മമ്മൂക്ക പറഞ്ഞ രാഷ്ട്രീയമാണ് എന്റേതും, എനിക്ക് ഒരിക്കലും ജാഡ വരില്ല: തുറന്നു പറഞ്ഞ് ഇന്ദ്രൻസ്

135

വസ്ത്രാലങ്കാര സഹായി ആയി മലയാള സിനിമയിൽ എത്തി പിന്നീട് നടനായി മാറിയ താരമാണ് ഇന്ദ്രൻസ്.
ആദ്യം ചെറിയ വേഷങ്ങളിൽ എത്തിയ ഇന്ദ്രൻസ് പിന്നീട് മുഴുനീള കൊമേഡിയനായും അവിടെ നിന്നും സ്വഭാവ നടനായും മാറുകയായിരുന്നു.

മികച്ച അഭിനയത്തിലൂടെ ഏറ്റവും മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് വരെ നേടിയെടുത്ത് ഇന്ദ്രൻസ് മലയാളികളെ ഞെട്ടിക്കുകയായിരുന്നു. അടുത്തിടെ ഇറങ്ങിയ മാലിക് എന്ന സിനിമയിലും കഴിഞ്ഞ ദിവസം ഒടിടി റിലീസ് ആയെത്തിയ ഹോം എന്ന സിനിമയിലേയും ഇന്ദ്രൻസിന്റെ അഭിനയമാണ് ഇപ്പോൾ ആരാധകരുടെ ചർച്ചാ വിഷയം.

Advertisements

അതേ സമയം മികച്ച വേഷങ്ങൾ നിരവധി ചെയ്തെങ്കിലും അവാർഡ് വരെ വാങ്ങിയെങ്കിലും തനിക്ക് ഒരിക്കലും ജാഡ വരില്ലെന്ന് തുറന്നു പറയുകയാണ് നടൻ ഇന്ദ്രൻസ് ഇപ്പോൾ. എന്നാൽ ചില സമയത്ത് മുതിർന്ന ചിലരുടെ പെരുമാറ്റം കാണുമ്പോൾ ദേഷ്യം വരുമെന്നും ഇന്ദ്രൻസ് പറയുന്നു.

Also Read
മകൾ ആർച്ചയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ബാബുരാജ്, അമ്മ വാണിയുടെ അതേ രൂപം തന്നെയാണെന്ന് ആരാധകർ, സിനിമയിലേക്ക് ഉണ്ടാകുമോ എന്നും ചോദ്യം

റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു ഇന്ദ്രൻസിന്റെ വെളിപ്പെടുത്തൽ.
ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ:

എനിക്ക് ഒരിക്കലും ജാഡ വരില്ല. പക്ഷെ ചില സമയത്ത് ദേഷ്യം വരും. അത്രയും വിലയില്ലാത്ത രീതിയിൽ ചിലർ കാണുമ്പോൾ ക്ഷമയില്ലാതെ വരും. ഞാൻ പറഞ്ഞത് നമ്മുടെ മൂത്ത കക്ഷികളുടെ കാര്യമാണ്. ചിലപ്പോൾ ദേഷ്യം വന്ന് ചിലതൊക്കെ പറഞ്ഞത് പോകും.

പുതിയ കുട്ടികളുമായി അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടില്ല. അവരിൽ നിന്ന് തന്നെ കുറെ പഠിക്കാനുണ്ട്. ഇപ്പോൾ സിനിമയിലുള്ളത് മിടുക്കരായ പിള്ളേരാണ്. തന്റെ മനസിനുള്ളിൽ രാഷ്ട്രീയമുണ്ട്. മമ്മൂക്ക പറഞ്ഞ രാഷ്ട്രീയം തന്നെയാണ്.

Also Read
അതീവ ഗ്ലാമറിൽ ഓണം ഫോട്ടോഷൂട്ടുമായി അനാർക്കലി മരിയ്ക്കാർ, വൈറലാക്കി ആരാധകർ

അത് എനിക്ക് വലിയ ഇഷ്ടം തോന്നിയ കാര്യമാണ്. എല്ലാവരുടെയും പിന്തുണയോടെയാണ് നമ്മൾ നിൽക്കുന്നത്. അപ്പോൾ നമുക്ക് വ്യക്തിപരമായ കാര്യങ്ങളുണ്ടെങ്കിൽ നമ്മളുടെ ഉള്ളിൽ ഇരിക്കട്ടെ. ആരെയും നോവിക്കാതെ നമുക്ക് നമ്മുടെ രാഷ്ട്രീയം വേണം.

നിലപാടുകൾ പറയേണ്ട സമയത്ത് പറയണം. പക്ഷെ ഇപ്പോൾ നമ്മളുടെ രാഷ്ട്രീയം സിനിമയാണ്. മനസിൽ ഇടതുപക്ഷത്തോടാണ് ഇഷ്ടമെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.

Advertisement