ഇന്നും അവൾ മടിയിൽ കിടക്കുന്ന പോലെ അനുഭവപ്പെടാറുണ്ട്; മലായിളികളുടെ തീരാ ദുഖമായ നടി മോനിഷയുടെ വിയോഗത്തിന്റെ ഓർമ്മയിൽ നെഞ്ചു പൊട്ടി അമ്മ ശ്രീദേവി

592

മലയാളികൾക്ക് ഇന്നും മറക്കാനാവാത്ത മുഖമാണ് നടി മോനിഷയുടേത്. ഓർക്കുമ്പോൾ ഇന്നും ഒരു നോവാണ് മലയാളികളുടെ മനസ്സിൽ മോനിഷ എന്ന കലാകാരിയുടെ വിയോഗം. 1992 ഡിസംബർ രണ്ടിനാണ് ആലപ്പുഴയിലെ ചേർത്തലയിൽ വച്ച് വാഹനാപകടത്തിന്റെ രൂപത്തിൽ മോനിഷയെ മരണം തട്ടിയെടുക്കുന്നത്.

ശാലീന ഭാവവുമായി എത്തി മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും നിറഞ്ഞ് നിൽക്കുന്ന നടിയാണ് നമ്മളെ വിട്ടു പോയ താരം മോനിഷ. എംടി ഹരിഹരൻ ടീമിന്റെ നഖക്ഷതങ്ങൾ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മോനിഷ മാറി.

Advertisements

ഒരുപിടി മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. ചെറിയ പ്രായത്തിൽ ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയിരുന്നു ഈ കലാകാരി. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുള്ള താരം കൂടിയായിരുന്നു മോനിഷ.

വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് മോനിഷ. പ്രേക്ഷകരെ മികച്ച കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുമായിരുന്നു മോനിഷ. മോനിഷയുടെ അകാല മ ര ണം മലയാളികളെ ഒട്ടൊന്നുമല്ല തളർത്തിയത്.

Also Read
ഒരേ സമയം മൂന്ന് സ്ത്രീകളുമായി വരെ ബന്ധം; നിരവധി കാമുകുമാർ ഉണ്ടായിരുന്ന സഞ്ജയ് ദത്ത് അവരെയെല്ലാം വളച്ചെടുത്ത് ഇങ്ങനെ

ഇരുപത്തിയൊന്നാമത്തെ വയസിൽ വാഹനാ പ ക ട ത്തിന്റെ രൂപത്തിൽ മ ര ണം മോനിഷയെ തട്ടി എടുക്കുകയായിരുന്നു.
പാട്ടും അഭിനയവും നൃത്തവും തുടങ്ങി എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു മോനിഷ ഉണ്ണി. അഭിനയിച്ച ആദ്യ സിനിമയ്ക്ക് തന്നെ ഉർവ്വശി പട്ടം സ്വന്തമാക്കിയത് മുതൽ തുടങ്ങുന്നു മോനിഷയുടെ സിനിമാ രംഗത്തെ നേട്ടങ്ങൾ.

മകൾ ജീവിച്ചിരുന്ന ആ 22 വർഷവും അവൾക്ക് നിഴലായി ഒരു കൂട്ടുകാരിയായി അവളോടൊപ്പം എന്നും അമ്മ ശ്രീദേവി ഉണ്ണിയുണ്ടായിരുന്നു. ഫ്ളവേഴ്സ് ടിവിയൊരുക്കിയ അമ്മമാരുടെ സംസ്ഥാന സമ്മേളനത്തിൽ എത്തിയതായിരുന്നു ശ്രീദേവി ഉണ്ണി. പരിപാടിയിൽ വെച്ച് മകളെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആവുന്നത്.

അന്ന് സംഭവിച്ച അപകടത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്തതിനെക്കുറിച്ചും തന്നെ സ്നേഹിച്ചു കൂടെ നിന്നവർക്കും നന്ദിയും അറിയിച്ചു. ആളുകളുടെ സ്നേഹം തിരിച്ചറിഞ്ഞത് ആ സമയത്താണ് എന്നും ശ്രീദേവി ഉണ്ണി പറയുന്നു. തിരക്കഥാകൃത്തും സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ എം.ടി വാസുദേവൻ നായരാണ് മോനിഷയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് കാരണമായത്.

കാർ അപകടത്തിൽ വെച്ച് തലച്ചോറിനുണ്ടായ പരിക്ക് മൂലമാണ് മോനിഷ മരിച്ചത്. ആ അപകടത്തിൽ അമ്മ ശ്രീദേവിയ്ക്ക് കാലിനുണ്ടായ പൊട്ടലിൽ നടക്കാനൊന്നും പറ്റിയിരുന്നില്ല. നിങ്ങളൊരു നർത്തകിയല്ലേ ഇനിയും കളിക്കണ്ടേ എന്നും ചോദിച്ചു ഡോക്ടറാണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് എന്നും ശ്രീദേവി പറഞ്ഞു. ഡാൻസും പാട്ടുമൊക്കെ ആയി ഒരു പാട് കാര്യങ്ങൾ മകൾക്ക് ചെയ്യാൻ ഉണ്ടായിരുന്നു.

Also Read
സ്വന്തം വാപ്പയുടെ മര ണം വരെ സെന്റിമെന്റ്സ് നേടാൻ ഉപയോഗിച്ചവനാണ് ബ്ലെസ്ലി, അയാൾ പറഞ്ഞതെല്ലാം കള്ളമാണ്; പഴയ ചാറ്റുമായി ബ്ലെസ്ലിയുടെ മുൻകാമുകി; പൂച്ചസന്യാസി എന്ന വിളി സത്യമെന്ന് സോഷ്യൽമീഡിയ

അവളുടെ ആഗ്രഹങ്ങൾ എല്ലാം എന്നിലൂടെ സാക്ഷാത്ക്കരിക്കണമെന്നുണ്ടായിരുന്നു എന്ന് ശ്രീദേവി പറഞ്ഞു. വേദനയെ വേദന കൊണ്ട് തന്നെ എടുത്ത് കളഞ്ഞ് തിരികെ വരികയായിരുന്നു ഞാൻ. ദു:ഖത്തെ വരിച്ച് ജീവിക്കുക പിന്നീട് ദു:ഖമൊരു സുഖമായി മാറുമെന്ന് അമ്മ എന്നും പറയാറുണ്ടായിരുന്നു. അത് പോലെ തന്നെ ആയിരുന്നു എന്റെ ജീവിതവും എന്ന് ശ്രീദേവി പറയുന്നു.

ഇന്നും പല സ്ഥലങ്ങളിൽ പോവുമ്പോഴും മോനിഷയുടെ അമ്മ എന്ന രീതിയിൽ പലരും പരിചയപ്പെടുന്നതിൽ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്നും ശ്രീദേവി പറഞ്ഞു. 1986ൽ ആദ്യ സിനിമയായ നഖക്ഷതങ്ങളിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മോനിഷയ്ക്ക് ലഭിച്ചത്. അന്ന് വെറും 15 വയസ് മാത്രമാണ് ഉണ്ടായിരുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നടയിലും മോനിഷ തിളങ്ങിയിട്ടുണ്ട്.

വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement