അവസരങ്ങളെല്ലാം തട്ടിയെടുത്ത് ദിവ്യ ഉണ്ണിയാണ് എന്റെ കരിയർ നശിപ്പിച്ചത്, ഒരു സഹ നടിയായി ഞാൻ ഒതുങ്ങിപോകാൻ കാരണം അവരാണ്: തുറന്നടിച്ച് കാവേരി

6074

ഉദ്യാനപാലകൻ എന്ന മമ്മൂട്ടി ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് നായികയായി എത്തി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന അഭിനയം കാഴ്ചവയ്ക്കുകയും ചെയ്ത താരമാണ് കാവേരി.

അതേ സമയം ബാല താരമായിട്ടാണ് കാവേരി സിനിമയിൽ എത്തിയത്. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രമാ യിരുന്നു ആദ്യ ചിത്രം. ശേഷം വേമ്പനാട്, മറുപുറം, വിഷ്ണുലോകം, സദയം തുടങ്ങിയ ചിത്രങ്ങളിലെയെല്ലാം കാവേരി ബാലതാരമായി അഭിനയിച്ചിരുന്നു.

Advertisements

അതിനുശേഷം ചമ്പക്കുളംതച്ചൻ എന്ന ചിത്രത്തിൽ സഹ നടിയായി എത്തിയ താരം ഉദ്യാനപാലകനിൽ നായികയായി. അതിനു ശേഷം അങ്ങോട്ട് നിരവധി മലയാള ചിത്രങ്ങളിൽ നായികയായും, സഹ താരമായും കാവേരി എത്തിയിരുന്നു.

തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട കാവേരി മലയാള സിനിമയിൽ നിന്നും തഴയപ്പെട്ടതിനെക്കുറിച്ചു ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. നടി ദിവ്യ ഉണ്ണിക്കുവേണ്ടി തന്റെ അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് കാവേരി പറയുന്നത്. മലയാളത്തിൽ ഹിറ്റായ പല സിനിമകളിലും തന്നെ നായികയായി വിളിക്കുകയും അഡ്വാൻസ് വരെ നൽകിയ ശേഷം തന്നെ മാറ്റുകയും ആയിരുന്നുവെന്നു കാവേരി പറയുന്നു.

Also Read
ആനി സ്‌കൂളിൽ എന്റെ സൂപ്പർ സീനിയറായിരുന്നു, അമ്മയാണെ സത്യം റിലീസ് ചെയ്ത് കഴിഞ്ഞ് ആനി സ്‌കൂളിലേക്ക് ഒരു വരവുണ്ടായിരുന്നു, എന്റമ്മോ: വെളിപ്പെടുത്തലുമായി നൈല ഉഷ

അത്തരം ഒരു ചിത്രമാണ് രാജസേനൻ ജയറാമിനെ നായകനാക്കി ഒരുക്കിയ കഥാനായകൻ. ഈ ചിത്രത്തിൽ അഡ്വാൻസ് വാങ്ങി അഭിനയിക്കുവാൻ ചെന്നപ്പോൾ റോൾ ദിവ്യ ഉണ്ണിക്ക്. അന്ന് താൻ കുറെ കരഞ്ഞുവെന്നും താരം പറയുന്നു.
കൂടാതെ മോഹൻലാൽ നായകനായ വർണപകിട്ടിലും ഇത് സംഭവിച്ചു. അഡ്വാൻസ് ലഭിച്ചു. ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിഞ്ഞു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്.

പിന്നീട് ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് തിരഞ്ഞെടുത്തു. അഡ്വാൻസ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്ബ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന്. ആ ചിത്രത്തിൽ ആരാണ് ഒതുക്കിയതെന്ന് അറിയില്ല. പിന്നെ സഹനടിയുടെ ലേബലിലേക്ക് ഒതുങ്ങിയെന്നും കാവേരി പറഞ്ഞു

ഒരു നായികയായി മലയാളത്തിൽ നല്ല സിനിമകൾ ചെയ്യാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ തനിക്ക് അന്ന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു എന്നും പക്ഷെ അത് അന്നത്തെ ഒരു പ്രമുഖ നടി തട്ടിയെടുത്തെന്നുമാണ് ഇപ്പോൾ കാവേരി തുറന്ന് പറയുന്നത്. നടിയുടെ വാക്കുകളിലേക്ക്. ദിവ്യ ഉണ്ണിയാണ് തന്റെ വേഷങ്ങൾ തട്ടിയെടുത്ത് എന്നാണ് കാവേരി പറയുന്നത്.

അന്ന് മലയാളത്തിൽ സൂപ്പർ ഹിറ്റായ പല ചിത്രങ്ങളിലും നായികയായി തന്നെയായിരുന്നു വിളിച്ചിരുന്നത് എന്നും എന്നാൽ ആ ചിത്രങ്ങളുടെ അഡ്വാൻസ് വരെ നൽകിയ ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ആ ചിത്രങ്ങളിൽ നിന്നും മാറ്റുകയായിരുന്നു വെന്നാണ് കാവേരി പറയുന്നത്. ഇന്നും മിനിസ്‌ക്രീനിൽ സൂപ്പർ ഹിറ്റായ രാജസേനൻ സംവിധാനം ചെയ്ത് ജയറാമിനെ നായകനാക്കി ഒരുക്കിയ ചിത്രം കഥാനായകൻ എന്ന ചിത്രത്തിൽ ആദ്യം നായികയായി വിളിച്ചിരുന്നത് തന്നെ ആന്നു.

അങ്ങനെ അഡ്വാൻസും വാങ്ങി അഭിനയിക്കുവാൻ ചെന്നപ്പോഴാണ് അറിയുന്നത് ആ റോൾ ദിവ്യ ഉണ്ണിക്കാണ്. അന്ന് താൻ കുറെ കരഞ്ഞുവെന്നും നടി പറയുന്നു. അതുമാത്രമല്ല മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രം വർണ്ണപകിട്ടിലും ഇത് തന്നെ സംഭവിച്ചു. ആ ചിത്രത്തിനും അഡ്വാൻസ് ലഭിച്ചു. പക്ഷെ ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിയുന്നു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്. അന്നും ഒരുപാട് വിഷമിച്ചു.

Also Read
ഞാൻ കരഞ്ഞു കൊണ്ട് എഴുന്നേൽക്കുമ്പോൾ അദ്ദേഹം എന്നെ ചേർത്തു പിടിക്കുമായിരുന്നു, എനിക്കതായിരുന്നു വേണ്ടതും, വെളിപ്പെടുത്തലുമായി സണ്ണി ലിയോൺ

അതിനു ശേഷവും ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയായി വിളിച്ചു. അതും അഡ്വാൻസ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്പ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയെന്നും കാവേരി പറയുന്നു ഈ ചിത്രങ്ങളിലൊക്കെ എന്നെ ആരാണ് ഒതുക്കിയതെന്ന് എനിക്കറിയില്ല പക്ഷെ പിന്നീടങ്ങോട്ട് ഞാൻ സഹ നടിയുടെ ലേബലിൽ ഒതുക്കപ്പെടുകയായിരുന്നു എന്നും കാവേരി പറയുന്നു.

2010ൽ നീണ്ട നാളത്തെ പ്രണയത്തിന് ശേഷം തെലുങ്ക് സിനിമ സംവിധായകൻ സൂര്യ കിരണുമായി കാവേരി വിവാഹിത ആകുന്നത്. ശേഷം അതികം വൈകാതെ ആ ബന്ധം വേർപിരിഞ്ഞു. കാവേരിക്ക് എതിരെ ഭർത്താവ് സൂര്യകിരൺ കരഞ്ഞു കൊണ്ടു പറയുന്ന വീഡിയോ ഒക്കെ അടുത്തിടെ വൈറൽ ആയി മാറിയിരുന്നു.

Advertisement