ഇത്രയ്ക്ക് ഹോട്ടാകണോ? ഫാഷൻ വീക്കിൽ കിടിലൻ ലുക്കിൽ തിളങ്ങി മാളവിക മോഹനൻ; വീഡിയോ

48

ലാക്മി ഫാഷൻ വീക്കിൽ തിളങ്ങി മലയാളി താരം മാളവിക മോഹനൻ. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിയ സൂപ്പർമോഡലുകളും ബോളിവുഡ് താരങ്ങളും അരങ്ങ് വാഴുന്ന റാമ്പിലാണ് ബ്രാലെറ്റ് ബ്ലൗസ്, പലാസോ എന്നിവ ധരിച്ച് മാളവിക റാമ്പ്‌വാക്ക് നടത്തിയത്. ഫാഷൻ ഡിസൈനർമാരായ രാഹുലും വിനീതും ഒരുക്കിയ വസ്ത്രങ്ങൾ കാണികൾക്ക് മുൻപിൽ പ്രദർശിപ്പിക്കുകയായിരുന്നു മാളവികയും കൂടെയുള്ള മോഡലുകളും.

ഓഷ്യൻ ബ്ലൂ നിറത്തിലുള്ള ഗോൾഡൻ പോൾക്കാ ഡോട്ടുകൾ നിറഞ്ഞ പലാസോ, മേൽവസ്ത്രമായി ബ്രാലെറ്റ്, അതിന് മേലെ നീല ജാക്കറ്റ്. ഇത്രയുമായിരുന്നു മാളവികയുടെ വേഷം. ഇതിനൊപ്പം ഫിനിഷിങ് ആയി ‘നോ മേക്കപ്പ്’ മേക്കപ്പ് കൂടിയായപ്പോൾ താരം റാമ്പ് വാക്കിന് റെഡിയായി. ഇന്നലെ തുടക്കം കുറിച്ച ലാക്മി ഫാഷൻ വീക്ക് ഒരാഴ്ച കൂടി നീണ്ടുനിൽക്കും.ദുൽഖർ സൽമാൻ നായകനായെത്തിയ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

Advertisements

ഈ ചിത്രം പ്രതീക്ഷിച്ചത്ര ശ്രദ്ധ നേടിയില്ലെങ്കിലും മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ദ ഗ്രേറ്റ് ഫാദർ’, ഏറെ നിരൂപക ശ്രദ്ധ നേടിയ ‘നിർണായകം’ എന്നീ ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. പേരുകേട്ട ഇറാനിയൻ സംവിധായകൻ മജീദ് മജീദി മുംബയ് പശ്ചാത്തലമാക്കി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘ബിയോണ്ട് ദ ക്ളൗഡ്സ്’ എന്ന ചിത്രത്തിലും മാളവിക ഒരു പ്രധാന കഥാപാത്രം ചെയ്തു.

Advertisement