കുറേപേർ അന്ന് മോശം പറഞ്ഞു, ഇപ്പോൾ അത് മൈൻഡ് ചെയ്യാറില്ല, നവ്യാ നായർ പറയുന്നത് കേട്ടോ

217

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച് താര സുന്ദരിയാണ് നടി നവ്യാ നായർ. ആദ്യ ചിത്രം തന്നെ തകർപ്പൻ വിജയമായതോടെ നിരവധി മികച്ച അവസരങ്ങൾ ആയിരുന്നു നവ്യയെ തേടി എത്തിയത്.

മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും നടി തിളങ്ങിയിരുന്നു. തെന്നിന്ത്യയിലെ മുൻനിര സംവിധായർക്കും താരങ്ങളുടെ കൂടെയുമെല്ലാം നവ്യ തന്റെ കരിയർ കെട്ടിപ്പടുക്കുക ആയിരുന്നു. പിന്നീട് സന്തോഷ് മേനോനുമായുള്ള വിവാഹത്തെ തുടർന്ന് നവ്യാ നായർ സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു.

Advertisements

പിന്നീട് അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ നവ്‌യ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. അതേ സമയം തന്റെ വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങളെക്കുറിച്ച് നവ്യാ നായർ പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിലെ ക്യുആൻഡ്എയിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു നവ്യാ നായർ.സ്വയം സ്നേഹിക്കണമെന്നും പ്രൈയോറൈറ്റിസ് ചെയ്യണമെന്നും ഫീൽ ചെയ്ത നിമിഷത്തെക്കുറിച്ച് ചോദിച്ചാൽ വിവാഹ ശേഷമാണ് അതെനിക്ക് മനസിലായത്. എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്. എനിക്ക് എന്റെ അനുഭവത്തിലൂടെയേ ജീവിതത്തെ നോക്കി കാണാനാവൂ.

Also Read
ഞാൻ ധരിച്ചത് എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ്, അത് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല: അമല പോൾ

ആരേയും വിലയിരുത്താതിരിക്കുക. അവർ ഏതൊക്കെ സിറ്റുവേഷൻ കടന്ന് വന്നവരാണെന്ന് നമുക്കറിയില്ലല്ലോ. ഒരാളെക്കുറിച്ച് വ്യക്തമായി അറിയാതെ വിമർശിക്കരുത്. എനിക്കെതിരെ ഒരു ന്യൂസ് വന്നിരുന്നു ഇടയ്ക്ക്. ഇഡി കേസ് എന്നൊക്കെ പറഞ്ഞ്. അത് വന്ന സമയത്ത് കുറേപേർ എന്റെ പഴയ അഭിമുഖങ്ങളൊക്കെ എടുത്ത് ഞാൻ ഭയങ്കര തോട്ട് പ്രവോക്കിംഗ് ആണെന്നൊക്കെ പറഞ്ഞിരുന്നു.

എനിക്ക് അതൊരു വലിയ അത്ഭുതമായിരുന്നു. ഇത്രയും ആൾക്കാർക്ക് എന്നെ ഇഷ്ടമാണോ എന്ന് വിചാരിച്ചു. അതേ സമയം തന്നെ എന്നെക്കുറിച്ചും വീട്ടിലുള്ളവരെക്കുറിച്ചും മോശമായി എഴുതിയവരുമുണ്ടായിരുന്നു. ഇത്രയും വർഷമായിട്ട് സിനിമയിലുള്ള ആളല്ലേ ഞാൻ അതൊക്കെ അവർ മറന്നു. മറ്റാർക്കോ വേണ്ടിയല്ല, എനിക്ക് വേണ്ടി ജീവിക്കണം എന്ന് ശരിക്കും മനസിലാക്കി തന്ന സംഭവം കൂടിയായിരുന്നു.

ആരെങ്കിലും എന്തെങ്കിലും വിചാരിക്കുമോ എന്ന് മുൻപ് ഞാൻ ചോദിക്കാറുണ്ടായിരുന്നു. ആൾക്കാർ എന്നെക്കുറിച്ച് വിചാരിച്ച് വെച്ചിരിക്കുന്ന ഇമേജ് ഞാൻ ബ്രേക്ക് ചെയ്തിട്ട് എന്തിനാണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന് ചിന്തിക്കാറുണ്ടായിരുന്നു. അതിലൊന്നും പ്രത്യേകിച്ചൊരു കാര്യവുമില്ലെന്ന് അന്ന് മനസിലായതാണ്.

നമ്മൾ സ്വയം സ്നേഹിച്ചില്ലെങ്കിൽ കൂടെ ആരുമുണ്ടാവില്ലെന്ന് മനസിലായി. സൈബർ അറ്റാക്കിനെക്കുറിച്ചും നവ്യ സംസാരിച്ചിരുന്നു. വേദനാജനകമാണ് അത്. നടക്കുമ്പോൾ സാരിയൊന്ന് മാറിപ്പോയി, അല്ലെങ്കിൽ സ്ലീവ്ലെസ് ഉടുപ്പിട്ടു. അതേക്കുറിച്ച് എന്തൊക്കെയാണ് പറയുന്നത്. മുൻപൊരിക്കൽ മകനൊപ്പം ബാലിയിൽ പോയിരുന്നു. അന്നൊരു സ്റ്റോറി ഇട്ടപ്പോൾ കുറേപേർ മോശം പറഞ്ഞു.

Also Read
നാഗ ചൈതന്യയും ശോഭിതയും തമ്മിലുള്ള വിവാഹം നടത്തുന്നത് രാജകീയമായി. ഡേറ്റ് തീരുമാനമായി, ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസവും ചർച്ചയാകുന്നു

പറയുന്നവർക്ക് എന്തെങ്കിലും കാര്യം കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ എന്ന് ഞാൻ കരുതി. എന്തിനെ എങ്ങനെയാണ് വളച്ചൊടിക്കുന്നതെന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് അങ്ങനെ വലിയ പരിപാടികളൊന്നും ചെയ്യാറില്ല, അതാണ് എന്റെ ബ്യൂട്ടി സീക്രട്ട്. സന്തോഷമായിട്ട് ഇരിക്കുക, നന്നായി ഉറങ്ങുക, നന്നായി വ്യായാമം ചെയ്യുക. ആവശ്യത്തിന് ഭക്ഷണം കഴിക്കുക. നല്ലത് ചിന്തിക്കുക, നമ്മുടെ ഉള്ളിലെ സൗന്ദര്യം എന്തായാലും പുറത്തുവരും. എത്ര സൗന്ദര്യമുള്ള ആളായാലും പെരുമാറ്റം ശരിയല്ലെങ്കിൽ എന്ത് മോശമാണെന്ന് നമ്മൾ പറയും എന്നും നവ്യ വ്യക്തമാക്കുന്നു.

വയനാടിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ടെന്ന് ഡോ.റോബിൻ

Advertisement