മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് നടൻ ആസിഫ് അലി. ചെറിയ വേഷങ്ങളിൽ നിന്നും നായക പദവിയിലിക്ക് ഉയർന്ന താരം നായക വേഷവും വില്ലൻ വേഷവും ഒരുപോലെ സ്വീകരിക്കുന്ന താരമാണ്. ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയിൽ കൂടിയാണ് ആസിഫ് സിനിമ രംഗത്തേക്ക് എത്തുന്നത്.
ഇപ്പോഴിതാ സ്വകാര്യ ചാനലിലെ ഒരു പരിപാടിയിൽ പങ്കെടുത്ത വീഡിയോ വൈറലാകുന്നു.പരിപാടിയിൽ അവതാരകൻ ആസിഫിനോട് ലിപ് ലോക്ക് രംഗങ്ങൾ ചെയ്യുന്നതിൽ പേടി ഉണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്ന മറുപടി നൽകിയ ശേഷം ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ കുറിച്ചു ആസിഫ് പറഞ്ഞതിങ്ങനെ.
സ്‌ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ലിപ് ലോക്ക് സീൻ ചെയ്യുന്നതിൽ ഒരു പ്രശ്നവും എനിക്കില്ല.
കല്യാണം കഴിഞ്ഞു ആദ്യം റീലീസ് ആകുന്നത് ഹണിബീ എന്ന സിനിമയാണ്. അതിലെ എല്ലാ സീനുകളെ കുറിച്ചും ഞാൻ സമയോട് പറഞ്ഞിരുന്നു. പക്ഷെ ക്ലൈമാക്സിൽ ഭാവനയുമായി ഉള്ള ലിപ് ലോക്കിനെ പറ്റി മാത്രം പറഞ്ഞിട്ടില്ലായിരുന്നു.
അതെങ്ങിനെ ഹാൻഡിൽ ചെയ്യുമെന്ന് അറിയില്ലായിരുന്നു.തിയേറ്ററിൽ പോയി ഈ സീൻ എത്താറായപ്പോൾ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന പോലെ. ഈ കിസ് സീൻ കഴിഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി. ആൾ ഞെട്ടി എന്നെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു ചിരിച്ചു കൊണ്ട് ആസിഫ് പറയുന്നു.
2013ലാണ് ആസിഫും സമ മസ്റീനും വിവാഹിതരായത്. ഇക്കഴിഞ്ഞ മെയ് 26നാണ് ഇരുവരും ഏഴാം വിവാഹ വാർഷികം ആഘോഷിച്ചത്. റേഡിയോ ജോക്കിയായി ജോലി ചെയ്തു വരുന്നതിന്റെ ഇടയിലാണ് താരത്തിന് ഋതുവിൽ അവസരം ലഭിച്ചത്. സിനിമ ഇറങ്ങി കഴിഞ്ഞാണ് വീട്ടുകാർ പോലും ആസിഫ് സിനിമയിൽ അഭിനയിച്ച കാര്യം അറിയുന്നത്.
പിന്നീട് മുഖ്യ വേഷത്തിലേക്ക് ഉയർന്നു വന്ന സിനിമയാണ് ഹണി ബീ. ഹണിബീ സിനിമയിൽ ആസിഫിന്റെ നായികയായി എത്തിയത് നടി ഭാവനയാണ്. നടനും സംവിധയകനുമായ ലാലിന്റെ മകൻ ജീൻ പോൾ ലാൽ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഹണി ബീ.
യുവാക്കൾക്ക് കൂടുതൽ അവസരം നൽകിയ സിനിമയിൽ നായകനായി അഭിനയിച്ച ആസിഫിന് ഒരുപാട് അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. ഒരു ഇന്റർവ്യൂവിൽ പറഞ്ഞ മറുപടികളാണ് വൈറലാകുന്നത്. ഹണിബീ സിനിമയിൽ ഭാവനക്ക് ഒപ്പമുള്ള ചുംബന രംഗം ചെയ്യാൻ പേടിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് സിനിമക്ക് അങ്ങനെ ഒരു രംഗം ആവിശ്യമുണ്ടെങ്കിൽ താൻ അത് ചെയ്യുമെന്നാണ് മറുപടി നൽകിയത്.