മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ കൊച്ചിയിൽ ഓടുന്ന വാഹനത്തിനുള്ളിൽ വെച്ച് ആ ക്ര മി ച്ച കേ സി ലെ തു ട ര ന്വേ ഷണം ക്രൈം ബ്രാഞ്ച് അവസാനിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. കേസിലെ അധിക കുറ്റപത്രം ഈ മാസം 31 ന് സമർപ്പിക്കും. തുടരന്വേഷണത്തിനു വേണ്ടി ഇനി അന്വേഷണ സംഘം നീട്ടി ചോദിക്കില്ലെന്നും നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവൻ കേസിൽ പ്രതിയാകില്ല എന്നുമാണ് സൂചന.
കാവ്യാ മാധവന് എതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അന്വേഷണം പൂർത്തിയാക്കുന്നതിന് സമയക്കുറവ് ഉള്ളതു കൊണ്ടും ഉന്നത സമ്മർദ്ദമുള്ളതു കൊണ്ടുമാണ് ഈ നീക്കത്തിന് ക്രൈം ബ്രാഞ്ച് മുതിരുന്നത് എന്നാണ് സൂചന. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കിയേക്കും.
അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈം ബ്രാഞ്ചിന്റെ പിൻമാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണ സംഘം നേരത്തെ ആരോപിച്ചിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതി യിലും ആവശ്യപ്പെട്ടിരുന്നു. തെളിവ് നശിപ്പിച്ചതിന് എതിരേയും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതി മാറ്റാനും ഹൈക്കടതിയിൽ അപേക്ഷ നൽകാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരുന്നു.
ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ വലിയ രാഷ്ട്രീയ സമ്മർദം ഉണ്ടായതും ഇതിനെ മറികടന്ന് മുന്നോട്ട് പോവാൻ കഴിയാതെ വന്നതും. ഇപ്പോഴത്തെ സാഹചര്യത്തിൽ കാവ്യ മാധവൻ സാക്ഷി സ്ഥാനത്ത് തന്നെ തുടരും. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി യിരുന്നു. നടിയെ ആ ക്ര മി ച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. എന്നാൽ, ദിലീപ് പ്ര തി യാ യ വ ധ ഗൂ ഢാ ലോചന കേ സിൽ നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്.
തനിക്ക് ജാമ്യം കിട്ടുന്നതിനായി ബിഷപ്പിനെ ഇടപെടുവിച്ചു എന്ന് കാട്ടി ബാലചന്ദ്രകുമാർ 10 ലക്ഷം തട്ടിച്ചുവെന്ന ദിലിപ് ആരോപിച്ചിരുന്നു. കോട്ടയത്ത് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായ ബിഷപ്പ് ഇക്കാര്യങ്ങൾ നിഷേധിച്ചു. ബാലചന്ദ്ര കുമാറിനെ അറിയാം പക്ഷേ ജാമ്യത്തിനായി ഇടപെട്ടിട്ടില്ല എന്നാണ് ബിഷപ്പ് മൊഴി നൽകിയത്.
ബാലചന്ദ്രകുമാറിനെ ബിഷപ്പിന് അറിയില്ലെന്നായിരുന്നു നേരത്തെ നെയ്യാറ്റിൻക രൂപത വ്യക്തമാക്കിയത്. ദിലീപിന്റെ ആരോപണം ബാലചന്ദ്ര കുമാറും നിഷേധിച്ചിരുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ അധിക സമയം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് പുതിയ തീരുമാനം എന്നാണ് അറിയുന്നത്.
Also Read
കാത്തിരിപ്പ് അവസാനിച്ചു സ്വപ്‌നം പൂവണിയുന്നു, സന്തോഷ വാർത്ത അറിയിച്ച് അനുമോൾ, ആശംസകളുമായി ആരാധകർ