അവളെ അത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത് അതാവാം, ആ രാത്രി ഞാൻ പോയിരുന്നെങ്കിൽ: സിൽക്ക് സ്മിതയെപ്പറ്റി നടി അനുരാധ

81

തെന്നിന്ത്യൻ സിനിമയിൽ മാദക റാണിയായി തിളങ്ങി പ്രേക്ഷക മനസിൽ ഇന്നും നൊമ്പരമായി നിൽക്കുന്ന താരമാണ് സിൽക്ക് സ്മിത. മരണത്തിൽ പോലും സിൽക്കിന് ദയ കിട്ടിയില്ലെന്ന് അഭിപ്രായപ്പെടുന്നവർ ഇന്നും സിനിമാലോകത്തുണ്ട്. ഒറ്റപ്പെടലുകളാവാം സിൽക്കിനെ കൊണ്ട് അത്തരമൊരു തീരുമാനം എടുപ്പിച്ചതെന്ന് പറയുകയാണ് അടുത്ത സുഹൃത്തും നടിയുമായ അനുരാധ.

സിൽക്ക് സ്മിതയുടെ അടുത്ത സുഹൃത്തായിരുന്നു സമകാലീനയായ അനുരാധ. മരണത്തിന് നാല് ദിവസം മുമ്പ് അവൾ എന്റെ വീട്ടിൽ വന്നു. കുറേനേരം അവിടെ ഇരുന്നു. സെപ്തംബർ 22ന്, അവൾ മരിക്കുന്നതിന് തലേന്ന് രാത്രി ഒമ്പതരയായപ്പോൾ സ്മിത എന്നെ വിളിച്ചു ഇവിടെ വരെ വരാമോ കുറച്ചു സംസാരിക്കാനുണ്ട് എന്ന് പറഞ്ഞിരുന്നു.

Advertisements

കുറച്ചു പണിയുണ്ട് നാളെ വന്നാൽ മതിയോ കുട്ടികളെ സ്‌കൂളിൽ വിട്ടിട്ടു വരാം എന്ന് പറഞ്ഞു. ഒകെയെന്ന് മറുപടിയും കിട്ടി. പക്ഷേ രാവിലെ കേൾക്കുന്നത് അവളുടെ മരണവാർത്തയാണ്. അന്ന് പോയിരുന്നെങ്കിൽ എന്താണ് പറയാനുള്ളതെന്ന് കേട്ടിരുന്നെങ്കിൽ എന്നാണ് അനുരാധ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.

സിൽക്ക് സ്മിത നിർമ്മിച്ച പെൺസിംഹം എന്ന ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്യാൻ പോകുമ്പോഴാണ് കൂടുതൽ പരിചയപ്പെടുന്നത്. അതിൽ നായികയായി സിൽക്കും മറ്റൊരു പ്രധാന റോളിൽ ഡിസ്‌കോ ശാന്തിയും ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഐറ്റം ഡാൻസിനായുള്ള ക്ഷണം എത്തുന്നത്.

ആ സൗഹൃദം പിന്നീട് ദൃഢമാവുകയായിരുന്നു. അക്കാലത്ത് ഇവരില്ലാത്ത തമിഴ് സിനിമകൾ കുറവായിരുന്നു. നൃത്തത്തിലെ തന്റെ പോരായ്മകളെ ശരീരഭാഷയും എക്‌സ് പ്രഷനും കൊണ്ട് മറികടന്ന താരമാണ് സിൽക്ക് സ്മിതയെന്നും അനുരാധ പറയുന്നു. നിലവിൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന അനുരാധ സീരിയൽ രംഗത്താണ് ചുവടുറപ്പിച്ചിരിക്കുന്നത്. 2016ൽ പുറത്തിറങ്ങിയ കെത്തുവിലാണ് താരം ഒടുവിൽ അഭിനയിച്ചത്.

Advertisement