നന്നേ ചെറുപ്പത്തിൽ തന്നെ ബാലതാരമായി അഭിനയത്തിൽ പ്രതിഭ തെളിയിച്ച നടി ജോമോൾ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് അഭിനയ ലോകത്തേക്ക് ചുവട് വച്ചത്. അതിനുശേഷം അനഘ, മൈഡിയർ മുത്തച്ഛൻ എന്ന സിനിമയിലും ബാലതാരമായി ആഭിനയിച്ച ജോമോൾ മലയാള സിനിമ പ്രേമികളുടെ സ്വന്തം ജാനകിക്കുട്ടിയാണ് .
ജയറാം നായകനായ സ്നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് താരം കാലെടുത്ത് വെക്കുന്നത്. 1998ൽ പുറത്തിറങ്ങിയ എന്നു സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്.
വാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്‌ക്രീനിൽ സജ്ജീവമാണ്. 2002 വിവാഹിതയായ ജോമോൾ പിന്നീട് സിനിമയിൽ നിന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. പ്രണയിച്ച് വിവാഹം ചെയ്ത ജോമോൾ തന്റെ പ്രണയകാലങ്ങളെക്കുറിച്ച് വീണ്ടും മനസ്സ് തുറക്കുകയാണ്.
സോഷ്യൽമീഡിയയൊന്നും ഇന്നത്തെ പോലെ അന്ന് ഇത്രയും സജീവമായിരുന്നില്ല.ആ കാലത്താണ് ആ യാഹു പ്രണയം മൊട്ടിട്ടത്. 2001 ലായിരുന്നു അത് ഞങ്ങൾ യാഹുവിലൂടെ ചാറ്റ് ചെയ്യാൻ ആരംഭിച്ചു. ആദ്യമൊക്കെ പബ്ലിക്ക് ചാറ്റായിരുന്നു. അത് പതിയെ സ്വകാര്യമായി. ചാറ്റിലൂടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി പ്രായം അൽപം കൂടുതലാണെന്ന് ചന്തു ആദ്യമേ പറഞ്ഞിരുന്നു.
നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം 2002 വിവാഹിതയായത്തോടെ സിനിമയിൽ നിന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. പ്രണയിച്ച് വിവാഹം ചെയ്ത ജോമോൾ തന്റെ പ്രണയകാലങ്ങളെക്കുറിച്ച് വീണ്ടും തുറന്ന് പറയുകയാണ് . സോഷ്യൽ മീഡിയയൊന്നും ഇന്നത്തെ പോലെ അന്ന് ഇത്രയും സജീവമായിരുന്നില്ല.
ആ കാലത്താണ് ആ യാഹു പ്രണയം മൊട്ടിട്ടത്.2001 ലായിരുന്നു അത്. ഞങ്ങൾ യാഹുവിലൂടെ ചാറ്റ് ചെയ്യാൻ ആരംഭിച്ചു. ആദ്യമൊക്കെ പബ്ലിക്ക് ചാറ്റായിരുന്നു.അത് പതിയെ സ്വകാര്യമായി.ചാറ്റിലൂടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി പ്രായം അൽപം കൂടുതലാണെന്ന് ചന്തു ആദ്യമേ പറഞ്ഞിരുന്നു
അദ്ദേഹത്തിന് മലയാളം തീരെ അറിയില്ലായിരുന്നു.അത് കൊണ്ട് തന്നെ മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശോഭന തുടങ്ങിയവരെയല്ലാതെ മറ്റാരെയും അറിയില്ലായിരുന്നു ശോഭനയുടെ വലിയ ആരാധകനായിരുന്നു പുള്ളി. ഞാൻ മലയാള സിനിമയിൽ അത്ര പ്രധാന്യം ഇല്ലാത്ത വേഷം ചെയ്യുന്ന ഒരു നടിയായിട്ടാണ് അദ്ദേഹം എന്നെ മനസിലാക്കിയത്.
പിന്നീട് മയിൽപ്പീലിക്കാവൊക്കെ ചെയ്യുന്ന സമയത്താണ് ഞാൻ നായിക വേഷം ചെയ്യുന്ന നടിയാണ് എന്നൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞത്. വിവാഹത്തിന് ശേഷം ജോമോൾ ഗൗരി എന്ന പേര് സ്വീകരിച്ചു. ആര്യയും അർച്ചയുമായാണ് താരത്തിന്റെ മക്കൾ.