കമലിന്റെ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ മുൻ നിര നായികയായി തിളങ്ങി നിന്ന താരസുന്ദരിയായിരുന്നു നടി കാവ്യാ മാധവൻ. നടൻ ദിലീപുമായുള്ള വാവഹ ശേഷം സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് കാവ്യാ മാധവൻ.
അതേ സമയം മലയാളി തെന്നിന്ത്യൻ യുവനടി കൊച്ചിയിൽ വെച്ച് ആ ക്ര മി ക്ക പെട്ടതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ അഭിമുഖീകരിക്കുന്ന കാവ്യാ മാധവൻ ഇപ്പോൾ പൊതു വേദികളിൽ ഒന്നും അത്ര സജീവമല്ല. അതേ സമയം കാവ്യാ മാധവൻ തന്റെ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.
കാവ്യാ മാധവന്റെ വാക്കുകൾ ഇങ്ങനെ:
വിവാഹം എന്ന് പറയുന്നത് തലയിൽ വരച്ച പോലെയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഗോപികയുടെ കാര്യം. ഞങ്ങളെല്ലാവരും ഒരേ പ്രായമുള്ളവരാണ് ഒപ്പം അടുത്ത സുഹൃത്തുക്കളും. അവളിങ്ങനെ കല്യാണം നോക്കി തുടങ്ങി എന്ന് പറയുന്ന സമയത്ത് അതിന്റെ രണ്ടാഴ്ച മുൻപ് വരെ ഞങ്ങൾ തമ്മിൽ കണ്ടതാണ്.
ആ സമയത്ത് അവൾ പറഞ്ഞത് വിവാഹ ആലോചനകൾ ഒരുപാട് വരുന്നുണ്ട്, അതിൽ കുറച്ചൊക്കെ നോക്കിവെച്ചിട്ടുണ്ട് എന്നല്ലാതെ ഒന്നും ആയിട്ടില്ലായിരുന്നു അപ്പോഴും അവൾ പറഞ്ഞിരുന്നത്. എന്നാൽ അതിന്റെ തൊട്ടടുത്ത ആഴ്ച അവൾ വിളിച്ച് പറഞ്ഞു അതിൽ ഒരു ആലോചന സെറ്റായി നീയിതാരോടും ഇപ്പോൾ പറയേണ്ട എന്ന്.
അങ്ങനെ ആദ്യമത് വളരെ അടുത്ത സുഹൃത്തുക്കളിൽ മാത്രം ഒതുങ്ങിയ കാര്യമായിരുന്നു. പിന്നെയാണ് പബ്ലിക്കായത്. ഇങ്ങനെയല്ലേ ഓരോ മാറ്റവും ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാവുന്നത്. അതുപോലെ തന്നെ ഞാനും ഭാവനയും ഗോപികയും കൂടിയാണ് റിമി ടോമിയുടെ കല്യാണത്തിന് പോയത്.
ആ സമയത്തും ഞങ്ങൾ എല്ലാവരും കൂടി അവളുടെ വീട്ടിൽ വെച്ച് വിവാഹത്തെ കുറിച്ചും അല്ലാതെയും ഓരോ കാര്യം പറയുമ്പോഴും അടുത്തയാഴ്ച ഗോപിക വിവാഹിതയാകാൻ പോകുകയാണ് ആരും ചിന്തിച്ചിരുന്നത് പോലുമില്ല. അവൾ ഇത്രയും പെട്ടന്ന് പുതിയ ലൈഫിലേക്ക് പോവുകയാണെന്ന് അവളോ ഞങ്ങളോ അറിഞ്ഞിരുന്നില്ല.
എൻഗേജ്മെന്റ് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ അവളുടെ കല്യാണവും കഴിഞ്ഞു. റിസപക്ഷൻ കഴിഞ്ഞ് അവൾ ഭർത്താവുമൊത്ത് അയർലണ്ടിലെ വീട്ടിലുമെത്തി. അതു പോലെയാണ് നമ്മുടെ ജീവിതത്തിൽ എപ്പോൾ എന്ത് നടക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല, ഇത്രയേ ഉള്ളു നമ്മളുടെ ജീവിതത്തിൽ ഓരോ മാറ്റങ്ങൾ വരുന്നത് വളരെ പെട്ടന്നായിരിക്കും പ്രത്യേകിച്ചും വിവാഹം.
നല്ല ഒരു വിവാഹം ജീവിതം ലഭിക്കുക, നല്ലൊരു വീട്ടിൽ ചെന്ന് കയറാൻ സാധിക്കുക എന്നൊക്ക പറയുന്നത് ഒരു ഭാഗ്യമാണ്. അത് വളരെ അപൂർവ്വം ചിലർക്ക് മാത്രമാണ് ലഭിക്കുക. ഞാനും ദിലീപ് ഏട്ടനും ഇങ്ങനെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നത് പോലുമില്ല. എല്ലാം ഈശ്വര നിശ്ചയം എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.
ആദ്യ വിവാഹ മോചനം ഞാൻ വളരെ പെട്ടെന്ന് എടുത്ത ഒരു തീരുമാനമായിരുന്നു. അന്ന് ഇങ്ങനെ സഹിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഒരുപാട് പേർ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇപ്പോഴും പൊരുത്തപ്പെടാൻ കഴിയാത്ത ജീവിതം മറ്റുള്ളവർക്ക് വേണ്ടി സഹിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഒരുപാട് വീട്ടമ്മമാരെ എനിക്ക് അറിയാം.
നമുക്ക് ഒരു ജീവിതമേ ഉള്ളു അത് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു തീർക്കണം എന്നും കാവ്യാ മാധവൻ വ്യക്തമാക്കുന്നു.