മലയാളി സിനിമാ പ്രേക്ശകർക്ക് ഏറെ സുപരിചിയായ നടിയാണ് അനുമോൾ. അനായാസം ഏത് കഥാപാത്രത്തെയും കൈകാര്യം ചെയ്യാൻ കഴിവുള്ള അനുമോൾ ഇടയ്ക്ക് ഗ്ലാമറസായിട്ടുള്ള റോളുകളിലൂടെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഒരു സിനിമയുടെ ഷൂട്ടിംഗിന് ഇടയിൽ ഇറങ്ങി പോകേണ്ട അവസ്ഥ വന്നതിനെ പറ്റി തുറന്ന് പറയുക ആണ് അനുമോൾ.
കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനുമോളുടെ വെളിപ്പെടുത്തൽ. ഷൂട്ടിങ്ങിൽ മറക്കാൻ പറ്റാത്ത അനുഭവത്തെ കുറിച്ചാണ് അനുവിനോട് അവതാരകൻ ചോദിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ വഴക്കും വാക്ക് തർക്കവും ഉണ്ടായതിനെ പറ്റി നടി പറയുന്നു. അന്ന് സെറ്റിൽ നിന്നും ഞാൻ ഇറങ്ങി പോയില്ല.
പക്ഷേ അവിടെ ബഹളം വച്ചു. ചായ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ചു. ഒരു സിനിമയുടെ ചിത്രീകരണത്തിന് ഇടെ പാറപ്പുറത്ത് നിന്നുള്ള ഒരു പാട്ട് സീൻ എടുക്കുകയായിരുന്നു. ഒരു ആർഗുമെന്റ് വന്നു ഷൂട്ടിംഗ് രംഗങ്ങിലെ തുടർച്ച ഞാൻ ശ്രദ്ധിക്കാറുണ്ട്. 95 ശതമാനവും എനിക്ക് തെറ്റ് പറ്റാറില്ല. അങ്ങനെയാണ് താൻ ആ രംഗത്തിലഭിനയിച്ചത്.
അതിന്റെ പേരിൽ വാക്കുതർക്കം ഉണ്ടായി. അസോസിയേറ്റും ആയിട്ടാണ് ദേഷ്യപ്പെട്ടത്. അവസാനം വിഷ്വൽ എടുത്ത് നോക്കുമ്പോൾ ഞാൻ പറഞ്ഞതാണ് ശരി. ഇതിനിടയിൽ പ്രശ്‌നം എന്താണെന്ന് അന്വേഷിച്ച് സംവിധായകനും വന്നു. എനിക്ക് ആത്മാർത്ഥ കുറച്ച് കൂടുതലാണ് വിട്ടേക്കൂ എന്ന് സംവിധായകൻ അവരോട് പറഞ്ഞതോടെയാണ് ആ പ്രശ്നം അവിടെ കഴിഞ്ഞതെന്ന് അനുമോൾ പറയുന്നു.
അതുപോലെ തന്റെ പ്രണയ ബന്ധങ്ങളെ കുറിച്ചും അനു മോൾ തുറന്ന് സംസാരിച്ചിരുന്നു. രണ്ട് മൂന്ന് റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. ഞാനതിന് പറ്റിയ ആളല്ലെന്ന് പിന്നീടെനിക്ക് മനസിലായി. റിലേഷൻഷിപ്പ് മാനേജ് ചെയ്യാൻ എനിക്കാവില്ല. അതെനിക്ക് വർക്കാവുകയുമില്ല. എന്റെ പ്രശ്നങ്ങൾ അല്ലെങ്കിൽ പോലും രണ്ടാളും പരസ്പരം പറഞ്ഞിട്ടാണ് ആ ബന്ധങ്ങൾ അവസാനിപ്പിച്ചത്.
ചില കാര്യങ്ങളിൽ ഞാൻ പെർഫെഷനിസ്റ്റായി കളയും. അന്നേരം ടെമ്പർ വരുമെന്നും നടി പറയുന്നു. ഇപ്പോൾ എനിക്ക് റിലേഷൻഷിപ്പ് ഒന്നുമില്ല. സിംഗിളായി കഴിയുകയാണ്. അത് നല്ലതാണെന്ന് ഇപ്പോൾ മനസിലാക്കി. സിംഗിളാവുമ്പോൾ നമ്മൾ നല്ലോണം ഹാപ്പിയാണ്. കുറച്ചൂടി പ്രൊഡക്ടീവ് ആവാനും എല്ലാവർക്കും കൊടുക്കാൻ സമയമുണ്ട്.
മറ്റേത് നമ്മുടെ എല്ലാ ശ്രദ്ധയും ഒരാൾക്ക് മാത്രം കൊടുക്കേണ്ടി വരും. ഇപ്പോൾ വീട്ടുകാരുടെ കൂടെ ഇരിക്കാനും യാത്ര ചെയ്യാനും എല്ലാത്തിനും സമയം കിട്ടുന്നുണ്ട്. അങ്ങനെ സന്തോഷത്തിൽ ആണെന്നും അനു മോൾ വ്യക്തമാക്കുന്നു.