നാഗ ചൈതന്യയും ശോഭിതയും തമ്മിലുള്ള വിവാഹം നടത്തുന്നത് രാജകീയമായി. ഡേറ്റ് തീരുമാനമായി, ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസവും ചർച്ചയാകുന്നു

166

നടി ശോഭിത ധൂലിപാലയുടെയും തെലുങ്ക് യുവ സൂപ്പർസ്റ്റാർ നാഗ ചൈതന്യയുടെയും വിവാഹ നിശ്ചയം സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയ ഗോസിപ്പുകൾ രണ്ട് വർഷത്തോളമായി സൈബറിടത്ത് സജീവമായിരുന്നു എങ്കിലും യാതൊരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്ന് വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പുറത്തു വരികയായിരുന്നു.

ആരാധകരെ ആവേശത്തിലാക്കി ഇപ്പോഴിതാ വിവാഹത്തെ സംബന്ധിച്ച പുതിയ അപ്ഡേറ്റുകൾ പുറത്തു വന്നിരിയ്ക്കുകയാണ്. 2025 മാർച്ചിൽ ആയിരിക്കും വിവാഹം എന്നാണ് റിപ്പോർട്ടുകൾ.നാഗ ചൈതന്യയെ സംബന്ധിച്ച് ഇതും ഡസ്റ്റിനേഷൻ വെഡ്ഡിങ് ആയിരിക്കും. രാജസ്ഥാനിൽ വച്ച് രാജകീയമായി നടക്കാൻ പോകുന്ന വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുക്കും.

Advertisements

അതേ സമയം നാഗ ചൈതന്യയുടെ ആദ്യ വിവാഹവും ഡെസ്റ്റിനേഷൻ വിവാഹം ആയിരുന്നു. സമാന്തയുമായുള്ള ഗോവയിൽ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം 2017 ൽ സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. 2020 ൽ ആണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. 2021 ൽ ഔദ്യോഗികമായി വേർപിരിയുകയും ചെയ്തു.

Also Read
നാഷണൽ അവാർഡ്, മമ്മൂട്ടിയെ മാത്രമല്ല മോഹൻലാലിനെയും പലതവണ തഴഞ്ഞിട്ടുണ്ട്, ചരിത്രം ഇങ്ങനെ

2022 ൽ ആണ് നാഗ ചൈതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള പ്രണയ വാർത്തകൾ പുറത്തുവന്നത്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇപ്പോൾ വിവാഹത്തിലേക്ക് കടക്കുന്നത്. അതിനിടയിൽ ശോഭിതയും നാഗ ചൈതന്യയും തമ്മിലുള്ള പ്രായ വ്യത്യാസത്തെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയിയൽ സജീവമാവുന്നുണ്ട്.

1986 നവംബർ 23 നാണ് നാഗ ചൈതന്യയുടെ ജനനം. നാഗ ചൈതന്യയെക്കാൾ ആറ് വയസ്സിന് ഇളയതാണ് ശോഭിത ധൂലിപാല. 1992 മെയ് 31 നാണ് ശോഭിതയുടെ ബർത്ത് ഡേ. ഇരുവരും പെർഫക്ട് മാച്ച് ആണെന്നാണ് ആരാധകരുടെ കമന്റുകൾ. ഹൈദരബാദിലെ വീട്ടിൽ വച്ച് ഇരു കുടുംബത്തിന്റെയും സാന്നിധ്യത്തിലാണ് നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

നിശ്ചയത്തിന് ശേഷം ഇരുവരും തങ്ങളുടെ സിനിമാ തിരക്കുകളിലേക്ക് പോയി. അതിനിടയിൽ നാഗ ചൈതന്യയുടെ ആദ്യ ഭാര്യ സമാന്ത റുത്ത് പ്രഭുവുമായി ബന്ധപ്പെട്ട് ഒരുപാട് വിമർശനങ്ങൾ സോഷ്യൽ മീഡിയിയൽ ഉയർന്നിരുന്നു. എന്നാൽ അതിനോടൊന്നും ശോഭിതയോ നാഗ ചൈതന്യയോ കുടുംബമോ പ്രതികരിച്ചില്ല.

Also Read
പതിനൊന്ന് വർഷം ഞാൻ കഷ്ടപ്പെട്ടിട്ടും കിട്ടാത്ത പ്രതിഫലമാണ് ബിഗ് ബോസിലെ മൂന്ന് മാസം കൊണ്ട് കിട്ടിയത്: അപ്‌സര

വയനാടിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ടെന്ന് ഡോ.റോബിൻ

Advertisement