സ്ത്രീകൾ മലയാള സിനിമയിൽ നേരിടുന്ന വിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കൂടിയായ നടി ഹണി റോസ്. മറ്റേതൊരിടത്തും ഉള്ളതുപോലെ സിനിമയിലും വിവേചനം ഉണ്ടെന്നത് സത്യമാണെന്ന് ഹണി റോസ് പറയുന്നു. ഇവിടെ സ്ത്രീകൾക്ക് സിനിമയുണ്ടാക്കുക അത്ര എളുപ്പമല്ലെന്നും പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ചെറുതല്ലെന്നും ഹണി കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് ബിസിനസ് തലത്തിൽ ഒരു സിനിമയെ കൈകാര്യം ചെയ്യാൻ പ്രയാസമായിരിക്കുമെന്നാണ് കരുതപ്പെടുന്നതെന്ന് ഹണി പറയുന്നു.നമ്മുടെ ഇൻഡസ്ട്രി നായകൻമാർക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ്. അവർക്ക് മാത്രമാണ് ഇവിടെ സാറ്റിലൈറ്റ് മൂല്യം. ഉദ്ദാഹരണത്തിന് ഉയരെ എന്ന ചിത്രം എടുത്ത് നോക്കുകയാണെങ്കിൽ അതിൽ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്. ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാൻ കഴിവുള്ള നടിയാണ് പാർവതി എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളിൽ ഉൾപ്പെടുത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടക്കാൻ വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകർക്കും നായകന്മാരെ കേന്ദ്രീകരിച്ചുള്ള കഥകളിലാണ് കൂടുതൽ താത്പര്യം’, ഹണി റോസ് അഭിപ്രായപ്പെട്ടു. ഇതേ പ്രശ്നം നേരിട്ട ഒരു സിനിമയിലാണ് താൻ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ഹണി തുറന്നുപറഞ്ഞു. വികെപി സംവിധാനം ചെയ്യുന്ന എന്റെ അടുത്ത സിനിമ ഒരു സ്ത്രീപക്ഷ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണ്. സിനിമയുടെ തിരകഥ ഒരുക്കിയ വീണ ആണ് എന്നെ സമീപിച്ചത്. മാധ്യമരംഗത്ത് പ്രവർത്തിച്ചിട്ടുള്ള ഒരാളാണ് വീണ. ഈ ചിത്രത്തെക്കുറിച്ച് വീണയ്ക്കുള്ള വ്യക്തതയിൽ എനിക്കും മതിപ്പുതോന്നിയിരുന്നു. ചിത്രത്തിലെ ഓരോ ഫ്രേമിനെക്കുറിച്ചും അവർക്ക് ധാരണയുണ്ടായിരുന്നു. വളരെ കൃത്യമായാണ് വീണ കഥ വിവരിച്ചത്. നിർമ്മാതാക്കളെ സമീപിച്ചപ്പോൾ അവർക്കൊക്കെയും പ്രമേയം ഇഷ്ട്ടപ്പെട്ടു. തുടക്കത്തിൽ വീണ തന്നെ ചിത്രം സംവിധാനം ചെയ്യാമെന്നാണ് കരുതിയിരുന്നത്. പക്ഷെ വീണ ഒരു സ്ത്രീയാണെന്നതായിരുന്നു പലരും ഉയർത്തിക്കാട്ടിയ പ്രശ്നം. ഒരു സ്ത്രീക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അവർക്ക് വിശ്വസിക്കാനാവില്ല, ഹണി പറഞ്ഞു. ഇവിടെ സ്ത്രീകൾക്ക് സിനിമയുണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നായകന്മാർക്കാണ് പ്രാധാന്യം. മഞ്ജു വാര്യർ, പാർവ്വതി തുടങ്ങിയവരെല്ലാം അതിന് മാറ്റം വരുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാലും, ഉയരെ എന്ന ചിത്രത്തിൽ പാർവതിക്കൊപ്പം ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാൻ കഴിവുള്ള നടിയാണ് പാർവ്വതി. എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളിൽ ഉൾപ്പെടുത്തുന്നത് മുന്നിലുള്ള ചില ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആകും. പ്രേക്ഷകർക്കും നായകന്മാരെ കേന്ദ്രീകരിച്ചുള്ള കഥകളിലാണ് കൂടുതൽ താൽപര്യം.’ മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി ചുമതല ഏറ്റെടുത്തത് ഗുണപരമായ പല മാറ്റങ്ങൾക്കും വഴി വെച്ചേക്കുമെന്നും ഹണി പറയുന്നു. നിലവിൽ മോഹൻലാലിനൊപ്പം ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ചിത്രത്തിൽ ഹണി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.
മഞ്ജുവും പാർവതിയും അതാണ് ചെയ്യുന്നത്, മോഹൻലാൽ ഉണ്ടല്ലോ എല്ലാം ശരിയാകും: ഹണി റോസ്
Advertisement