മമിക്രിയിൽ നിന്നും എത്തി മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ മുഴുവൻ അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് മലയാളത്തിന്റെ മണിമുത്ത് കലാഭവൻ മണി. കൊമേഡിയനായും നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ സിനിമയിൽ തിളങ്ങിയ മണിയുടെ അപ്രതീക്ഷിത വിയോഗം സിനിമാരാധകരെ അതീവ ദുഖത്തിലാക്കിയിരുന്നു.
അതേ സമയം കലാഭവൻ മണിയുടെ അഭിനയ മികവ് പ്രേക്ഷകർ കണ്ട നിരവധി ചിത്രങ്ങൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ആകാശത്തിലെ പറവകൾ, കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി ഉൾപ്പെടെയുളള സിനിമകളിൽ ശ്രദ്ധേയ പ്രകടനമാണ് നടൻ കാഴ്ചവെച്ചത്. ഇക്കൂട്ടത്തിലെ ആകാശത്തിലെ പറവകൾ എന്ന ചിത്രം എടുത്തത് സംവിധായകൻ വിഎം വിനു ആയിരുന്നു.
ജോൺസൺ എസ്തപ്പാന്റെ തിരക്കഥയിലാണ് വിഎം വിനു ആകാശത്തിലെ പറവകൾ എടുത്തത്. കലാഭവൻ മണിക്ക് പുറമെ സിന്ധു മേനോൻ, ജഗതി ശ്രീകുമാർ, കവിയൂർ പൊന്നമ്മ, അഗസ്റ്റിൻ, ഇന്ദ്രൻസ് ഉൾപ്പെടെയുളള താരങ്ങളാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
ഉത്പൽ വി നായരാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചത്. ഹരിഹരപുത്രൻ എഡിറ്റിംഗും എസ് ബാലകൃഷ്ണൻ സംഗീതവും ചെയ്തു. രാജാമണിയാണ് ആകാശത്തിലെ പറവകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത്. ഉടുമ്പു വാസു എന്ന കഥാപാത്രത്തെയാണ് കലാഭവൻ മണി ചിത്രത്തിൽ അവതരിപ്പിച്ചത്.
മികച്ച ചിത്രമായിരുന്നിട്ട് കൂടി ഈ സിനിമ വലിയ വിജയമായില്ലായിരുന്നു. ചിത്രത്തിലെ കലാഭവൻ മണിയുടെ പ്രകടനത്തിന് പ്രേക്ഷക പ്രശംസകളും ലഭിച്ചിരുന്നു. ആകാശത്തിലെ പറവകൾ ചിത്രീകരണ സമയത്ത് ഉണ്ടായ ഒരു മറക്കാനാത്ത അനുഭവം പങ്കുവെക്കുകയാണ് വിഎം വിനു ഇപ്പോൾ.
തന്റെ യൂടൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് കലാഭവൻ മണി തകർന്നുപോയ ഒരു സംഭവത്തെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയത്.
ആകാശത്തിലെ പറവകളുടെയും വിനയൻ സംവിധാനം ചെയ്ത കരുമാടിക്കുട്ടന്റെയും ഷൂട്ടിംഗ് ഒരേ സമയങ്ങളിലാണ് നടന്നത്. അന്ന് കലാഭവൻ മണി അന്ന് മാറി മാറിയാണ് രണ്ട് സിനിമളിലും അഭിനയിച്ചത്. അങ്ങനെ കരുമാടിക്കുട്ടൻ ഷൂട്ടിംഗിന് ശേഷം മണി ഞങ്ങളുടെ സെറ്റിലെത്തി.
Also Read
അതീവ ഗ്ലാമറിൽ ഓണം ഫോട്ടോഷൂട്ടുമായി അനാർക്കലി മരിയ്ക്കാർ, വൈറലാക്കി ആരാധകർ
വിനയൻ സാറിനോട് ആകാശത്തിലെ പറവകൾ സിനിമയുടെ കഥ മുഴുവൻ പറഞ്ഞ കാര്യം മണി ഞങ്ങളോട് വന്ന് പറഞ്ഞു. ക്ലൈമാക്സൊക്കെ ഇഷ്ടമായെന്നും ഗംഭീരമായിട്ടുണ്ട് എന്നും വിനയൻ പറഞ്ഞത് മണി ഞങ്ങളെ അറിയിച്ചു. ഇത് കേട്ട് എന്തിനാ മണി നമ്മുടെ ക്ലൈമാക്സ് ഒകെ പറയാൻ പോയത് എന്നാണ് ഞങ്ങളെല്ലാം പറഞ്ഞത്.
അത് വേണ്ടായിരുന്നു എന്ന് ഞാൻ ഉൾപ്പെടെയുളള ടീം അംഗങ്ങളെല്ലാം പറഞ്ഞു. അതിന്റെ ഫ്രഷ്നെസ് ഒക്കെ പോവില്ല. കാണുമ്പോ അതിന്റെ രസം കിട്ടിയാൽ പോരെ ആളുകൾക്ക്. അവിടെ പോയി പറയേണ്ട ആവശ്യമില്ല എന്ന് പറഞ്ഞു. പിന്നെ വീണ്ടും വിനയൻ ചിത്രത്തിന്റെ സെറ്റിൽ പോയി തിരിച്ചു വന്നപ്പോൾ മണിയെ ആകെ മൂഡ് ഓഫായി കണ്ടു. മേക്കപ്പ് ചെയ്തിട്ടും വല്ലാത്തൊരു അവസ്ഥയിൽ ഇരിക്കുകയാണ് മണി.
ഞാൻ എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ മണിയുടെ കണ്ണ് നിറഞ്ഞിരിക്കുകയാണ്. തുടർന്ന് നടന്ന കാര്യങ്ങൾ എല്ലാം മണി പറഞ്ഞു. സ്‌ക്രിപ്റ്റിൽ ആദ്യം ഇല്ലാത്ത രംഗം വിനയൻ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നു. അതാണെങ്കിൽ ഞങ്ങളുടെ സിനിമയിലേത് പോലെയുളള സീനാണ്. വിനയന്റെ സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോ അവിടെ വലിയൊരു പട്ടിയെ കെട്ടിയിട്ടതായി മണി കണ്ടു.
രാജൻ പി ദേവിനെ പട്ടി ക, ടിച്ച് രാജൻ പി ദേവിന് സിനിമയിൽ ഭ്രാന്താവുന്നുണ്ട്. സക്രിപ്റ്റിൽ എന്താണ് പെട്ടെന്ന് ഇങ്ങനെ ഉൾപ്പെടുത്തിയതെന്ന് ചോദിച്ചപ്പോൾ എനിക്ക് അങ്ങനെ തോന്നി എന്നാണ് വിനയൻ പറഞ്ഞത്. ആ ക്യാരക്ടർ ആദ്യമേ അങ്ങനെയാണെന്ന് എന്റെ മനസിലുണ്ടായിരുന്നു എന്ന് വിനയൻ പറഞ്ഞു.
എന്നാൽ അത് പെട്ടെന്ന് വിനയൻ പ്ലാൻ ചെയ്തതാണെന്ന് മണിക്ക് മനസിലായി. മണി ആകെ തകർന്നു പോയി. മണി പിന്നെ എന്തൊക്കെയോ തട്ടിക്കൂട്ട് അഭിനയം കാഴ്ചവെച്ച് ആ സെറ്റിൽ നിന്നും ഞങ്ങളുടെ സെറ്റിൽ തിരിച്ചെത്തി. എനിക്കും അന്ന് ഭയങ്കര വിഷമം തോന്നിയെന്ന് വിഎം വിനു പറയുന്നു.
കാരണം നമ്മുടെ പടത്തിന്റെ ക്ലൈമാക്സിലെ അതേപോലെ മറ്റൊരു പടത്തിൽ വരുമ്പോൾ അത് വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഞങ്ങളുടെ സിനിമകൾ ചിലപ്പോ ഒരുമിച്ചാവും ഇറങ്ങുക. അത് അന്ന് വിനയൻ എന്ന ഡയറക്ടർ ചെയ്ത എറ്റവും മോശപ്പെട്ട കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. ആശയദാരിദ്ര്യം ഉണ്ടെങ്കിൽ വേറെ എന്തെങ്കിലും ചെയ്യണം.
അല്ലാതെ ഒരെ നടൻ അഭിനയിക്കുന്ന ഒരു പടത്തിന്റെ കണ്ടന്റ് അതേപോലെ എടുത്ത് മറ്റൊരു പടത്തിൽ കൊടുക്കുന്നത് എന്ത് മനോഭാവാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. പിന്നെ ആകാശത്തിലെ പറവകളിലെ സീൻ കലാഭവൻമണി വാശിയോടെ ചെയ്ത അനുഭവവും വിഎം വിനു പങ്കുവെച്ചു.
മണിക്ക് എന്റെ സിനിമയിലെ സീൻ നന്നായിട്ട് ചെയ്യണമെന്ന് വാശിയായി. താൻ വേറൊരു സംഭവം ചെയ്യുമെന്ന് പറഞ്ഞാണ് ക്ലൈമാക്സിൽ മണി ഭ്രാന്ത് പിടിച്ച് അഭിനയിക്കുന്ന സീൻ ചെയ്യുന്നത്. സത്യം പറഞ്ഞാല് ഒരു പേപ്പട്ടി കടിച്ചാൽ ഉളള അവസ്ഥ മണി വാശിയോടെ അഭിനയിച്ചു. എനിക്ക് വല്ലാത്ത വിഷമമായി. കാരണം മണിയുടെ നാവ് അത്രയ്ക്കും പുറത്തേക്ക് വന്ന് പൊട്ടി ചോര വന്നിരുന്നു.
ഞാൻ വേണ്ടെന്ന് പറഞ്ഞപ്പോഴും മണി മണിക്കൂറുകളോളം അഭിനയിച്ചു. മണിയുടെ എല്ലാ ഊർജ്ജവും എടുത്ത സിനിമയാണ് അതെന്നും വിഎം വിനു വ്യക്തമാക്കുന്നു.