ആനി സ്‌കൂളിൽ എന്റെ സൂപ്പർ സീനിയറായിരുന്നു, അമ്മയാണെ സത്യം റിലീസ് ചെയ്ത് കഴിഞ്ഞ് ആനി സ്‌കൂളിലേക്ക് ഒരു വരവുണ്ടായിരുന്നു, എന്റമ്മോ: വെളിപ്പെടുത്തലുമായി നൈല ഉഷ

13961

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൈല ഉഷ. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി സലിം അഹമ്മദിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലുടെയാണ് നൈല ഉഷ മലയാള സിനിമയിലേക്ക് എത്തിയത്.

ദുബായിയിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്യുമ്പോൾ ആയിരുന്നു നൈല ഉഷയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മലയാളത്തിൽ നായികയായും അവതാരകയായുമെല്ലാം നൈല ഉഷ തിളങ്ങി. തിരുവനന്തപുരം സ്വദേശിനിയായ താരം ദുബായിയിൽ സഥിര താമസമായിരിക്കുകയാണ്.

Advertisements

വിവാഹമൊക്കെ കഴിഞ്ഞ ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയിൽ അവസരം കിട്ടുന്നത്. കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ഫയർമാൻ, പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, പൊറിഞ്ചു മറിയം ജോസ്, ലൂസിഫർ തുടങ്ങി ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി.

Also Read
അവളുടെ നിതംബം മനോഹരമാണ് അതിന് ഹൃദയത്തിന്റെ ആകൃതിയാണെന്ന് കരീന കപൂറിന്റെ പിൻവശത്തെ കുറിച്ച് ഫർദീൻ ഖാൻ: കരീന നൽകിയ മറുപടി കേട്ടോ

ഇപ്പോഴിതാ നൈല ഉഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് റിലീസിനൊരുങ്ങി നിൽക്കുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ഷറഫുദ്ദീൻ നായകനാകുന്ന ചിത്രം ജൂൺ 24നാണ് റിലീസ് ചെയ്യുന്നത്. അതേ സമയം തനിക്ക് ഏറെ പ്രിയപ്പെട്ട, അഭിനയിക്കണമെന്ന് തോന്നിയിട്ടുള്ള മറ്റ് കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ നൈല ഉഷ.

പ്രിയൻ ഓട്ടത്തിലാണ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ തുറന്നു പറച്ചിൽ. ഏതെങ്കിലും സിനിമ കണ്ടിട്ട്, ഈ കഥാപാത്രം ഞാൻ ചെയ്താൽ കൊള്ളാമായിരുന്നു, അവിടെ ഞാനായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ, എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നൈല.

കുറേ സിനിമകളിൽ തോന്നിയിട്ടുണ്ട്. പെട്ടെന്ന് ചോദിച്ച് കഴിഞ്ഞാൽ, എല്ലാ സിനിമകളിലും, ഓ എനിക്ക് ഇങ്ങനെ ഒരു കഥാപാത്രം ചെയ്യണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പണ്ട് മഴയെത്തും മുൻപേ സിനിമക്കകത്ത് ആനി ചെയ്ത കഥാപാത്രം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആനിയുടെ ആ കഥാപാത്രം നല്ല രസമല്ലേ. അതെനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അന്ന് ഞാൻ ചിലപ്പൊ കോളേജിലായിരിക്കും.

ഇപ്പോ അടുത്തുള്ള സിനിമകളെ കുറിച്ച് ചോദിക്കുക ആണെങ്കിൽ, നായാട്ടിൽ നിമിഷ ചെയ്തത് ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അതൊക്കെ എനിക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ അടിപൊളിയായേനെ എന്ന് വിചാരിക്കാറുണ്ട്. അതേ സമയം ആനി സ്‌കൂളിൽ തന്റെ സീനിയറായിരുന്നു എന്ന് പറഞ്ഞ നൈല, ആനിയുടെ ആദ്യ സിനിമ അമ്മയാണെ സത്യം റിലീസ് ചെയ്ത സമയത്തെ അനുഭവങ്ങളും അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.

Also Read
ദേവരാഗത്തിൽ ദേഷ്യത്തോട് കൂടി ശ്രീദേവിയെ അടിച്ചു; പിന്നീട് ഒരു പുരസ്‌കാര വേദിയിൽ വെച്ച് ശ്രീദേവി തന്നെ തിരിച്ചറിഞ്ഞില്ല; അന്ന് നെടുമുടി വേണു പറഞ്ഞത്

ആനി സ്‌കൂളിൽ എന്റെ സൂപ്പർ സീനിയറായിരുന്നു. ആനിയും ഞാനുമൊക്കെ ഹോളി ഏഞ്ചൽസിൽ പഠിക്കുകയായിരുന്നു. അന്ന് അമ്മയാണെ സത്യം റിലീസ് ചെയ്ത് കഴിഞ്ഞ് ആനി സ്‌കൂളിലേക്ക് ഒരു വരവുണ്ടായിരുന്നു. സ്‌കൂളിലെ എല്ലാ കുട്ടികളും ആനിക്ക് ചുറ്റും കൂടി നിന്ന് പ്രിൻസിപ്പൽ അവിടെ നിന്ന് മൈക്കിൽ അനൗൺസ് ചെയ്തപ്പോൾ ആനി ചമ്മി ഇരിക്കുകയായിരുന്നു.

എനിക്ക് ഇപ്പോഴും ഓർമയുണ്ട് സ്‌കൂൾ ബസിൽ പോകുന്ന സമയത്ത് ആനി അവിടെ ബസ് സ്റ്റോപ്പിൽ വെയിറ്റ് ചെയ്യുമ്പോൾ ക്യാച് മീ ഇഫ് യു ക്യാൻ എന്ന ഡയലോഗൊക്കെ ഞങ്ങൾ പ്ലേ ചെയ്തിരുന്നു. പിന്നീട് മഴയെത്തും മുൻപേ വന്നപ്പോൾ, ഓ എനിക്കിത് ചെയ്യണമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും നൈല ഉഷ പറയുന്നു.

Advertisement