മാസം ഒന്നൊന്നര ലക്ഷം ശമ്പളമുള്ള ജോലി കളഞ്ഞിട്ട് ഇവനൊക്കെ എന്തിനാണോ നമ്മുടെ കഞ്ഞിയിൽ പാറ്റയിടാനായി അഭിനയിക്കാൻ ഇറങ്ങിത്തിരിച്ചത്: ജിഷിന്റെ വൈറൽ കുറിപ്പ്

215

മിനിസ്‌ക്രീൻ സീരിയൽ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ജിഷിൻ. വില്ലൻ കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീനിൽ സജീവമായ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവച്ച് എത്തുന്ന താരം അതിനു നൽകുന്ന അടിക്കുറിപ്പുകളാണ് ശ്രദ്ധേയം. ചിത്രങ്ങൾക്ക് രസകരമായ കുറിപ്പുകളുമായാണ് താരം എത്തുന്നത്. ഷൂട്ടിങ് ആരംഭിച്ച ശേഷം ലൊക്കേഷനിലെ ചിത്രങ്ങളാണ് ജിഷിൻ ഏറെയും പങ്കുവയ്ക്കാറ്.

Advertisements

ഏഷ്യാനെറ്റിലെ നീലക്കുയിൽ എന്ന സീരിയലിലെ താരമായിരുന്ന നിതിൻ ജേക്ക് ജോസഫിനെക്കുറിച്ചു നടൻ ജിഷിൻ പങ്ക് വച്ച കുറിപ്പ് വൈറൽ ആവുകയാണ്. നീലക്കുയിൽ അവസാനിച്ച ശേഷം ജീവിത നൗക എന്ന പരമ്പരയിൽ ആണ് നിതിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ജീവിത നൗകയിൽ എത്തിയപ്പോൾ മുതൽ ആണ് സുഹൃത്തുക്കളുടെ ലിസ്റ്റിലേക്ക് നിതിൻ കയറി കൂടിയതെന്നും, ഇപ്പോൾ വല്ലാത്ത ആത്മബന്ധമാണ് തങ്ങൾക്കിടയിൽ ഉള്ളത് എന്നും ജിഷിൻ പങ്കിട്ട കുറിപ്പിലൂടെ പറയുന്നു.

ജിഷിന്റെ കുറിപ്പ് പൂർണരൂപം:

ചിലരങ്ങനെയാണ് നമ്മൾ പോലുമറിയാതെ നമ്മുടെ സുഹൃത്തുക്കളായി മാറും. അതുപോലെ തന്നെയാണ് ഈ തെണ്ടിയും. ഈ വാക്കുപയോഗിച്ചതിൽ നിന്നു തന്നെ ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം മനസ്സിലാകുമല്ലോ.

ജീവിതനൗക സീരിയലിൽ വച്ചാണ് ഈ അലവലാതി എന്റെ സുഹൃത്തുക്കളുടെ പട്ടികയിലേക്ക് വലിഞ്ഞു കയറിയത്. Tripple lockdown സമയത്തായിരുന്നു ഞങ്ങളുടെ ലാസ്റ്റ് schedule. ഷൂട്ട് നടക്കുന്ന വീട്ടിൽ തന്നെ താമസം, ഭക്ഷണം, എഡിറ്റിംഗ്, ഡബ്ബിങ്, എല്ലാം.

അങ്ങനെ പത്തു ദിവസം ഒരേ റൂമിൽ ഞാനും ഇവനും സാജൻ ചേട്ടനും. അത്രേം മതിയായിരുന്നു ഒരാൾക്ക് മറ്റൊരാളെ മനസ്സിലാക്കാൻ. ആദ്യമാദ്യം വലിയ ബഹുമാനമൊക്കെ കാണിച്ചിരുന്നവൻ, കൂട്ടുകാരനായപ്പോൾ തനിനിറം കാണിച്ചു തുടങ്ങി. എടാ പോടാന്നൊക്കെ ആയി ഇപ്പൊ പിന്നെ അതും ഇല്ല. വായിതോന്നുന്നതാ വിളിക്കുന്നെ.

നീലക്കുയിലിലെ ആദി ആയി കുറേ പെൺകുട്ടികളുടെ ഹൃദയം കവർന്ന ഈ ചുള്ളന്റെ വിവാഹം കഴിഞ്ഞതാ കേട്ടോ. നാലു വയസ്സുള്ള ഒരു കൊച്ചുമുണ്ട്. (അങ്ങനെയിപ്പോ ലവൻ ബാച്ച്ലർ ആണെന്ന് പറഞ്ഞ് സുഖിക്കണ്ട). കാണാൻ ഒരു ലുക്ക് ഇല്ലാന്നേ ഉള്ളു. ഭയങ്കര വിദ്യാഭ്യാസമാ ഇവന്. മാസം ഒന്നൊന്നര ലക്ഷം ശമ്പളമുണ്ടായിരുന്ന എൻജിനീയറിങ് ജോലി കളഞ്ഞിട്ട് എവനൊക്കെ എന്തിനാണോ എന്തോ നമ്മുടെ കഞ്ഞിയിൽ പാറ്റയിടാൻ അഭിനയിക്കാൻ ഇറങ്ങിത്തിരിച്ചത്.

ഇവൻ Nithin Jake Joseph അല്ല. Nithin ‘Fake’ Joseph ആണ് . എന്തൊക്കെ പറഞ്ഞാലും നമ്മുടെ ചങ്ക് ആയിപ്പോയില്ലേ. സഹിച്ചല്ലേ പറ്റൂ ??. ഈ ഫോട്ടോ ഇടാൻ നോക്കുമ്പോൾ, എന്നെപ്പറ്റി നാല് വാക്ക് പൊക്കിപ്പറയണം എന്ന് പറഞ്ഞ നിതിനേ.. ഞാൻ ഇതാ എന്റെ കടമ നിർവഹിച്ചിരിക്കുന്നു

Advertisement