അടുത്തിയെ തനിക്കെതിരെ ഉയർന്ന മീ ടൂ ആരോപണത്തിൽ ജീവിതം വല്ലാതെ മാറിപ്പോയെന്ന് നടൻ അലൻസിയർ ലോപ്പസ്. മൂന്ന് വർഷമായി തന്നെ അറിയുന്നവർ കൂടെ നിന്നപ്പോൾ മുപ്പത് വർഷത്തെ പരിചയമുള്ളവർ തള്ളിപ്പറയുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ. നടി ഗീത ഗോപിനാഥ് അലൻസിയറിന് എതിരേ ഉന്നയിച്ച ലൈംഗിക ആരോപണം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കൾപോലും അലൻസിയറെ തള്ളിപ്പറഞ്ഞിരുന്നു. തുടർന്ന് ദിവ്യ ഗോപിനാഥിനോട് അലൻസിയറിന് ക്ഷമാപണം നടത്തേണ്ടിവന്നു. ഇപ്പോൾ ആ കാലഘട്ടത്തെക്കുറിച്ച് മനസുതുറക്കുകയാണ് അലൻസിയർ. സൗഹൃദം വെറും തേങ്ങയല്ലെന്ന് മനസിലാക്കിയത് ഈ നാളുകളിലായിരുന്നെന്നും അവർ കൂടെയുണ്ടായിരുന്നില്ലെങ്കിൽ താൻ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്നുമാണ് അലൻസിയർ പറയുന്നത്. തനിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ചുള്ള വാർത്ത അറിയുന്നത് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചാണ്.
പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളിൽ അങ്ങനെ സംഭവിച്ചുപോകും; നടിയുടെ ആരോപണത്തിൽ കുറ്റബോധത്തോടെ അലൻസിയർ
Advertisement