മലയാളി സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി ശ്രുതി ലക്ഷ്മി. മിനി സ്‌ക്രീനിലൂടെ തുടങ്ങി പടിപടിയായി ഉയർന്നു ചലച്ചിത്ര ലോകത്തെത്തിയ നടിയെ മലയാളികൾക്ക് പ്രത്യേകം പരിചയ പെടുത്തേണ്ട ആവശ്യമില്ല.
കണ്ണൂർ സ്വദേശിനിയായ താരത്തിന്റെ ശരിക്കുമുള്ള പേര് ശ്രുതി ജോസ് എന്നാണ്. ഒരു മികച്ച ക്ലാസിക്കൽ ഡാൻസർ കൂടിയായ ശ്രുതി നിഴലുകൾ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുല്ല താരത്തിന് ആരാധകരും ഏറെയായിരുന്നു.
ഡിറ്റക്ടീവ് ആനന്ദ്, അവൾ നക്ഷത്രങ്ങൾ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിലാണ് താരം വേഷമിട്ടിരിക്കുന്നത്. പരമ്പരകളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം സിനിമയിലേക്ക് പ്രവേശിക്കുന്നത്. റോമിയോ എന്ന ചിത്രത്തിലേക്ക് ആയിരുന്നു ആദ്യം ശ്രുതിക്ക് അവസരം ലഭിച്ചത്.
മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് ആയിരുന്നു ഈ ചിത്രത്തിൽ നായകൻ ആയിരുന്നത്. ഈ ചിത്രത്തിൽ മൂന്ന് നായികമാരായിരുന്നു ദിലീപിന്. അതിൽ ഭാമ എന്ന് പേരുള്ള നായിക കഥാപാത്രത്തെ ആണ് ശ്രുതി ലക്ഷ്മി അവതരിപ്പിച്ചത്. ഒരു അഗ്രഹാരത്തിൽ വളർന്ന കഥാപാത്രമായിരുന്നു ഇത്.
ഈ വേഷം മികച്ച രീതിയിൽ തന്നെ ശ്രുതി അവതരിപ്പിച്ച് ഫലിപ്പിച്ചു. അതോടെ ഒരുപിടി സിനിമകളിലേക്കാ താരത്തിന് അവസരം ലഭിക്കുകയായിരുന്നു. ഇതിനിടയിലും സീരിയൽ അഭിനയം തുടരുന്നുണ്ടായിരുന്നു താരം. എന്ന് മാത്രമല്ല അഭിനയത്തിന് പുറമെ മറ്റു മേഖലകളിലും താരം സജീവമായിരുന്നു.
ഒട്ടനവധി ആൽബങ്ങളിലും വേഷമിട്ടിട്ടുള്ള താരം ഏഷ്യാനെറ്റിലെ പ്രശസ്ത ടോക് ഷോ ആയിരുന്നു നമ്മൾ തമ്മിലിലും പങ്കെടുത്തിരുന്നു. അതിനിടെ റിയാലിറ്റിഷോയിൽ പങ്കെടുക്കുവാനും സമയം കണ്ടെത്തിയിരുന്ന ശ്രുതി ലക്ഷ്മി സ്റ്റാർ ചലഞ്ച് എന്ന് റിയാലിറ്റി ഷോയിലെ അഭിവാജ്യ ഘടകം ആയിരുന്നു.
ഫ്‌ളവേഴ്‌സ് ചാനലിൽ ആയിരുന്നു ഇത് സംപ്രേഷണം ചെയ്തിരുന്ന വളരെ ഹിറ്റായി മാറിയ ഒരു റിയാലിറ്റി ഷോ ആയിരുന്നു ഇത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒക്കെയായി തിളങ്ങി നിൽക്കുന്നതിനിയെ 2016ലായിരുന്നു താരം വിവാഹിതയായത്. ഡോക്ടറായ അവിൻ ആന്റോയെ ആണ് താരം വിവാഹം കഴിച്ചത്.
Also Read
പ്രമുഖ നടി ചിത്ര അന്തരിച്ചു, വിശ്വസിക്കാൻ ആവാതെ സിനിമാ ലോകവും പ്രേക്ഷകരും
സാമൂഹ്യ മാധ്യമങ്ങളിലും ഏറെ സജീവമാണ് ശ്രുതി ലക്ഷ്മി. ഒരു സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ് ശ്രുതി ലക്ഷ്മി. 2016ലാണ് പോക്കു വെയിൽ എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ശ്രുതിക്ക് ലഭിക്കുന്നത് ഭർത്താവിൻറെ കൈയിൽ നിന്നും മികച്ച പിന്തുണയാണ് കിട്ടുന്നതെന്ന് താരം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സകുടുംബം കൊച്ചിയിൽ താമസിക്കുകയാണ് ശ്രുതി ലക്ഷ്മി.