ലോകം മുഴുവമൻ ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് നടി കത്രീന കൈഫ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് കത്രീന കൈഫ്. ബൂം എന്ന ചിത്രത്തിലൂടെയായിരുന്നു കത്രീനയുടെ അരങ്ങേറ്റം. പക്ഷെ ചിത്രം വൻ പരാജയമായി മാറി.
പക്ഷെ പിന്നീട് വന്ന ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. നമസ്തെ ലണ്ടൻ വൻ വിജമായി മാറിയതോടെ കരിയറിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റു സിനിമകളിലെ നായികയായ കത്രീന മലയാള സിനിമയിലും വേഷമിട്ടിട്ടുണ്ട്.
ഐവി ശശി സംവിധാനം ചെയ്ത ബൽറാം വി/എസ് താരദാസ് എന്ന സിനിമയിൽ കൂടി ആയിരുന്നു കത്രീന മലയാളത്തിൽ എത്തിയത്. ഈ ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായിട്ടാണ് താരം എത്തിയത്.
അതേ സമയം തന്റെ കരിയറിലെ ആദ്യ ചിത്രം പരാജയമായിരുന്നുവെങ്കിലും പിന്നീടിങ്ങോട്ട് ബോളിവുഡിലെ മുൻനിര നായകിയായുള്ള കത്രീനയുടെ വളർച്ച അമ്പരപ്പിക്കുന്നത് ആയിരുന്നു. ഗോസിപ്പുകളും പ്രണയങ്ങളും പ്രണയ പരാജയങ്ങളുമെല്ലാം ഈ കാലയളവിൽ കത്രീനയുടെ കരിയറിലുണ്ടായിരുന്നു.
ഇങ്ങനെ കത്രീനയ്ക്കെതിരെ ഉയർന്ന വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു ഒരു എയർ ഹോസ്റ്റസിനോട് താരം മോശമായി പെരുമാറിയ സംഭവം. ഇതിനെ തുടർന്ന് ജെറ്റ് എയർവേസ് കത്രീന കൈഫിനെ വിലക്കുന്ന തലം വരെയുണ്ടായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇന്ന് അതെല്ലാം പഴങ്കഥകൾ ആ ണെങ്കിലും ഒരുകാലത്ത് അത് വലിയ വാർത്തയായിരുന്നു. 2012 ൽ ആയിരുന്നു ആ സംഭവം. കത്രീനയുടെ കരിയറിലെ ഏറ്റവും മികച്ച സമയങ്ങളിൽ ഒന്നായിരുന്നു അത്. ഒന്നിന് പുറകെ ഒന്നായി ഹിറ്റുകൾ സമ്മാനിക്കുകയായിരുന്നു അന്ന്. ഇതിനിടെയായിരുന്നു വിവാദം.
തന്റെ സീറ്റ് ബെൽറ്റ് ഇടാൻ ആവശ്യപ്പെട്ടൊരു എയർ ഹോസ്റ്റസിനോടായിരുന്നു കത്രീന മോശമായി പെരുമാറിയത്. എയർഹോസ്റ്റസിന്റെ സുഹൃത്തിന്റെ വാക്കുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു മാധ്യമ വാർത്തകൾ പുറത്ത് വന്നത്. എന്റെ സുഹൃത്ത് പറയുന്നത് കത്രീനയുടെ പെരുമാറ്റം വളരെ മോശമാണെന്നാണ്.
കത്രീന തന്റെ മാനേജർക്കൊപ്പമാണ് ഇരിക്കുക.
നമ്മളോട് ഒന്നും സംസാരിക്കില്ല. പകരം സംസാരിക്കുക മാനേജർ ആയിരിക്കുക. എന്തെങ്കിലും വേണമോ, ഭക്ഷണമോ മറ്റോ, എന്നറിയാൻ ചോദിച്ചാൽ നേരെ മാനേജരോടായിരിക്കും പറയുക. എന്നിട്ട് മാനേജർ അത് നമ്മളോട് പറയുമെന്നാണ് അവൾ പറയുന്നത്.
വെളളം പോലും നേരിട്ട് ചോദിക്കില്ലെന്നും എയർ ഹോസ്റ്റസ് പറഞ്ഞതായി സുഹൃത്ത് വെളിപ്പെടുത്തുന്നു.
ഒരിക്കൽ ഒരു എയർഹോസ്റ്റസിനോട് കത്രീന മോശമായി പെരുമാറി. ഉറങ്ങുകയായിരുന്ന അവരെ സീറ്റ് ബെൽറ്റ് ഇടാൻ പറയാൻ വിളിച്ചതായിരുന്നു. എന്ത് ധൈര്യമുണ്ടെങ്കിലാണ് നീ എന്നെ തൊടുകയെന്ന് ചോദിച്ചായിരുന്നു കത്രീന കയർത്തത്.
നിന്റെ ശമ്പളം വെറും തുച്ഛമായ പണമാണ്. അതിലും കൂടുതൽ ഞാൻ ഒരു ദിവസം ചെലവിടുന്നുണ്ടെന്നും പറഞ്ഞു. സംഭവം ക്രൂവിനെയാകെ ഞെട്ടിച്ചു കളഞ്ഞു. ഇതിന്റെ പേരിൽ അവളെ എയർവെയ്സുകാർ വിലക്കുക വരെ ചെയ്തിരുന്നുവെന്നും അവർ പറയുന്നു. എത്ര വലിയ താരമാണെങ്കിലും മറ്റൊരാളോട് ഇങ്ങനെ പെരുമാറരുതെന്നും അവർ പറയുന്നു.
ഭാരത് ആണ് കത്രീന കൈഫിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ. സൂര്യവംശി, ഫോൺ ഭൂത്, ടൈഗർ 3 എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്.