അപ്പോഴേക്കും അദ്ദേഹത്തിന്റെ മുഖം മാറി, അത്രയ്ക്കും ഞാൻ പ്രിതീക്ഷിച്ചില്ല ശരിക്കും ഞെട്ടിപ്പോയി: മമ്മൂട്ടിയെ കുറിച്ച് നടി ഗൗതമി

6872

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായിക ആയിരുന്നു ഗൗതമി. മറ്റ് തെന്നിന്ത്യൻ ഭാഷകൾക്ക് ഒപ്പം മലയാളത്തിലുെ ഒരു പിടി ശക്തമായി വേഷങ്ങൾ ഗൗതമി അവതരിപ്പിച്ചിരുന്നു. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാൽ മമ്മൂട്ടി തുടങ്ങിയവർക്ക് എല്ലാം ഒപ്പം ഗൗതമി വേഷമിട്ടിട്ടുണ്ട്.

സിനിമയിൽ സൂപ്പർ നായികയായി തിളങ്ങിയിരുന്ന കാലത്ത് തന്നെ വിവാങ്ങളിലും പെട്ടിരുന്നു. താരത്തിന്റെ വിവാഹവും വിവാഹ മോചനവും അർബുദ രോഗവും കമൽ ഹാസനുമായുള്ള ബന്ധവും എല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു.

Advertisements

വിവാഹ മോചനത്തിനും അർബുദ രോഗബധയ്ക്കും ശേഷം നടി കമൽ ഹാസന്റെ ഒപ്പം ആയിരുന്നു കഴിഞ്ഞത്. എന്നാൽ ഇരുവരും അടുത്തിടെ വേർപിരിഞ്ഞിരുന്നു. അതേ സമയം ഗൗതമി മലയാളത്തിൽ വേഷമിട്ട സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു.

Also Read
സീരിയലിൽ കാണുന്ന പോലെയല്ല ഇക്ക, ഒരു ഇന്റർകാസ്റ്റ് പ്രണയവിവാഹം ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല: തുറന്നു പറഞ്ഞ് ഷഫ്‌ന

മോഹൻലാലിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, മമ്മൂട്ടിയുടെ സുകൃതം, ധ്രൂവം,ജാക്ക്‌പോട്ട്, ജയറാമിന്റെ അയലത്തെ അദ്ദേഹം, സുരേഷ് ഗോപിയുടെ ചുക്കാൻ തുടങ്ങി നിരവധി സിനിമകളിൽ ഗൗതമി വേഷമിട്ടു. തമിഴിലും രജനികാന്ത്, കമൽ ഹാസൻ അടക്കമുള്ളവർക്ക് നായികയായി നടി തിളങ്ങി.

അതേ സമയം ഗൗതമിയുടെ മലയാളം സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൊന്നായിരുന്നു സുകൃതം സിനിമയിലെ മാലിനി . കാൻസർ രോഗിയായ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു നടിയുടേത്. ഇപ്പോഴിതാ ആ സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ഒരു അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി.

ഗൗതമിയുടെ വാക്കുകൾ ഇങ്ങനെ:

Also Read
ചിത്രം സിനിമ ചെയ്യുമ്പോൾ മോഹൻലാലിന് വിശ്വാസക്കുറവ് ഉണ്ടായിരുന്നു, ചിലർ എന്തിനാണ് ഇങ്ങനത്തെ സിനിമ ചെയ്യുന്നതെന്നും ചോദിച്ചു, ഒന്നര വർഷത്തിന് ശേഷം വീണ്ടും ഷൂട്ട് ചെയ്തു; പ്രിയദർശൻ

സുകൃതം സിനിമയിൽ വളരെ സീരിയസായ കഥാപാത്രമാണ് ഞങ്ങൾ ഇരുവരും ചെയ്യുന്നത്. അതിലൊരു സീൻ എടുത്തു കൊണ്ടിരിക്കുകയായിരുന്നു. കാൻസർ രോഗത്തിന്റെ അവശതകളോടെ മമ്മൂക്ക കട്ടിലിൽ കിടക്കുന്നു. ഞങ്ങൾ തമ്മിലുള്ള വളരെ ഇമോഷണലായ സീൻ ചിത്രീകരിക്കുന്ന രംഗമായിരുന്നു. കിടക്കുമ്പോഴും അദ്ദേഹം എന്തൊക്കെയോ തമാശയൊക്കെ പറഞ്ഞിരിക്കുകയാണ്.

അദ്ദേഹത്തിന് മുന്നിൽ ഒരു ക്ലാപ്പ് ബോർഡ് വെച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം അപ്പോഴും ചിരിക്കുന്നു, തമാശ പറയുന്നു, സെറ്റിലുള്ളവരെല്ലാം അത് കേട്ട് ചിരിക്കുന്നു. ക്ലാപ്പ് ബോർഡ് അടിച്ച് ആക്ഷൻ പറയുമ്പോഴേക്കും അദ്ദേഹത്തിന്റെ മുഖം മാറി. അത്രയും ഇമോഷണലായ ഭാവം മുഖത്ത് വന്നു. അതും ഒറ്റ സെക്കന്റിൽ അത്രയ്ക്കും ഞാൻ പ്രിതീക്ഷിച്ചില്ല ശരിക്കും ഞെട്ടിപ്പോയി.. ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണതെന്നു ഗൗതമി വ്യക്തമാക്കുന്നു.

Advertisement