ആ രണ്ടു സിനിമയിലും അഭിനയിക്കരുത് എന്ന് അടുപ്പകാരടക്കം പലരും മോഹൻലാലിനെ ഉപദേശിച്ചു, പക്ഷേ വകവെക്കാതെ രണ്ടും ചരിത്ര ഹിറ്റാക്കി താരം

10070

വില്ലനായി അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളത്തിന്റെ അഭിനയ ചക്രവർത്തിയായി മാറിയ താരമാണ് വിസ്മയതാരം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. അതേ സമയം സിനിമയിൽ എല്ലായ്‌പ്പോഴും വിജയ പരാജയങ്ങൾ സ്വാഭാവികം മാത്രമാണ്.

അങ്ങനെ വിജയവും പരാജയവുമറിഞ്ഞ് കുടുംബവും പ്രണയവും ഇഴകലർന്ന കഥാപാത്രങ്ങളിലൂടെ ആണ് മോഹൻലാൽ എന്ന നടൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരുടെയും ലാലേട്ടനായി അഭിനയലോകത്ത് തിളങ്ങുകയാണ് താരം.

Advertisements

എന്നാൽ പൗരുഷത്തിന്റെ ആൺരൂപം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മുന്നേറിയ താരത്തിനോട് പലരും അഭിനയിക്കരുതെന്ന് ഉപദേശം നൽകിയ ചിത്രമായിരുന്നു സ്ഫടികം. മോഹൻലാൽ അച്ഛന്റെ ഉടുപ്പിന്റെ കൈവെട്ടുന്നതും മുണ്ടൂരി അടിക്കുന്നതും ആരാധകർക്ക് ഇഷ്ടപ്പെടില്ല എന്ന നിഗമനം ആയിരുന്നു അതിനു പിന്നിൽ.

Also Read
ഞങ്ങൾ വേർപിരിഞ്ഞാണ് കഴിയുന്നത്, പക്ഷേ അദ്ദേഹം എന്റെ കുഞ്ഞിന്റെ അച്ഛനാണ്, ഞാൻ വേറെ പ്രോമിച്ചാലും കല്യാണം കഴിച്ചാലും അദ്ദേഹവുമായുള്ള ബന്ധം മറക്കാനാവില്ല: വീണാ നായർ

ഭദ്രൻ മാട്ടേൽ സംവിധാനം ചെയ്ത ഈ ചിത്രം ആദ്യം നിർമ്മിക്കാൻ ഒരുങ്ങിയത് സെവൻ ആർട്സ് വിജയകുമാർ ആയിരുന്നു. എന്നാൽ ചിത്രത്തിൽ നിന്നും അദ്ദേഹം പിന്മാറി. ഇത് അറിഞ്ഞ പലരും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, മുണ്ട് പറിച്ചടിക്കുന്ന നായകനെ ആരാധകർ ഇഷ്ടപ്പെടില്ല എന്നും ഇത് രണ്ടും ഒഴിവാക്കി സ്ഫടികം ചെയ്താൽ മതിയെന്നും മോഹൻലാലിനെ ഉപദേശിച്ചു.

എന്നാൽ ആടുതോമയെ താൻ തന്നെ അവതരിപ്പിക്കും എന്നായിരുന്നു മോഹൻലാലിന്റെ തീരുമാനം.
1995ൽ റിലീസ് ചെയ്ത സ്ഫാടികവും ആടുതോമയും ഇന്നും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന മോഹൻലാൽ കഥാപാത്രമായി നിലനിൽക്കുന്നു.

അതേ സമയം മോഹൻലാൽ പ്രിയദർശൻ സൗഹൃദവുംകൂട്ടുകെട്ടും മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ചിരുന്നു. എന്നാൽ ഈകൂട്ടുകെട്ടിലെ കടത്തനാടൻ അമ്പാടി, അക്കരെ അക്കരെ അക്കരെ തുടങ്ങിയ ചിത്രങ്ങൾ വേണ്ടത്ര വിജയമാകാതെ പോയി. അതിലൂടെ പ്രിയദർശന്റെ സമയം കഴിഞ്ഞെന്ന വിമർശനം വലിയ തോതിൽ ഉയർന്നു വന്നു.

ആ സമയത്താണ് മോഹൻലാൽ വീണ്ടും പ്രിയന്റെ നായകനായി കിലുക്കം ഒരുങ്ങുന്നു എന്ന വാർത്ത പുറത്തു വന്നത്. മോഹൻലാലിന്റെ അടുപ്പക്കാർ മുതൽ ആരാധകർ വരെ പ്രിയൻ ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്നും പിന്മാറാൻ മോഹൻലാലിനെ ഉപദേശിച്ചു. എന്നാൽ ജോജിയായി രേവതിക്കൊപ്പം ആടിപ്പാടി മറ്റൊരു ചരിത്രം മോഹൻലാൽ കുറിക്കുകയായിരുന്നു.

Also Read
എന്റെ ഭർത്താവ് യഥാർത്ഥ മുസ്ലീം ആണ്, ഞങ്ങളുടെ വിവാഹം ലവ് ജിഹാദ് അല്ല: തന്റെ വിവാഹത്തെ ലവ് ജിഹാദ് എന്ന് ആരോപിച്ചവർക്ക് മുറുപടിയുമായി നടി ദേവൊലീന

Advertisement