ഗംഗാധരന്റെയും കൗസല്യയുടേയും മകൻ എങ്ങനെ സലീം ആയി, താരത്തിന് ആ പേര് കിട്ടിയ കഥ ഇങ്ങനെ

105

മിമിക്രി രംഗത്തുനിന്നും മലയാള സിനിമയിലെത്തി അഭിനയിത്തിനുള്ള ദേശീയ അവാർഡ് വരെ നേടിയ താരമാണ് നടൻ സലിംകുമാർ. വളരെ താഴെത്തട്ടിൽ നിന്നും ഉയർന്നു വന്ന ഒരു വ്യക്തിത്വമാണ് ഇദ്ദേഹം. കോമഡി കഥാപാത്രങ്ങൾ മാത്രമല്ല സ്വഭാവ കഥാപാത്രങ്ങളും തനിക്ക് ഇണങ്ങും എന്ന് സലിംകുമാർ പലതവണ തെളിയിച്ചതാണ്.

ഹാസ്യത്തോടൊപ്പം തന്നെ സീരിയസ് വേഷങ്ങളും തന്റെ കൈയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചിട്ടുള്ള സലിം കുമാർ മലയാളത്തിന്റെ സ്വന്തം താരമാണ്. ഏഷ്യാനെറ്റ് ചാനലിന്റെ തുടക്ക കാലം മുതൽ ഉള്ള പരിപാടികളിൽ സലിംകുമാറും ഉണ്ടായിരുന്നു. ശ്രീനാരായണ മംഗലം കോളേജിൽ നിന്നുമാണ് സലിംകുമാർ പ്രീഡിഗ്രി കഴിഞ്ഞത്.

Advertisements

ഒരു പാട്ടുകാരൻ ആവാൻ ആയിരുന്നു സലിംകുമാർ ആദ്യം താൽപര്യപ്പെട്ടത്. എന്നാൽ പിന്നീട് മിമിക്രി രംഗത്തേക്ക് തിരിയുക ആയിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ ആണ് സലിംകുമാർ പഠിച്ചത്. അവിടെനിന്ന് മിമിക്രിയിൽ പലതവണ അദ്ദേഹം അവാർഡ് നേടിയിട്ടുണ്ട്. സ്റ്റേജ് കരിയർ ആരംഭിക്കുന്നത് കൊച്ചിൻ കലാഭവനിൽ നിന്നുമാണ്.

പിന്നീട് ഏഷ്യാനെറ്റ് തുടങ്ങിയപ്പോൾ കോമിക്കോള, സിനിമ അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങി. ദിലീപിനൊപ്പം ആണ് ഇദ്ദേഹം കരിയർ തുടങ്ങിയത്. പിന്നീട് ദിലീപ് സിനിമകളിലെ ഒരു അവിഭാജ്യഘടകമായി സലിംകുമാർ മാറി. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് സലിംകുമാർ.

Also Read
ജോലിയുടെ കര്യത്തിൽ ഭർത്താവ് 101 ശതമാനവും ഓക്കെ ആണ്, പക്ഷെ വ്യക്തി ജീവിതത്തിൽ അങ്ങനല്ല: തുറന്നു പറഞ്ഞ് സരയു മോഹൻ

മലയാളത്തിനു പുറമേ അന്യഭാഷകളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മാലിക് എന്ന ചിത്രത്തിലും അവിസ്മരണീയമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് സലിംകുമാർ. സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ തകർപ്പൻ അഭിനയത്തിന് അദ്ദേഹത്തെ തേടി ദേശീയ അവാർഡ് വരെ എത്തിയിരുന്നു.

ഇന്ത്യയിൽ നിന്നും ഓസ്‌കാറിന് സമർപ്പിക്കപ്പെട്ട സിനിമ കൂടിയായിരുന്നു ആദാമിന്റെ മകൻ അബു. അഭിനയിത്തിന് പുറമ സംവിധാനത്തിലും സലികുമാർ ഒരു കൈ നോക്കിയിട്ടുണ്ട്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമ ആയിരുന്നു കറുത്ത ജൂതൻ. ഈ ചിത്രം മികച്ച കഥയ്ക്കുള്ള അവാർഡ് നേടിയിരുന്നു.

അതേ സമയം ഒരു മതേതര കുടുംബമാണ് സലിം കുമാറിന്റേത്. ലാഫിങ് വില്ല എന്നാണ് ഇദ്ദേഹം വീടിന് പേര് നൽകിയിരിക്കുന്നത്. കാരണം ഇദ്ദേഹത്തിന്റെ ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം കൊണ്ടുവന്നത് കോമഡി എന്ന കലാരൂപമാണ്.

സുനിത എന്നാണ് ഭാര്യയുടെ പേര്. ആരോമൽ, ചന്തു എന്നിങ്ങനെയാണ് രണ്ട് ആൺ മക്കളുടെ പേരുകൾ.
1969 ലാണ് സലിംകുമാർ ജനിക്കുന്നത്. ഒരു ഹിന്ദു കുടുംബത്തിലായിരുന്നു ജനനം. അച്ഛന്റെ പേര് ഗംഗാധരൻ എന്നും അമ്മയുടെ പേര് കൗസല്യ എന്നുമാണ്.

അതേ സമയം സലിം കുമാറിന്റെ പിതാവ് ഒരു ദൈവവിശ്വാസി ആയിരുന്നില്ല. സഹോദരൻ അയ്യപ്പനെ പിന്തുടർന്നിരുന്ന ഒരു വ്യക്തിയായിരുന്നു പിതാവ്. ഒരു നിരീശ്വരവാദി ആയിരുന്നു പിതാവ് എന്ന് സലിംകുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. നോർത്ത് പറവൂരിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്.

Also Read
നിന്നെപ്പോലെ ഒരു ഭാര്യയെ ദൈവം നൽകാതിരിക്കട്ടെ, നീ ഒരിക്കലും സന്തോഷിക്കില്ല എന്നുവരെ അവർ പറഞ്ഞി; അനുഭവങ്ങൾ വെളിപ്പെടുത്തി പ്രിയാ മണി

മകന് സലീം എന്ന് പേരിടാൻ ഒരു കാരണവും ഉണ്ട്. സലിംകുമാർ തന്നെ പറയുകയാണ് ആ കാരണം.
സലീം എന്ന പേരിടാനുള്ള തീരുമാനം എടുത്തത അച്ഛൻ ആയിരുന്നു. മതപരമായ വേർതിരിവുകൾ ഒഴിവാക്കാനായിരുന്നു പിതാവ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

Advertisement