കൂട്ടിന് ഒരു ആണില്ലാത്ത കുറവ് കുറവു തന്നെയാണ്, അത് തന്നെ വേട്ടയാടുന്നുണ്ട്: തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

20

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരിപാടിയായിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ കൂടി പ്രേക്ഷകരെ കയ്യിലെടുത്ത അവതാരികയാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ അവതരണശൈലി കൊണ്ടായിരുന്നു രഞ്ജിനി ഹരിദാസ് മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയത്.

മലയാള ഭാഷ ഒഴുക്കോടെ സംസാരിക്കാനറിയില്ല എന്നതിന്റെ പേരിൽ പല വിമർശങ്ങളും രഞ്ജിനി നേരിട്ടിട്ടുണ്ട്. എന്നാൽ വിമർശനങ്ങളെയെല്ലാം പോസിറ്റീവായി കാണുകയും നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന വ്യക്തി കൂടിയാണ് രഞ്ജിനി ഹരിദാസ്.

Advertisements

പിന്നീട് പല ഷോകളിലും അവതാരകയായി എത്തിയ രഞ്ജിനി ബിഗ്ബോസ് മലയാളം സീസൺ വണ്ണിൽ മത്സരാർത്ഥിയായി എത്തിയിരുന്നു. വിവാദങ്ങളിൽ നിറഞ്ഞ താരം തന്റെ നിലപാടുകൾ തുറന്നടിക്കാനും ബിഗ്ബോസ് വേദിയാക്കിയിരുന്നു.

കുട്ടിക്കാലത്ത് താനൊരു പഞ്ചപാവമായിരുന്നു, അമ്മയും അപ്പൂപ്പനും കൂടിയാണ് തങ്ങളെ വളർത്തിയത്. അച്ഛൻ കുട്ടികാലത്ത് തന്നെ മരണപ്പെട്ടിരുന്നു, ഏഴ് വയസ്സ് മുതൽ പതിനാലാം വയസ്സ് വരെ സ്‌കൂളിൽ അസംബ്ലി കൂടുമ്പോൾ ബോധംകെട്ട് വീണിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു.

തന്റെ ക്ലാസ്സിലുള്ള മറ്റ് കുട്ടികളുടെ മാതാപിതാക്കളെ കാണുമ്പോൾ ദേഷ്യവും സങ്കടവും വരാറുണ്ടെന്നും അത് തനിക്ക് അച്ഛൻ നഷ്ടപ്പെട്ടത് കൊണ്ടുള്ള സങ്കടമായിരുന്നുവെന്നും രഞ്ജിനി പറയുന്നു. എന്നാൽ ഇപ്പോൾ ബോധം കെടുന്ന രീതി തനിക്കില്ല.

ഇന്നത്തെ രഞ്ജിനിയെ മാറ്റി തീർക്കുകയായിരുന്നു. ഇ രഞ്ജിനിയിലാണ് സുരക്ഷിതത്വം എന്നാൽ ഇ ലോകത്ത് കൂട്ടിന് ഒരു ആണില്ലാത്ത കുറവ് കുറവു തന്നെയാണ്, അത് തന്നെ വേട്ടയാടുന്നുണ്ടെന്നും രഞ്ജിനി തുറന്നു പറയുന്നു.

2010ൽ ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് രഞ്ജിനിക്ക് ലഭിക്കുകയുണ്ടായി. ചൈനാടൗൺ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറ്റം കുറിച്ചു.

Advertisement