ഒരു കാലത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള സൂപ്പർതാരമായിരുന്നു സഞ്ജയ് ദത്ത്. ബോളിവുഡിലെ സൂപ്പർ നായകനും വില്ലനുമൊക്കെയായി താരം സിനിമാലോകം അടക്കി വാഴുകയായിരുന്നു. എന്നാൽ വളരെ പെട്ടെന്നാണ് അദ്ദേഹം ബോളിവുഡിലെ വിവാദ നായകനായി മാറിയത്. കേസും വഴക്കും ബഹളവുമൊക്കെ പലപ്പോഴായി നടന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം വിവാദങ്ങളെ പറ്റി തുറന്ന് പറയാൻ യാതൊരു മടിയുമില്ലാത്ത താരം കൂടിയാണ് സഞ്ജയ് ദത്ത്.
ചിലർ ഈ വിവാദമൊക്കെ മറച്ച് വെച്ചിട്ട് നടന്നപ്പോഴും സഞ്ജയ് അവരിൽ നിന്നെല്ലാം വ്യത്യസ്തനായി. വിവാദങ്ങളിൽ നിറഞ്ഞ് നിന്നിട്ടും അനേകായിരം സ്ത്രീകളുടെ ആരാധ്യ പുരുഷൻ ആയിട്ടും സഞ്ജയ് ദത്ത് തിളങ്ങി നിന്നു. മൂന്ന് തവണ വിവാഹതിൻ ആയ നടൻ പ്രമുഖരായ പല നടിമാരുമായി പ്രണയത്തിൽ ആയിരുന്നു.
അക്കാലത്തെ ഹിറ്റ് നായികമാരൊക്കെ സഞ്ജയ് ദത്തയുമായി ഇഷ്ടത്തിലായിട്ടുണ്ട്. മാത്രമല്ല ഒരേ സമയം മൂന്ന് പേരുമായി താൻ റിലേഷനിൽ ആയിട്ടുണ്ടെന്ന് ഒരിക്കൽ സഞ്ജയ് ദത്ത് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇതാ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാവുന്നത്. നിരവധി കാമുകിമാർ ഉണ്ടെന്ന പേരിൽ താരം ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്നിട്ടുണ്ട്.
ഇതേ പറ്റിയാണ് ഒരിക്കൽ നടൻ മനസ് തുറന്ന് സംസാരിച്ചത്. തന്റെ കാമുകിമാരുടെ കരിയറിന്റെ കാര്യത്തിൽ ഞാൻ ഇടപെട്ടിട്ടില്ല. പക്ഷേ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തിൽ ഞാൻ പൊസസീവ് ആയിരുന്നെന്നാണ് നടൻ പറഞ്ഞത്. അവളുടെ കാര്യത്തിൽ ഞാൻ വളരെ പൊസസീവ് ആയിരുന്നു. അവൾ എന്റേതാണ്.
അതുകൊണ്ട് സ്വന്തം ശരീരം സ്‌ക്രീനിൽ തുറന്ന് കാണിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു എന്ന് നടൻ പറഞ്ഞതായി അദ്ദേഹത്തിന്റെ ബയോഗ്രാഫിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനിൽ അംബാനിയുടെ ഭാര്യയായ ടീന മുനിമുമായി സഞ്ജയ് ദത്ത് പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അക്കാലത്ത് പ്രചരിച്ചിരുന്നു.
അതേ സമയം സഞ്ജയ് അദ്ദേഹത്തിന്റെ ഭാര്യ റിച്ച ശർമ്മയെ സിനിമയിൽ അഭിനയിക്കുന്നതിനും അനുവദിച്ചിരുന്നില്ല. വീട്ടിൽ ഭക്ഷണമുണ്ടാക്കി കാത്തിരിക്കുന്ന വീട്ടമ്മയെ പോലെയാവണം ഭാര്യ എന്നാണ് നടന്റെ സങ്കൽപ്പത്തിൽ ഉണ്ടായിരുന്നത്. അങ്ങനെയെങ്കിൽ ഒരേ സമയം രണ്ട് പേരുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് രണ്ടല്ല മൂന്ന് പേരുമായി തനിക്ക് ബന്ധം ഉണ്ടായിരുന്നുവെന്ന് സഞ്ജയ് പറഞ്ഞു.
ഒരു സമയത്ത് ഞാൻ മൂന്ന് ബന്ധം തുടർന്ന് പോന്നിരുന്നു. നമ്മൾ മിടുക്കന്മാരായിരിക്കണം. അങ്ങനെയെങ്കിൽ അവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ സാധിക്കില്ല എന്നും നടൻ പറഞ്ഞു. ഇതിനിടെ നടൻ രാജ്കുമാർ ഹിരാനി സഞ്ജയ് ദത്തിനെ കുറിച്ചുള്ള ചില കാര്യങ്ങൾ പറഞ്ഞ് രംഗത്ത് വന്നിരുന്നു.
സഞ്ജയ് ദത്ത് എങ്ങനെയാണ് ഇത്രയധികം പെൺകുട്ടികളെ അദ്ദേഹത്തിന്റെ കൂടെ ഉറങ്ങാൻ പ്രേരിപ്പിച്ചതെന്ന മില്യൺ ഡോളർ രഹസ്യമാണ് രാജ്കുമാർ പങ്കുവെച്ചത്. പെൺകുട്ടികളെ പരിചയപ്പെട്ടതിന് ശേഷം തന്റെ അമ്മയുടെ ശ വ കൂടീരമാണെന്ന് പറഞ്ഞ് ഒരിടത്ത് കൊണ്ട് പോവും. അവർ സത്യമെന്ന് വിശ്വസിക്കും.
അങ്ങനെ നടൻ എല്ലാവരെയും കബളിപ്പിച്ചു. ശരിക്കുമത് അദ്ദേഹത്തിന്റെ അമ്മയുടെ ശ വ കുടീരം ആയിരുന്നില്ല. മാത്രമല്ല കാമുകിമാർ ഉപേക്ഷിച്ചാൽ അവരോടും അദ്ദേഹം പ്രതികാരം ചെയ്തിരുന്നു എന്നും രാജ്കുമാർ വെളിപ്പെടുത്തിയിരുന്നു.
വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.