മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയും നിർമ്മാതാവുമാണ് സാന്ദ്ര തോമസ്. 1991ൽ ബാലതാരമായി ആണ് താരം സിനിമ മേഖലയിൽ തുടക്കം കുറിച്ചത്. അഭിനേത്രി എന്നതിലുപരി നിർമ്മാതാവായും മലയാളത്തിൽ സജീവമായ താരമാണ് സാന്ദ്ര തോമസ്.
ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹ സ്ഥാപകയുമാണ് സാന്ദ്ര. നടനും നിർമ്മാതാവുമായ വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലംസിന്റെ ബാനറിലാണ് നടി ആദ്യം സിനിമകൾ നിർമ്മിച്ചത്. ഇവരുടെ നിർമ്മാണത്തിൽ ഒരുങ്ങിയ മിക്ക ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
കൂടാതെ നടിയായി എത്തിയ സിനിമകളും സാന്ദ്രയുടെതായി പ്രേക്ഷകർ ഏറ്റെടുത്തു. താരത്തിന്റെ കുടുംബവും മക്കളുമൊക്കെ യൂട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇപ്പോൾ സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
മലയാള സിനിമയിൽ ഇന്നും പുരുഷ മേധാവിത്വം ഉണ്ടെന്ന് പറയുകയാണ് താരം. സാന്ദ്ര തോമസിന്റെ വാക്കുകൾ ഇങ്ങനെ:
തനിക്ക് സിനിമാ ജീവിതത്തിന് ഇടയിൽ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പണം മുടക്കി കഴിഞ്ഞാൽ പലപ്പോഴും ഒരു അടിമയെപ്പോലെ ആയിട്ടുണ്ട്. നമ്മുടെ ഒരു പ്രശ്നം പറയാൻ ആരുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉൾപ്പെടെ ഏത് അസോസിയേഷനിൽ ചെന്നാലും ആണുങ്ങളാണ്.
അവർ അവരുടെ മൈൻഡ് സെറ്റിലാണ് കാര്യങ്ങളെ കാണുന്നത്. ഒരു സ്ത്രീ ഒരു പ്രശ്നത്തെ നേരിടുന്നത് പോലെയായിരിക്കില്ല പുരുഷന്മാർ നേരിടുന്നത്. ആട് സിനിമ ചെയ്യുന്ന സമയത്ത് ഞാൻ മാത്രമേ സ്ത്രീയായിട്ടുള്ളൂ. ആടിൽ മുഴുവൻ ആണുങ്ങളാണല്ലോ. ഒരു ദിവസത്തേക്ക് ശ്രിന്ദ വന്ന് പോയത് മാത്രമേയുള്ളൂ.
ഒരാൾക്ക് വേണ്ടി മാത്രമെന്തിനാണ് എന്ന് പറഞ്ഞ് കാരവൻ എടുത്തില്ല. ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും ഞാൻ ബാത്റൂമിൽ പോയിട്ടുണ്ട് അതാണ് അവസ്ഥ. സിനിമ ഇപ്പോഴും പുരുഷന്മാരുടെ സ്ഥലം എന്നാണ് അറിയപ്പെടുന്നതെന്നും താരം പറയുന്നു.
ആമേൻ, സക്കറിയയുടെ ഗർഭിണികൾ, ആട് ഒരു ഭീകരജീവിയാണ്, മങ്കിപ്പെൻ, പെരുച്ചാഴി തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളിലാണ് നടി എത്തിയത്. വിവാഹ ശേഷം സിനിമ അഭിനയത്തിൽ അത്ര സജീവമല്ലായിരുന്നു താരം. കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകകുകയായിരുന്നു നടി. സാന്ദ്രയുടെ മക്കളായ തങ്കക്കൊലുസ് സോഷ്യൽ മീഡിയയിലെ താരങ്ങളാണ്