ഇങ്ങനെയൊരാൾ എനിക്കുള്ളതിൽ ഞാൻ ഭാഗ്യവതിയാണ്, ലാലേട്ടാ ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു: മോഹൻലാലിനെ കുറിച്ചുള്ള ദുർഗാ കൃഷ്ണയുടെ കുറിപ്പ് വൈറൽ

271

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായ വിമാനം എന്നി സിനിമയിൽ നായികയായി വെള്ളിത്തിരയിലേക്ക് അരങ്ങേറിയ താരമാണ് നടി ദുർഗാ കൃഷ്ണ. പിനന്നീട് ഒരുപിടി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത നടിക്ക് ആരാധകരും ഏറെയാണ്. മികച്ച ഒരു നർത്തകി കൂടിയാണ് ദുർഗാ കൃഷ്ണ.

വളരെ ചുരിങ്ങിയ സമയത്തിനുള്ളിൽ മുൻനിര നായകൻമാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടി കൂടിയാണ് ദുർഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. വിമാനത്തിന് പിന്നാലെ പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം നായികയായി എത്തിയിരുന്നു.

Advertisements

കോഴിക്കോടാണ് ദുർഗയുടെ സ്വദേശമെങ്കിലും ഇപ്പോൾ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുർഗയുടെ അച്ഛൻ. യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയിൽ കുടുംബം മുഴുവൻ സപ്പോർട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവഹം കഴിഞ്ഞത്.

കാമുകനായ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. വർഷങ്ങളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ദുർഗ കൃഷ്ണ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മോഹൻലാലിന് ഒപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് കൊണ്ചായിരുന്നു താരത്തിന്റെ കുറിപ്പ്. ദുർഗ്ഗ കൃഷ്ണയുടെ കുറിപ്പിന്റെ പൂർണരൂപം:

ഏട്ടാ, ഏതൊരു പെൺകുട്ടിയും നിങ്ങളെ പോലെ ഒരു സഹോദരനുണ്ടെങ്കിൽ എന്ന് ആഗ്രഹിക്കും. അങ്ങനെയൊരാൾ എനിക്കുള്ളതിൽ ഞാൻ ഭാഗ്യവതിയാണ്. സന്തോഷ ജന്മദിനം, ലാലേട്ടാ, ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു എന്നാണ് താരം കുറിച്ചത്.

മോഹൻലാലിന്റെ കടുത്ത ആരാധിക കൂടിയാണ് ദുർഗാ കൃഷ്ണ.ജീത്തു ജോസഫ് സംവിധാനം ചെയ്ത റാം എന്ന സിനിമയിൽ മോഹൻലാലിനൊപ്പം ദുർഗ കൃഷ്ണ അഭിനയിച്ചിരുന്നു. അതേ സമയം അടുത്തിടെയാണ് നാല് വർഷം നീണ്ടുനിന്ന താരത്തിന്റെ പ്രണയം ഒടുവിൽ വിവാഹത്തിലെത്തിയത്.

ദുർഗാ കൃഷ്ണയും അർജുൻ രവീന്ദ്രനും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വെച്ചാണ് നടന്നത്. ദുർഗ്ഗയുടെയും അർജ്ജുന്റെയും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വിമാനം, പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമായിരുന്നു ദുർഗ മോഹൻലാൽ ചിത്രമായ റാമിലും അഭിനയിച്ചിരുന്നു.

Advertisement