പകുതി മലയാളി കൂടിയായ തെന്നിന്ത്യൻ താര സുന്ദരിയാണ് നടി പ്രിയാമണി. വിവാഹത്തിന് ശേഷവും അഭിനയം തുടരുന്ന നടിമാരിൽ ഒരാളാണ് പ്രിയാമണി. തന്റെ കരിയറിന് ഭർത്താവും കുടുംബവും നല്ല പിന്തുണ നൽകുന്നുണ്ടെന്ന് പറയുകയാണ് നടി. അതേസമയം ഓൺ സ്‌ക്രീൻ കിസിംഗ് സീനുകൾ ഒഴിവാക്കുമെന്നും നടി പറഞ്ഞു.
‘സിനിമയോടുള്ള എന്റെ പാഷൻ മുസ്തഫയ്ക്കറിയാം. വിവാഹശേഷം നീ അഭിനയിക്കണം ദയവ് ചെയ്ത് വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ ആവശ്യപ്പെട്ടത്. ആ പ്രോത്സാഹനം വലിയ ഭാഗ്യമായി കരുതുന്നു’, പ്രിയാമണി പറഞ്ഞു. പക്ഷെ നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താത്പര്യമില്ലെന്നും ഓൺ സ്‌ക്രീൻ കിസിംഗ് സീനുകളൊക്കെ ഒഴിവാക്കുമെന്നും നടി വെളിപ്പെടുത്തി.
തമിഴകത്ത് തിളങ്ങിനിന്ന താരം സുപ്പർ സംവിധായകൻ വിനയൻ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. നടിയായും മോഡലായും ഡാൻസറായും എത്തിയ പ്രിയാമണിയെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോളിതാ വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.
ബിസിനസ്സുകാരനായ മുസ്തഫ ആണ് പ്രിയാമണിയുടെ ഭർത്താവ്. നീണ്ടനാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇരുവരും വിവാഹിതരായത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തെ പറ്റിയും കുടുംബ ജീവിതത്തെ പറ്റിയും പ്രിയാമണി മനസ്സ് തുറക്കുകയാണ്.
നായകന്മാരോട് അടുത്ത് ഇടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫക്ക് താൽപര്യമില്ലെന്നാണ് പ്രിയാമണി പറയുന്നത്. പ്രണയത്തിലായ ചില നടിമാരോട് താൻ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ്ഫ്രണ്ട്സിന് അതിലൊന്നും പ്രശ്നമില്ലെന്നാണ് അവർ പറയുന്നതെന്നും നടി പറയുന്നു.
മുസ്തഫയ്ക്കും അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും ഈ കിസ്സിങ് സീനുകളിൽ ഒന്നും താല്പര്യം ഇല്ല എന്നും പ്രിയാമണി പറയുന്നു. മുസ്തഫയും പ്രിയാമണിയും രണ്ടു മതത്തിൽ നിന്നുള്ളവരാണ്. വിവാഹത്തിനുശേഷം മതം മാറുവാൻ തനിക്ക് ആവില്ല എന്ന് പ്രിയാമണി നേരത്തെ അറിയിച്ചിരുന്നു.
അവർ ഇരുവരും ചേർന്ന് ക്രിസ്മസും ന്യൂ ഇയറും ദീപാവലിയും എല്ലാം ആഘോഷിക്കാറുണ്ട്. അവരുടെ കുടുംബത്തിന്റെ വലിയ ആഘോഷങ്ങളിലൊന്ന് ഈദാണ്. ആ ദിവസം എല്ലാവർക്കും ഈദ് മുബാറക്ക് പറയും. പക്ഷേ, ഇന്നുവരെ ഞാൻ നോമ്പേടുത്തിട്ടില്ലെന്നും പ്രിയാമണി വ്യക്തമാക്കുന്നു.