷ് പിഷാരടി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി രമേഷ് പിഷാരടിയുടെ സംവിധാനത്തില് നായകനായെത്തിയ സിനിമയായിരുന്നു ഗാനഗന്ധർവ്വൻ.
ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയ രസകരമായ കഥ സംവിധായകൻ പിഷാരടി വെളിപ്പെടുത്തിയത് വുണ്ടും വൈറലാവുകയാണ്. നേരത്തെ മാതൃഭൂമിയുമായുള്ള ഒരു അഭിമുഖത്തിലാണ് രമേഷ് പിഷാരടി ഇക്കാര്യം പറഞ്ഞത്.
പിഷാരടിയുടെ തുറന്നു പറച്ചിൽ ഇങ്ങനെ:
മമ്മുക്കയ്ക്ക് പറ്റിയ കഥ കിട്ടിയപ്പോൾ ഒന്ന് നേരിൽക്കാണാൻ പറ്റുമോ എന്ന് വിളിച്ചുചോദിച്ചു. നാളെ കോഴിക്കോട്ടേക്കൊരു കാർ യാത്രയുണ്ട്. വന്നാൽ ഇടപ്പള്ളിയിൽവെച്ച് കാറിൽ കയറാം, വന്നകാര്യം പറഞ്ഞ് കൊടുങ്ങല്ലൂരിൽ ഇറങ്ങാം. നിന്റെ വണ്ടി എന്റെ വണ്ടിയുടെ പിറകെവരട്ടെ -മമ്മൂട്ടി പറഞ്ഞു.
പിറ്റേന്ന് രാവിലെ പറഞ്ഞതുപോലെ ഇടപ്പള്ളിയിൽവെച്ച് ഞാൻ മമ്മുക്കയുടെ കാറിൽക്കയറി. കുറച്ചുദൂരം യാത്രപോയപ്പോൾ എന്താ കാര്യം മമ്മുക്കയുടെ ചോദ്യം. ഒരു കഥ പറയാൻ വന്നതാ കഥയോ, കഥ കേൾക്കാൻ ഞാനെന്താ കുഞ്ഞുവാവയാ? മമ്മുക്കയുടെ മറുപടികേട്ട് എന്റെ കാറ്റുപോയി.
കഥ ഒഴികെ മറ്റു പലകാര്യങ്ങളും പറഞ്ഞ് ഞങ്ങൾ കൊടുങ്ങല്ലൂരിലെത്തി. ”തന്റെ വണ്ടി തിരിച്ചുപോകാൻ പറ. നമുക്ക് കോഴിക്കോടുവരെ പോകാം. -മമ്മുക്ക പറഞ്ഞു. അങ്ങനെ ആ യാത്ര കോഴിക്കോട്ടേക്ക് നീണ്ടു. കോഴിക്കോട് എത്താറായപ്പോൾ മമ്മുക്ക ചോദിച്ചു. എന്താ, കഥ പറ നാലുവരി മാത്രമുള്ള ചിത്രത്തിന്റെ മൂലകഥ ഞാൻ പറഞ്ഞു. ഇത് ഇഷ്ടമായാൽ തിരക്കഥയെഴുതി ഞാൻ വരാം… പിഷാരടി പറഞ്ഞു നിർത്തി.
രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നായിരുന്നു ഗാനഗന്ധർവ്വന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി വൻതാരനിര അഭിനയിച്ചിരുന്നു.
ശ്രീലക്ഷ്മി ആർ, ശങ്കർ രാജ് ആർ, രമേഷ് പിഷാരടി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ അഴകപ്പൻ ഛായാഗ്രഹണവും ദീപക് ദേവ് സംഗീതമൊരുക്കിയിരുന്നു. മികച്ച വിജയമായിരുന്നു ചിത്രം നേടയത്.