തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് നടി മേനക. മഞ്ഞിൽ വിരഞ്ഞ പൂക്കളിലൂടെ എത്തി അക്കാലത്ത് മലയാളത്തിന്റെ റൊമാന്റിക് ഹീറോ ആയിരുന്ന നടനാണ് ശങ്കർ. മലയാള സിനിമയിൽ ശങ്കർ മേനക കൂട്ടുകെട്ടുണ്ടാക്കിയ ഓളം ഇന്നും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞ് നിൽക്കുന്നതാണ്. കാമുകിയും കാമുകനും ഭാര്യയും ഭർത്താവും തുടങ്ങി ശ ത്രു ക്ക ളെ പോലെയുമൊക്കെ അഭിനയിച്ചിട്ടുള്ളവരാണ് ശങ്കറും മേനകയും.
സിനിമയിലെ കെമിസ്ട്രി കണ്ട് യഥാർഥ ജീവിതത്തിലും അവർ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചവരുണ്ട്. നിർമ്മാതാവ് സുരേഷ് കുമാറിനെ മേനക വിവാഹം കഴിച്ചതോടെ അവർ കുടുംബിനിയായി മാറുകയായിരുന്നു. ശങ്കർ കുറേ കാലം അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്നെങ്കിലും പിന്നീട് തിരിച്ച് വരവ് നടത്തി.
ഇപ്പോഴും തങ്ങളെ കുറിച്ചുള്ള ആരാധകരുടെ ആകാംഷകൾക്ക് ഒരു കുറവും വന്നിട്ടില്ലന്ന് തുറന്നു പറയുകയാണ് മേനക. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. ശങ്കറും മേനകയും ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. എന്നാൽ കൂടുതൽ സിനിമകളിൽ താൻ ഒരുമിച്ച് അഭിനയിച്ചത് മമ്മൂക്കയുടെ കൂടെയാണെന്നാണ് മേനക പറയുന്നത്.
എന്നാലും എല്ലാവരും പറഞ്ഞത് ശങ്കർ മേനക എന്നാണ്. ഈയിടെ ശങ്കറിനോടും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. ഇങ്ങനെയൊക്കെ ആളുകൾ പറയുമെന്ന് അറിഞ്ഞിരുന്നെങ്കിൽ നമുക്ക് കുറച്ച് കൂടി പടങ്ങൾ ചെയ്യാമായിരുന്നു എന്നാണ് പറഞ്ഞത്. അതേ സമയം തന്റെ വീട്ടിലുള്ളവരുടെ അഭിപ്രായവും ഇതൊക്കെ തന്നെയാണെന്നാണ് മേനക പറയുന്നത്.
അമ്മ ശങ്കർ അങ്കിളിനൊപ്പം അഭിനയിക്കുന്നത് കാണാൻ നല്ല രസമാണ്. അങ്കിൾ വേറെ ആരുടെ കൂടെ അഭിനയിച്ചാലും കാണാൻ ഞങ്ങൾക്ക് ഇഷ്ടമല്ലെന്നാണ് അവർ പറയുന്നത്. അടുത്തിടെ ഞാനൊരു കടയിൽ പോയി. അവിടെയുണ്ടായിരുന്ന കടയുടമ എന്നോട് വന്ന് സംസാരിച്ചു. ഞാനൊരു കാര്യം ചോദിച്ചാൽ തെറ്റിദ്ധരിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്.
സ്‌കൂളിൽ പഠിക്കുമ്പോഴൊക്കെ ഞങ്ങൾ കുട്ടികൾ കരുതിയത് ശങ്കറും മേനകയും കല്യാണം കഴിക്കും എന്നായിരുന്നു കടയുടമ പറഞ്ഞത്. അയാൾ പറയുന്നത് കേട്ട് ഞാൻ ഉറക്കെ ചിരിച്ചു. ഇതുപോലെ അന്നത്തെ പിള്ളേർക്കൊക്കെ ഞങ്ങളുടെ അഭിനയം നല്ല ഹരമായിരുന്നു എന്ന് അറിയുന്നത് കുറേ കഴിഞ്ഞിട്ടാണെന്നും മേനക പറയുന്നു.അതേ സമയം വീട്ടിൽ മക്കൾക്കോ ഭർത്താവിനോ താൻ ഉപദേശമൊന്നും കൊടുക്കാറില്ലെന്നാണ് ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞത്.
അങ്ങനെ താൻ ഉപദേശം കൊടുക്കേണ്ട ആവശ്യമില്ല. എന്റെ മക്കൾ സിനിമ കണ്ട് വളർന്നവരാണ്. എന്റെ കാലത്ത് ലിപ്സ്റ്റിക് എന്താണെന്ന് പോലും അറിയാത്ത ആളായിരുന്നു ഞാൻ. പക്ഷേ പിള്ളേർ രണ്ട് പേരും അങ്ങനെയല്ല. രേവതി വിദേശത്ത് പോയി സിനിമ പഠിച്ചു. കീർത്തിയ്ക്ക് ചെറുപ്പം തൊട്ടേ ഫാഷനും സിനിമയും തന്നെയാണ് മോഹം. അങ്ങനൊരു ആഗ്രഹത്തോടെ വരുന്നവർക്ക് നമ്മൾ ഒന്നും പറഞ്ഞ് കൊടുക്കേണ്ടതില്ല.
അവരുടെ വഴി അവർ തന്നെ കണ്ടെത്തുമെന്നും മേനക പറഞ്ഞു. മേനകയെ പോലെ തന്നെ മകൾ കീർത്തി സുരേഷ് അഭിനേത്രിയാണ്. തെന്നിന്ത്യയിലെ മുൻനിര നായികയായി വളർന്ന കീർത്തി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം വരെ നേടിയിരുന്നു.