മലയാളത്തിന്റെ സൂപ്പർസ്റ്റാറും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി യഥാർത്ഥ രാഷ്ട്രീയക്കാരൻ അല്ലെന്നും, പത്ത് രൂപ സമ്പാദിച്ച് നൂറ് രൂപ ജനങ്ങൾക്ക് കൊടുക്കുന്ന ആളാണെന്നും മകൻ ഗോകുൽ സുരേഷ്. നൂറ് രൂപ ജനങ്ങൾക്ക് കൊടുത്താൽ ആയിരം എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാർത്ഥ രാഷ്ട്രീയക്കാരനെന്നും ഗകുൽ പറഞ്ഞു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ സുരേഷ് ഇക്കാര്യം പറയുന്നത്. ഇക്കഴുഞ്ഞ ലോഖസഭാ തിരഞ്ഞെടുപ്പില്ട തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപി തോറ്റതിൽ സന്തോഷമാണ് ഉള്ളതെന്നും ഗോകുൽ.
അച്ഛൻ ജയിച്ചിരുന്നെങ്കിൽ ആരോഗ്യം നഷ്ടപ്പെട്ടേനെ സമ്മർദ്ദം കൂടിയേനെ. അച്ഛൻ സിനിമയിലേക്ക് തിരിച്ചുവന്നതിൽ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ടെന്നും ഗോകുൽ സുരേഷ്. ഇത്രകാലമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന അച്ഛനെ അത്ര വ്യക്തതയോടെ ജനങ്ങൾക്ക് അറിയുമോ എന്ന് സംശയമാണെന്നും ഗോകുൽ.
സൂപ്പർതാരമായി ആഘോഷിക്കപ്പെട്ടെങ്കിലും അണ്ടർറേറ്റഡ് ആയ വ്യക്തിയും നടനുമാണ് സുരേഷ് ഗോപിയെന്നും ഗോകുൽ വ്യക്തമാക്കി. മലയാളികൾക്ക് ഏറ്റവും അധികം പ്രിയപ്പെട്ട നടനിൽ ഒരാളാണ് സുരേഷ് ഗോപി. തികഞ്ഞ മനുഷ്യസ്‌നേഹിയും രാഷ്ട്രീയ പ്രവർത്തകനുമായ അദ്ദേഹം നിരവധി സേവന പ്രവർത്തനങ്ങളും കാഴ്ച്ച വെച്ചിട്ടുണ്ട്.
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ പിതാവിനെ കുറിച്ച് തുറന്നു പറഞ്ഞത്. അച്ഛൻ ഒരിക്കലും ഒരു നല്ല രാഷ്ട്രീയക്കാരനല്ല. നൂറു രൂപ ജനങ്ങൾക്ക് കൊടുത്താൽ ആയിരം രൂപ എവിടുന്ന് പിരിക്കാമെന്ന് അറിയുന്നവരാണ് യഥാർത്ഥ രാഷ്ട്രീയക്കാർ. അച്ഛൻ എന്നാൽ അങ്ങിനെ അല്ല. എന്നാൽ അച്ഛനെ ഇവിടുത്തെ ജനത അർഹിക്കുന്നില്ലെന്നും ഗോകുൽ പറഞ്ഞു. മറ്റുള്ളവരെ അറിയാത്ത അറിയാൻ ശ്രമിക്കാത്ത ഒരുപാട് നല്ല വശങ്ങൾ ഉള്ളയാളാണ് അച്ഛനെന്നും ഗോകുൽ വ്യക്തമാക്കുന്നു.