ഞാൻ ഹാപ്പിയാണ്, വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ പുതിയ ഇൻസ്റ്റഗ്രാ പോസ്റ്റുമായി വീണ നായർ, വൈറൽ, കൺഫ്യൂഷനടിച്ച് ആരാധകർ

1187

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ സിനിമാ സീരിയൽ നടിയാണ് വീണാ നായർ. മിനി സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റു ഷോയായ ബിഗ്‌ബോസ് മലയാളം പതിപ്പിലും താരം മൽസരാർത്ഥിയായി എത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും ചില യൂട്യബ് ചാനലുകളിലും ഒക്കെ വൈറലായി കൊണ്ടിരിയ്ക്കുന്ന വാർത്തയാണ് നടി വീണ നായർ വിവാഹ മോചിതയായി എന്ന്. എന്നാൽ ഇതുവരെ താരം വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisements

അതേ സമയം ഏറ്റവും ഒടുവിൽ വീണാ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ കാണുമ്പോൾ ആരാധകർക്ക് വീണ്ടും കൺഫ്യൂഷൻ ആവുകയാണ്. വീണ നായർ വിവാഹ മോചിതയായി. മകനെ ഭർത്താവിന്റെ അടുത്താക്കി വീണ നാട്ടിലേക്ക് തിരിച്ചുവന്നു. ബിഗ്ഗ് ബോസിൽ നടന്ന ചില സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിലാണ് വേർപിരിയൽ എന്നൊക്കെ പറഞ്ഞുകൊണ്ട് ആണ് വിവാഹ മോചന വാർത്തകൾ പ്രചരിയ്ക്കുന്നത്.

Also Read
ഇന്നും അവൾ മടിയിൽ കിടക്കുന്ന പോലെ അനുഭവപ്പെടാറുണ്ട്; മലായിളികളുടെ തീരാ ദുഖമായ നടി മോനിഷയുടെ വിയോഗത്തിന്റെ ഓർമ്മയിൽ നെഞ്ചു പൊട്ടി അമ്മ ശ്രീദേവി

വീണയും ഭർത്താവ് ആർ ജെ അമനും തങ്ങളുടെ പേജിൽ നിന്നും ഒരുമിച്ചുള്ള ഫോട്ടോകൾ എല്ലാം ഡിലീറ്റ് ചെയ്തു എന്നും പറയപ്പെടുന്നു. എന്നാൽ സമീപകാലത്ത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവച്ചിട്ടില്ല എന്നത് സത്യമാണ്. അതേ സമയം വീണ തന്റെ പേജിൽ നിന്നും അമന് ഒപ്പമുള്ള ഫോട്ടോകൾ ഒന്നും ഡിലീറ്റ് ചെയ്തിട്ടില്ല.

ഭർത്താവിനും മകനും ഒപ്പമുള്ള, അവരുടെ സന്തോഷ നിമിഷത്തിൽ എടുത്ത ഫോട്ടോകൾ എല്ലാം ഇൻസ്റ്റഗ്രാമിൽ തന്നെയുണ്ട്. ഇതിനിടയിൽ ആണ് വീണ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിയ്ക്കുന്നത്. നെറ്റിയിൽ നിറഞ്ഞ് നിൽക്കുന്ന സിന്ദൂരവും താലിയും അണിഞ്ഞു കൊണ്ടുള്ള ഒരു വീഡിയോ ആണ് നടി പങ്കു വെച്ചിരിയ്ക്കുന്നത്. ആൾവേയ്‌സ് ഹാപ്പി എന്നാണ് നടി വീഡിയോയിക്ക് ക്യാപ്ഷൻ നൽകിയിരിയ്ക്കുന്നത്.

Also Read
സ്വന്തം വാപ്പയുടെ മര ണം വരെ സെന്റിമെന്റ്സ് നേടാൻ ഉപയോഗിച്ചവനാണ് ബ്ലെസ്ലി, അയാൾ പറഞ്ഞതെല്ലാം കള്ളമാണ്; പഴയ ചാറ്റുമായി ബ്ലെസ്ലിയുടെ മുൻകാമുകി; പൂച്ചസന്യാസി എന്ന വിളി സത്യമെന്ന് സോഷ്യൽ മീഡിയ

വിവാഹ മോചന വാർത്തയോട് വീണ സിംപോളിക്കായി പ്രതികരിച്ചതാണ് എന്ന് വ്യക്തം. എന്നാൽ ആണെന്നാണോ, അല്ലെന്നാണോ പറഞ്ഞത് എന്നതാണ് കൺഫ്യൂഷൻ. വേർപിരിഞ്ഞു എന്ന വാർത്ത സത്യമാണോ ചേച്ചീ എന്ന് ചോദിച്ചുകൊണ്ട് കുറേ പേർ കമന്റ് ബോക്സിലും എത്തിയിട്ടുണ്ട്. വീണയുടെ പ്രതികരണത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ആരാധകരും.


വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement