പുതിയ വിശേഷം പങ്കുവെച്ച് വീട്ടിൽ തന്നെ ലോക്ഡൗൺ കാലം ചിലവഴിക്കിന്ന അനു സിത്താര

92

സ്‌കൂൾ കലോൽസവ വേദികളിൽ നിന്നും മലയാള സിനിമയിലേക്കെത്തിയ താരസുന്ദരിയാണ് അനു സിത്താര. സുരേഷ് അച്ചൂസിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനുസിത്താര അഭിനയ രംഗത്തേക്ക് എത്തുന്നത്.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ അനു സിത്താര പിന്നീട് സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥ യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്ത് ശ്രദ്ധേയയായി. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ്, മാമാങ്കം, ഒരു കൂട്ടനാചൻ ബ്ലോഗ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ലക്ഷ്മി ഗോപാലസ്വാമി ചെയ്തിരുന്നു.

Advertisements

മികച്ച ഒരു നർത്തകി കൂടിയായ അനുസിത്താര അഭിനയവും നൃത്തവും ഒന്നിച്ച് കൊണ്ടുപോവുന്ന നടിമാരിൽ ഒരാളാണ് . വേഷം കൊണ്ടും ഭാവകൊണ്ടുമെല്ലാം അനുവിനെ ആരാധകർക്ക് വലിയ ഇഷ്ടമാണ്. സിനിമയ്ക്ക് പുറമെ ഓൺലൈൻ ക്ലാസ് വഴി നൃത്തം പഠിപ്പിക്കുകയും ചെയുന്നുണ്ട് നടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഡാൻസ് വീഡിയോ താരം ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

വിവാഹ ശേഷമാണ് അനു സിത്താര സിനിമയിൽ ഏറെ സജീവമായത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെയാണ് താരം വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേയും. ലോക്ഡൗൺ സമയത്ത് വീട്ടിൽ തന്നെ കഴിയുന്ന താരം താൻ തടികുറച്ച സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു.

പ്രശസ്ത യുവനടൻ ഉണ്ണി മുകുന്ദൻ ആയിരുന്നു താരത്തിനെ തടി കുറയ്ക്കാൻ സഹായിച്ചത്. ഇപ്പോൾ തന്റെയൊരു പുത്തൻ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. നാടൻ വേഷത്തിലാണ് ഇത്തവണയും നടി എത്തിയിരിക്കുന്നത്. ധാരാളം ആരാധകർ ആണ് നടിയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

Advertisement