ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെമലയാള സിനിമയിലെത്തിയ താരമായിരുന്നു നടി ആനി. വെറും മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിൽ ആനി അഭിനയിച്ചു.
അതേ പോലെ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. തിയേറ്ററിൽ വൻ ആഘോഷങ്ങളാക്കിയ ചിത്രങ്ങളാണ് ഷാജി കൈലാസ് ഏറെയും മലയാളികൾക്ക് സമ്മാനിച്ചത്.
അഭിനയ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ച ആനിയെയാണ് ഷാജി കൈലാസ് വിവാഹം കഴിച്ചിരിക്കുന്നത്. സിനിമയിൽ തിരക്കേറി വരുന്നതിനിടെയാണ് സംവിധായകൻ ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്യുന്നത്. ദുദ്രാക്ഷം എന്ന സിനിമയുടെ സെറ്റിൽ വച്ച് മൊട്ടിട്ട പ്രണയം പിന്നീട് വിപ്ലവകരമായ വിവാഹത്തിലെത്തി. വിവാഹ ശേഷം അഭിനയ രംഗത്തോട് ആനി വിടപറയുകയായിരുന്നു.
അഭിനയത്തിൽ നിന്നും വിവാഹ ശേഷം വിട്ടുനിന്ന ആനി ടെലിവിഷൻ ഷോകളിൽ സജീവമാണ്. 1996 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. തിരക്കേറിയ നടിയായ ആനിയെ അമ്മയാണ് സത്യം എന്ന സിനിമയുടെ ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ചാണ് ഷാജി കൈലാസ് ആദ്യമായി കാണുന്നത്.
ലൊക്കേഷനിൽ താൻ കർശന സ്വഭാവം കാണിക്കുന്ന ഒരാളായിരുന്നു എന്നാൽ ആനി തമാശകളും മറ്റും പറഞ്ഞു ചിരിച്ചു നടക്കുന്ന ഒരാളായായിരുന്നുവെന്നും എന്നിരുന്നാലും ആനിയുടെ തമാശയും മറ്റും താൻ ആസ്വാദിച്ചിരിന്നുവെന്നും ഷാജി കൈലാസ് പറയുന്നു.
ആനിയെ തനിക്ക് ഇഷ്ടമാണെന്ന കാര്യം ആദ്യം പറഞ്ഞത് രഞ്ജി പണികരോടാണെന്നും പിന്നീട് രഞ്ജി ആനിയോട് പറയുകയും ചെയ്തു. തന്റെ ഇഷ്ടത്തിന് അനുകൂലമായ മറുപടിയാണ് ആനിയുടെ ഭാഗത്ത് നിന്നും അന്ന് ലഭിച്ചതെന്നും ഷാജി കൈലാസ് പറയുന്നു.
ബോംബയിൽ സിനിമ ഷൂട്ടിംഗ് എന്ന പേരിൽ വീട്ടിൽ നിന്നും ബാഗുമായി ഇറങ്ങിയ താൻ ആനിയുടെ വീടിന് പുറകിൽ കാർ കൊണ്ട് നിർത്തിയെന്നും, ചക്ക പഴുത്തത് നോക്കാനെന്ന വ്യാജേനെ പുറത്തിറങ്ങി തന്നെ കത്തുനിന്ന ആനിയെ കൂട്ടി നേരേ പോയത് സുരേഷ് ഗോപിയുടെ വീട്ടിലേക്കാണെന്നും ഷാജി കൈലാസ് വെളിപ്പെടുത്തുന്നു.
തങ്ങളെ ആദ്യം ഒരുമിച്ച് കണ്ടപ്പോൾ സുരേഷ് ഗോപിക്ക് കാര്യം മനസിലായില്ലങ്കിലും പിന്നീട് പ്രണയ കാര്യം തുറന്ന് പറയുകയും അവിടെ വെച്ച് രജിസ്റ്റർ മാര്യേജ് നടക്കുകയും ചെയ്തെന്ന് ഷാജി കൈലാസ് കൂട്ടിച്ചേർത്തു.
ക്രിസ്തുമത വിശ്വാസിയായിരുന്ന ആനി വിവാഹ ശേഷം ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര ഷാജി കൈലാസ് എന്ന് പേരുമാറ്റുകയും ചെയ്തു. ചിത്ര ഷാജി കൈലാസ് ദമ്പതികൾക്ക് മൂന്നു മക്കളാണുള്ളത് ജഗന്നാഥൻ, ഷാരോൺ, റോഷൻ.