അടുത്തിയെ തനിക്കെതിരെ ഉയർന്ന മീ ടൂ ആരോപണത്തിൽ ജീവിതം വല്ലാതെ മാറിപ്പോയെന്ന് നടൻ അലൻസിയർ ലോപ്പസ്. മൂന്ന് വർഷമായി തന്നെ അറിയുന്നവർ കൂടെ നിന്നപ്പോൾ മുപ്പത് വർഷത്തെ പരിചയമുള്ളവർ തള്ളിപ്പറയുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ. നടി ഗീത ഗോപിനാഥ് അലൻസിയറിന് എതിരേ ഉന്നയിച്ച ലൈംഗിക ആരോപണം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കൾപോലും അലൻസിയറെ തള്ളിപ്പറഞ്ഞിരുന്നു. തുടർന്ന് ദിവ്യ ഗോപിനാഥിനോട് അലൻസിയറിന് ക്ഷമാപണം നടത്തേണ്ടിവന്നു. ഇപ്പോൾ ആ കാലഘട്ടത്തെക്കുറിച്ച് മനസുതുറക്കുകയാണ് അലൻസിയർ. സൗഹൃദം വെറും തേങ്ങയല്ലെന്ന് മനസിലാക്കിയത് ഈ നാളുകളിലായിരുന്നെന്നും അവർ കൂടെയുണ്ടായിരുന്നില്ലെങ്കിൽ താൻ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്നുമാണ് അലൻസിയർ പറയുന്നത്. തനിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ചുള്ള വാർത്ത അറിയുന്നത് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചാണ്. അന്ന് ബിജു മേനോൻ, സന്ദീപ് സേനൻ സുധി കോപ്പ തുടങ്ങിയവരൊക്കെ നൽകിയ പിന്തുണയും അവർ തന്നിൽ അർപ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താൻ ജീവിച്ചിരിക്കാൻ കാരണം എന്നാണ് അലൻസിയർ പറയുന്നത്. കൊമേഴ്സ്യൽ സിനിമാ മേഖലയിൽ നിന്നും നിരവധി പേർ തന്നെയും തന്റെ കുടുംബത്തേയും വിളിച്ച് പിന്തുണ അറിയിച്ചിരുന്നെന്നും വ്യക്തമാക്കി.’മൂന്ന് വർഷമായി മാത്രം തന്നെ അറിയാവുന്നവർ കൂടെ നിന്നപ്പോൾ മുപ്പത് വർഷത്തെ പരിചയമുള്ളവർ തള്ളിപ്പറയുകയാണ് ചെയ്തത്. അത് ഏറെ മനപ്രയാസം ഉണ്ടാക്കി. ആ ദിവസങ്ങളിൽ ബിജു മേനോൻ ഉൾപ്പെടെയുള്ളവർക്കൊപ്പം ഒരു വീട്ടിലായിരുന്നു താൻ താമസിച്ചിരുന്നതെന്നും, മറിച്ച് ഹോട്ടലിൽ ആയിരുന്നെങ്കിൽ ജീവനോടെ ഉണ്ടാകില്ലായിരുന്നു.’ അലൻസിയർ പറയുന്നു. ആരോപണം ഉയർന്ന സമയത്ത് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ, സംവധായകൻ ആഷിക് അബു ഉൾപ്പടെയുള്ളവർ അലൻസിയറെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഡബ്യൂസിസിയുടെ വാർഷിക യോഗത്തിൽ വെച്ചായിരുന്നു ശ്യം പുഷ്‌കരന്റെ പരസ്യ വിമർശനം. മീടൂ ആരോപണം വന്നപ്പോൾ സന്ധി സംഭാഷണത്തിനായി അലൻസിയർ വിളിച്ചിരുന്നുവെന്നും എന്നാൽ തനിക്കവിടെ സൗഹൃദം ആയിരുന്നില്ല വലുതെന്നുമായിരുന്നു ശ്യാം പുഷ്‌കരന്റെ പ്രതികരണം. സൗഹൃദം തേങ്ങയാണ് മനുഷ്യത്വമാണ് വലുത് എന്നാണ് ശ്യം പറഞ്ഞത്. ഇതിനുള്ള മറുപടിയായിട്ടാണ് അലൻസിയറിന്റെ പ്രതികരണം. ഈ വാർത്ത താൻ അറിയുന്നത് സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമായിരുന്നു. ആരോപണം ഉണ്ടായതിനു പിന്നാലെ ഒരുപാട് ദിവസങ്ങളിൽ ബിജു മേനോൻ അടക്കമുള്ളവരുടെ കൂടെ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഹോട്ടലിൽ ആയിരുന്നെങ്കിൽ ജീവനോടെ ഉണ്ടാകില്ലായിരുന്നെന്നും അലൻസിയർ പറയുന്നു.അന്ന് ബിജു മേനോൻ, സന്ദീപ് സേനൻ, സുധി കോപ്പ എന്നിവരൊക്കെ നൽകിയ പിന്തുണയും അവർ തന്നിൽ അർപ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താൻ ജീവിച്ചിരിക്കാൻ കാരണം. കൊമേഴ്സ്യൽ സിനിമാ മേഖലയിൽ നിന്നും നിരവധി പേർ തന്നെയും തന്റെ കുടുംബത്തെയും വിളിച്ച് പിന്തുണ അറിയിച്ചിരുന്നുവെന്നും അലൻസിയർ കൂട്ടിച്ചേർത്തു. എന്റെ പെരുമാറ്റം മോശമായി എന്നു തോന്നിയപ്പോൾ വർഷങ്ങൾക്ക് മുമ്ബ് തന്നെ ഞാൻ അവരോട് മാപ്പു പറഞ്ഞ ആളാണ്. പരസ്യമായി മാപ്പു പറയണമെന്നും പറഞ്ഞപ്പോഴും, ഒരു തവണ പറഞ്ഞയാളാണ്. പിന്നെന്തിനാ മറച്ചു വയ്ക്കുന്നേ എന്നു വിചാരിച്ചു. വളരെ സത്യസന്ധമായി തന്നെയാണ് മാപ്പ് പറഞ്ഞത്. ആ കുട്ടിക്ക് ഫീൽ ചെയ്തതു പോലെ ഒന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. ചില നേരങ്ങളിൽ എന്റെ വർത്തമാനവും സൗഹാർദ്ദവും കൈവിട്ടു പോകാറുണ്ട്. അത് ആണുങ്ങളോടായാലും, പെണ്ണുങ്ങളോടായാലും. അങ്ങനെ ഒരു പെരുമാറ്റം എന്നിൽ നിന്നുണ്ടായപ്പോൾ ഞാൻ അന്നുതന്നെ അവരോട് മാപ്പു പറഞ്ഞയാളാണ്. മലയാളത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ട മീ ടൂ എന്റെതാണ്. ഈ വാർത്ത കണ്ടപ്പോൾ എനിക്കാദ്യം ചിരിയാണ് വന്നത്. മലയാള സിനിമയിലെ പീഡകൻ എന്ന ഒന്നാം സ്ഥാനപ്പേര് ചാർത്തി കിട്ടിയ ഒരു സ്വഭാവ നടൻ. സത്യസന്ധമായി ആരെങ്കിലും എന്തെങ്കിലുമൊക്കെ തുറന്നു പറയാനുള്ള ആർജവം കാണിച്ചിരുന്നുവെങ്കിൽ അലൻസിയർ പറഞ്ഞു നിറുത്തി.
പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളിൽ അങ്ങനെ സംഭവിച്ചുപോകും; നടിയുടെ ആരോപണത്തിൽ കുറ്റബോധത്തോടെ അലൻസിയർ
Advertisement