താര ചക്രവർത്തി മോഹൻലാലും നടിപ്പിൻ നായകൻ സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന കാപ്പാൻ മലയാളി തമിഴ് പ്രേക്ഷകർ ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് . ഇപ്പോഴിതാ ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
പ്രശസ്ത ഛായഗ്രാഹകനും സംവിധായകനുമായ കെവി ആനന്ദ് സംവിധാനം ചെയ്ത കാപ്പാന്റെ ടീസറും പോസ്റ്ററുകളും പുറത്തു വന്ന ഒരു ലിറിക് സോംഗ് വീഡിയോയും വലിയ ഹിറ്റായി മാറിയിരുന്നു. സിനിമ നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്.
മോഹൻലാൽ, സൂര്യ എന്നിവർക്ക് ഒപ്പം ആര്യ, ബൊമൻ ഇറാനി തുടങ്ങി പ്രശസ്ത താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇന്ത്യൻ പ്രധാന മന്ത്രി ചന്ദ്രകാന്ത് വർമ്മ ആയി മോഹൻലാൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ അംഗരക്ഷകൻ ആയാണ് സൂര്യ എത്തുന്നത്.
സായേഷ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. ഈ ആക്ഷൻ ചിത്രം കെവി ആനന്ദ് സൂര്യ ടീം ഒന്നിച്ച മൂന്നാമത്തെ ചിത്രമാണ്.