നാൽപതിൽ അധികം വർഷങ്ങളായി മലയാള സിനിമയിൽ കുലുക്കമില്ലാതെ നിൽക്കുന്ന നടനാണ് താരരാജാവ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ ആയി മലയാളിക്ക് മുന്നിൽ എത്തിയ അദ്ദേഹം ഇപ്പോൾ ലോകം മുഴുവൻ ഉള്ള മലയാളികളുടെ സ്വന്തം ലാലേട്ടൻ ആണ്.
നടന വിസ്മയമെന്ന് അറിയപ്പെടുന്ന താരം വിരലുകൾ കൊണ്ട് വരെ അഭിനയിക്കാറുണ്ട്. കംപ്ലീറ്റ് ആക്ടർ എന്ന വിശേഷണം നടൻ മോഹൻലാലിന് ലഭിച്ചത് തന്നെ അദ്ദേഹത്തിന്റെ സിനിമയിലെ പ്രകടനം വിലയിരുത്തിയാണ്. ചിരിയും തമാശയുമൊക്കെ പറഞ്ഞ് നിൽക്കുന്ന ആൾ നിമിഷങ്ങൾക്ക് ഉള്ളിൽ അഭിനേതാവായി മാറും.
അവിടെ എന്ത് റിസ്‌ക് എടുക്കാനും തയ്യാറാണ്. അങ്ങനെ ഒരിക്കൽ വലിയൊരു അ പ ക ട ത്തിൽ നിന്നും തലനാരിഴയ്ക്ക് മോഹൻലാൽ രക്ഷപ്പെട്ടത് വെളിപ്പെടുത്തുകയാണ് പ്രേമുഖ നിർമ്മാതാവ് ചന്ദ്രകുമാർ.
സിനിമാ ലൊക്കേഷനിൽ നടന്ന സംഭവത്തെ കുറിച്ചായിരുന്നു ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
അഭിനയത്തിൽ മോഹൻലാൽ സാർ വേറെ ലെവലാണ്. പൃഥ്വിരാജും അങ്ങനെയാണ്. സിംഹാസനം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ ഫൈറ്റ് അങ്ങനെയാണ്. കീരിടം സിനിമയിലെ സംഘട്ടന രംഗത്തെ കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. കീരിടത്തിലെ മോഹൻലാലിന്റെ ആ സംഘട്ടന രംഗം ഒർജിനലായി ചിത്രീകരിച്ചതാണ്. ചുരുണ്ട മുടിയൊക്കെ വെച്ചിട്ടുള്ള ഫൈറ്റിൽ അ ടി ച്ച് നിരത്തി കളഞ്ഞില്ലേ എന്നും നിർമാതാവ് ചോദിക്കുന്നു.
തച്ചോളി വർഗീസ് ചേകവർ ചെയ്യുന്ന സമയത്ത് വെളുപ്പിന് നാലായിരത്തോളം പേരെ സ്റ്റേഡിയത്തിലേക്ക് എത്തിക്കണമായിരുന്നു. സെറ്റ് ഇട്ടതാണ് ആ സിനിമയുടെ ചിത്രീകരണത്തിനിടെ മോഹൻലാലിന് വലിയൊരു അപകടം സംഭവിച്ചു. പൊൻമുടി കല്ലാർ ഭാഗത്ത് ഒരു സീൻ എടുക്കാൻ പോയതാണ്.
ആ രംഗം ഇപ്പോഴും എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല. ലാൽ സാർ ഒരു മരത്തിൽ കയറി നിൽക്കുന്നതാണ് സീൻ. പക്ഷേ അദ്ദേഹം പിടിച്ച കമ്പ് മരത്തോട് കൂടി ഒടിഞ്ഞിങ്ങ് വീണു. മരത്തിനൊപ്പം ലാൽ സാർ താഴേക്ക് ഒരു പോക്കങ്ങ് പോയി. എനിക്ക് അദ്ദേഹത്തെ പിടിക്കാനും പറ്റിയില്ല. എന്റെ ചങ്കിടിച്ച് പോയി.
അഭിനയിക്കുന്ന സമയത്ത് ലാൽ സാർ ഒരു രക്ഷയുമില്ല. ഒന്നും നോക്കാതെ അഭിനയിക്കും. അദ്ദേഹം അഭിനയിക്കാൻ തുടങ്ങിയാൽ പിന്നെ പിടിച്ച് നിർത്താൻ സാധിക്കില്ലെന്നും നിർമാതാവ് പറയുന്നു. അതേ സമയം സിനിമയുടെ ലൊക്കേഷനിൽ നടൻ രജനികാന്തിന്റെ പ്രവൃത്തിയെ കുറിച്ചും ചന്ദ്രകുമാർ പറഞ്ഞു.
ഒരിക്കൽ രജനികാന്ത് മൂന്ന് പവന്റെ മാല എനിക്ക് തന്നു. സെറ്റിലെ എല്ലാവർക്കും കൊടുത്തതിന് ഒപ്പമാണ് എനിക്കും മാല തന്നത്. ലൊക്കേഷനിൽ ഉണ്ടായിരുന്ന സകല ടെക്നിഷൻമാർക്കും മൂന്ന് പവന്റെ മാല സമ്മാനമായി കൊടുത്തു. അന്ന് ഇന്നത്തെ പോലെ സ്വർണത്തിന് വിലയില്ല. അക്കാലത്ത് തറയിൽ വെറും പേപ്പർ വിരിച്ച് കിടന്നാണ് രജനികാന്ത് ഉറങ്ങിയത്.
അദ്ദേഹത്തെ കാണാൻ വന്ന ആരാധകർക്ക് പോലും അത് വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്നും ചന്ദ്രകുമാർ വ്യക്തമാക്കുന്നു..
വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.