മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് നടൻ ദിലീപ്. കമലിന്റെ സംവിധാന സഹായി ആയി എത്തിയ ദിലീപ് ചെറിയ വേഷങ്ങൾ ചെയ്ത് കൊണ്ടാണ് അഭിനയത്തിലേക്ക് എത്തിയത്.
പിന്നീട് നായകനായി മാറിയ താരം മലയാള സിനിമയിൽ തന്റെ സർവ്വാധിപത്യം സ്ഥാപിക്കുക ആയിരുന്നു.നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ആണ് ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറിയത്.
അടുത്ത കാലത്ത് ചില വിവാദങ്ങളിൽ പെട്ടു എങ്കിലും താരത്തിന് ഇപ്പോഴും കൈ നിറയെ സിനിമയും അനേകായിരം ആരാധകരുമാണ് ഉള്ളത്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയപെട്ടവയാണ്.
അതേ സമയം ദിലീപിന്റെ പഴയകാല അഭിമുഖങ്ങളിലെ ചില ഭാഗങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അത്തരത്തിൽ മഞ്ജു വാര്യരെ കുറിച്ച് പറയുന്ന ദിലീപിന്റെയും നാദിർഷായുടെയും ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
നേരിട്ടും അല്ലാതെയും ഒരുപാട് ആളുകൾ ചോദിക്കുന്നുണ്ട് താങ്കളുടെ ഭാര്യ എന്തുകൊണ്ടാണ് അഭിയിക്കാൻ വരാത്തത് എന്ന് നാദിർഷായുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് ആണ് ദിലീപ് മറുപടി നൽകുന്നത്. ഞാൻ കുറെ പറഞ്ഞതാണ് ഒന്നു അഭിനയിക്കൂ മഞ്ജു എന്ന് എന്തോരം പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് അറിയാമോ.
അപ്പോൾ എന്നോട് പറയുന്നത് എന്താണ് എന്ന് അറിയാമോ, നന്നായി നോക്കിക്കൊള്ളാം ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നിട്ട് ഇപ്പൊ പറയുന്നു ജോലിക്ക് പോകാൻ എങ്ങനെ ശരിയാകും എന്നാണ് അവൾ എന്നോട് ചോദിക്കുന്നത്. അപ്പോൾ ഞാൻ ചോദിച്ചു രണ്ടാളും ജോലിക്ക് പോയാൽ നല്ലതല്ലേ, ബാങ്കിൽ ക്യാഷ് വരില്ലേ എന്ന്.
ഉടനെ വന്നു അടുത്ത മറുപടി ഓ അപ്പൊ അതിനു വേണ്ടിയാണോ, ആ പൈസയ്ക്ക് വേണ്ടിയാണോ എന്നെ കല്യാണം കഴിച്ചു കൊണ്ട് വന്നത് എന്നാണ് എന്നോട് ചോദിക്കുന്നത് എന്ന് ദിലീപ് നാദിർഷായോട് പറയുന്നു.
അങ്ങനെ ചോദിക്കുന്ന ഒരാളോട് എന്ത് പറയാൻ ആകും എനിക്ക് ദിലീപ് ചോദിക്കുന്നു. നിന്റെ വൈഫിനെ എന്തു കൊണ്ടാണ് ജോലിക്ക് വിടാത്തത് എന്ന് ദിലീപ് നാദിർഷയോട് ചോദിക്കുകയാണ്. അത് ജോലി ഇല്ലാത്തതു കൊണ്ട് എന്ന് നാദിർഷ പറയുമ്പോൾ അത് നീ വിടാത്തതുകൊണ്ടല്ലേ എന്ന് ദിലീപ് തിരിച്ച് ചോദിക്കുന്നു.
ഞാൻ പറഞ്ഞു വിടാത്തത് എന്നല്ല വീട്ടിൽ കറിയും ചോറും ഒക്കെ ആക്കാൻ ഒരാളെ ആവശ്യമാണ്. പിന്നെ മക്കളെ നോക്കണം പിന്നെ വൈഫിനു അഭിനയിച്ചു ശീലവും ഇല്ലല്ലോ നാദിർഷ പറയുന്നു. നിന്റെ ഒക്കെ അടുത്ത് ജീവിക്കണം എങ്കിലേ അഭിനയിച്ചുകൊണ്ടേ ജീവിക്കാൻ ആകൂ എന്നാണ് ദിലീപ് നൽകിയ മറുപടി.
ഞാൻ എത്ര കൺട്രോൾ ചെയ്തുകൊണ്ടാണ് നിന്റെ മുൻപിൽ പിടിച്ചു നിൽക്കുന്നത്. ഞാൻ ഇത്ര സമയത്തിനുളിൽ ഇത്രയും സഹിക്കുന്നുണ്ട് എങ്കിൽ അത് എത്ര സഹിക്കുന്നുണ്ട് നിന്നെ ദിലീപ് പറയുന്നു.