ആരും അറിയാത്ത ഒത്തിരി ഇടപാടുകൾ സുകുമാരന് ഉണ്ടായിരുന്നു, മരണ ശേഷമാണ് മല്ലികയും മക്കളും അതറിയുന്നത്; സുകുമാരനെ കുറിച്ച് പ്രമുഖ നിർമ്മാതാവ്

21355

ഒരു കാലത്ത് മലയാള ചലച്ചിത്ര മേഖലയിൽ വേറിട്ട അഭിനയവും ശക്തമായ സംഭാഷണ ശൈലിയും കൊണ്ട് വ്യത്യസ്തനായി നിന്ന സൂപ്പർ താരമായിരുന്നു നടൻ സുകുമാരൻ. കാരിരുമ്പിന്റെ കരുത്തുള്ള നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ മലയാളികൽക്ക് സമ്മാനിച്ച താരം കൂടിയാണ് സുകുമാരൻ.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ദര ബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകൻ ആയിട്ടായിരുന്നു. എംടിയുടെ നിർമാല്യത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സുകുമാരൻ സിനിമയിൽ എത്തിയത്. എന്നാൽ സുകുമാരന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ശംഖുപുഷ്പം എന്ന ചിത്രത്തിലെ വേഷമാണ്.

Advertisements

വളർത്തുമൃഗങ്ങൾ, വിൽക്കാനുണ്ട് സ്വപ്നങ്ങൾ ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അമ്പതോതോളം ചിത്രങ്ങളിൽ സുകുമാരൻ വേഷമിട്ടു. കെ.ജി ജോർജ് സംവിധാനം ചെയ്ത ഇരകൾ, മമ്മൂട്ടി നായകനായ പടയണി എന്നീ ചിത്രങ്ങളുടെ നിർമാതാവുമായിരുന്നു സുകുമാരൻ.

Also Read
ഇന്ത്യയിലെ ജനപ്രിയ നടൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ദളപതി വിജയ്, തൊട്ടു പിന്നിൽ ജൂനിയർ എൻടിആർ; ആദ്യത്തെ അഞ്ചു പേരും തെന്നിന്ത്യൻ താരങ്ങൾ

1997 ജൂൺ പതിനാറിനാണ് സുകുമാരൻ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു സുകുമാരന്റെ അന്ത്യം. ഒരു തലമുറയുടെ ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ യുവതലമുറ നെഞ്ചിലേറ്റിയിരുന്നു. ഭാഷയിലുള്ള കയ്യടക്കം മറ്റുള്ള നടൻമാരിൽ സുകുമാരനെ വ്യത്യസ്തനാക്കിയിരുനന്നു. ചടുലമായ സംഭാഷണങ്ങളിലൂടെ സുകുമാരൻ കാണികളെ ഇളക്കിമറിച്ചു.

തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ ചലച്ചിത്രം ആക്കണമെന്ന മോഹം ബാക്കി വെച്ചാണ് സുകുമാരൻ അന്തരിച്ചത്. ഇപ്പോൾ സുകുമാരനെപ്പോലെ തന്നെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുകയാണ്. സുകുമാരന്റെ ഭാര്യ മല്ലികയും സിനിമാ സീരിയൽ രംഗത്ത് സജീവമാണ്.

അതേ സമയം സുകുമാരനുമായി സൗഹൃദം സൂക്ഷിച്ചിരുന്ന നിർമാതാവ് കെജി നായർ താരത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ബന്ധങ്ങൾക്ക് പ്രധാന്യം നൽകുന്ന വ്യക്തിയാണ് സുകുമാരൻ എന്നാണ് നിർമ്മാതാവ് കെജി നായർ പറയുന്നത്. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിന് ഇടെയാണ് അദ്ദേഹം സുകുമാരനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്.

പണത്തിന് പ്രധാന്യം നൽകാത്ത എന്നാൽ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് സുകുമാരൻ. പലരും അദ്ദേഹത്തെപ്പറ്റി അഹങ്കരിയാണെന്ന് പറയുമെങ്കിലും അങ്ങനെയൊരളല്ല അദ്ദേഹം. നിർമ്മാതാവ് ആയുള്ള എന്റെ ജീവിതത്തിൽ തന്നോട് പണത്തെപ്പറ്റി സംസാരിക്കാത്ത രണ്ട് പേരാണ് ഉള്ളത്. ഒന്ന് സുകുമാരനും മറ്റേത് ഗണേഷുമാണ്.

ഒരിക്കൽ സിനിമയുടെ സമയത്ത് പണം നൽകാനില്ലാതെ പിന്നീട് ഞാൻ പണം നൽകാൻ ചെന്നപ്പോൾ നീ ഇത് കൊണ്ടുപൊക്കോ വീട്ടിൽ ആവശ്യങ്ങൾ ഉള്ളതല്ലേയെന്ന് പറഞ്ഞ് അദ്ദേഹം ആ കാശ് തിരിച്ച് തന്ന് വിട്ടിരുന്നു. ബാക്കിയുള്ളവർ അഞ്ച് രൂപയുണ്ടെങ്കിൽ പോലും അത് ചോദിച്ച് വാങ്ങുന്നവരാണ്.

Also Read
‘ചേട്ടന്റെ സുഹൃത്തായ ശരത്തേട്ടനെ കണ്ടത് വിവാഹം ഉറപ്പിച്ച് ഒരു വർഷം കഴിഞ്ഞ്; കത്തുകളിലൂടെയാണ് പരസ്പരം മനസ്സിലാക്കി’; വിവാഹശേഷം ചിറക് മുളച്ചതിനെ കുറിച്ച് ആശ ശരത്ത്

അദ്ദേഹത്തിന് ഒരുപാട് സ്വത്തുക്കൾ ഉണ്ടായിരുന്നു മരണ ശേഷമാണ് മല്ലിക പോലും അത് അറിഞ്ഞത് അതാണ് അവർക്ക് ആദ്യ സമയങ്ങളിൽ കുറച്ച് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്. ഞാനും മല്ലികയും ജഗദീഷും മണിയൻപിള്ള രാജുവുമൊക്കെ ഒന്നിച്ച് പഠിച്ചവരാണ്. സുകുമാരന്റെ മക്കളിൽ ആർക്കാണ് അദ്ദേഹത്തിന്റെ സ്വഭാവം കിട്ടിയതെന്ന് ചോദിച്ചാൽ രണ്ട് പേർക്കുമുണ്ടെന്നാണ് പറയാൻ കഴിയുക.

സ്‌നേഹം കൂടുതൽ ഇന്ദ്രജിത്തിന് ആണ്. എവിടെ കണ്ടാലും വിളിക്കുകയും സംസാരിക്കുകയും ചെയ്യും. നമ്മൾ ഒരു കാര്യം പറഞ്ഞാൽ എതിര് ഒന്നും പറയില്ല. എന്നാൽ പ്രധാന്യം കൂടുതൽ രാജുവിനാണ്. അദ്ദേഹം നിർമ്മാതാവ് കൂടിയായത് കൊണ്ടാവാം. വാക്ക് പറഞ്ഞാൽ വാക്കാണ്. പിന്നെ എല്ലാം നോക്കിയും കണ്ടും ചെയ്യുമെന്നും കെജി നായർ പറഞ്ഞു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement