നയൻതാരയ്ക്കും കാമുകനും കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത; സത്യാവസ്ഥ ഇങ്ങനെയാണ്

20

മലയാളിയായ തെന്നിന്ത്യൻ ലേചി സൂപ്പർസ്റ്റാർ നടി നയൻതാരയ്ക്കും കാമുകനാ. സംവിധായകൻ വിഘനേശ് ശിവനും കോവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തിൽ ചില തമിഴ് പത്രങ്ങളിൽ വന്ന വാർത്തകൾ സത്യമല്ലെന്ന് റിപ്പോർട്ട്.

തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിലാണ് നയൻതാരയ്ക്കും വിഗ്നേശ് ശിവനും കോവിഡ് ബാധിച്ചുവെന്ന വാർത്തകൾ പ്രചരിക്കുന്നത്. ഇരുവരും ചെന്നൈ എഗ്മോറിൽ ഐസോലേഷനിൽ ആണെന്നും ചില തമിഴ് പത്രങ്ങളിൽ വാർത്ത വന്നിരുന്നു.

Advertisements

എന്നാൽ ഇത് വ്യാജവാർത്തയാണെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങൾ പറയുന്നത്.
കാതു വാക്കുല രണ്ടു കാതൽ എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് വിഘ്‌നേശ് ശിവൻ.

ചെന്നൈയിൽ കോവിഡ് വ്യാപനം ശക്തിയേറുകയാണ്. ചെന്നൈയിലെ രണ്ട് ഹോട്ട്‌സ്‌പോട്ടുകളായ കോടമ്പാക്കം, വത്സരവാക്കം എന്നീ സ്ഥലങ്ങളിലാണ് തമിഴ് സിനിമാതാരങ്ങൾ ഏറെയും താമസിക്കുന്നത്. ഇതിനു പിന്നാലെയാണ് ചില തമിഴ് സംവിധായകർക്കും താരങ്ങൾക്കും കൊറോണ വൈറസ് ബാധിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്.

സംസ്ഥാനത്ത് ഇതുവരെ 56,845 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 24,822 എണ്ണം സജീവ കേസുകളാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ജീവൻ പൊലിഞ്ഞത് 704 പേർക്കാണ്.രാജ്യത്ത് കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ്.

അതേ സമയം തങ്ങൾക്ക് കോവിഡ് സ്ഥിരികരിച്ചു എന്നത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നയൻതാരയും വിഘ്‌നേശും. രസകരമായ വിഡിയോയ്‌ക്കൊപ്പമാണ് പ്രണയജോഡികളുടെ മറുപടി.

കൊറോണയെക്കുറിച്ച് കഥ മെനഞ്ഞെടുത്ത മാധ്യമ, സാമൂഹിക മാധ്യമ സ്വീറ്റ്ഹാർട്ട്‌സിനോട് ഞങ്ങളെക്കുറിച്ചുള്ള വാർത്തകളെ ഇങ്ങനെയാണ് കാണുന്നു. പിന്നെ ഞങ്ങളെ സ്‌നേഹിക്കുന്നവരോട്, ഞങ്ങൾ സന്തോഷത്തിലാണ്. ആരോഗ്യത്തോടെ ഇരിക്കുന്നു.

നിങ്ങളുടെ ഇത്തരം തമാശകളെ ആസ്വദിക്കാനുള്ള കഴിവ് ദൈവം സഹായിച്ച് ഞങ്ങൽക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ- വിഘ്‌നേഷ് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.കുട്ടിമുഖമുള്ള നയൻതാരയേയും വിഘ്‌നേഷിനേയുമാണ് വിഡിയോയിൽ കാണുന്നത്. പാട്ടിനൊപ്പം ആഘോഷിക്കുകയാണ് ഇരുവരും. രസകരമായ വിഡിയോ ആരാധകരുടെ മനസു കീഴടക്കുകയാണ്.

Advertisement