മലയാള സിനിമയിലെ സൂപ്പർഹിറ്റ് രചയിതാവും സംവിധായകനും നടനും നിർമ്മാതാവുമായ ശ്രീനിവാസന്റെ 2 മക്കളിൽ ഇളയവനാണ് ധ്യാൻ ശ്രീനിവാസൻ. ഇതിനോടകം തന്നെ നടൻ, സംവിധായകൻ എന്നീ നിലയിൽ മലയാളികളുടെ മനസിൽ ഇടം മലപിടിച്ച താരം കൂടിയാണ് ധ്യാൻ ശ്രീനിവാസൻ.
രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ഉടൽ എന്ന ത്രില്ലർ ചിത്രമാണ് ധ്യാനിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ ധ്യാൻ പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ തനിക്ക് ആഗ്രഹം ഉണ്ടെന്നും, അദ്ദേഹത്തിന് യോജിച്ച ഒരു കഥ തയ്യാറാക്കിയിട്ട് ഉണ്ടെന്നുമാണ് ധ്യാൻ പറഞ്ഞത്. ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ:
മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തിന് യോജിച്ച ഒരു കഥ തയ്യാറാക്കിയിട്ടുണ്ട്. ലാലേട്ടൻ ഇപ്പോൾ, അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസിന്റെ തിരക്കിലാണ്. അദ്ദേഹത്തിന്റെ തിരക്കുകൾ കഴിഞ്ഞ്, അദ്ദേഹത്തെ പോയിക്കണ്ട് കഥ പറയാനിരിക്കുകയാണ് ഞാൻ എന്നായിരുന്നു ധ്യാൻ പറഞ്ഞത്.
അതേ സമയം നിവിൻ പോളിയെ നായകനാക്കി ധ്യാൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ലേഡി സൂപ്പർസ്റ്റാർ നയൻതാരയായിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ജീത്തു ജോസഫിന്റെ ട്വൽത്ത് മാൻ ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ റിലീസ്.
ഒടിടി റിലീസ് ആയി എത്തിയ ചിത്രം തകർപ്പൻ അഭിപ്രായം ആണ് നേടിയിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ട്വൽത്ത് മാൻ. റാം എന്ന ഒരു ചിത്രവും ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്നുണ്ട്.