വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച യുവനടൻമാരിൽ ഒരാളാണ് സിജു വിൽസൻ. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്ടസ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ സിജു ചുരുങ്ങിയ കാലംകൊണ്ടാണ് താരം മലയാളികൾക്ക് ഏറെ സുപരിചിതനായി മാറിയത്.
പിന്നീട് അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേരം, പ്രേമം എന്നീ ചിത്രങ്ങളിൽ സിജു വിൽസൻ ഏറെ ശ്രദ്ധേയനായി. 2018ൽ ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സിജുവാണ്.
ഹിറ്റ് മേക്കർ വിനയന്റെ സംവിധാനത്തിൽ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടാണ് സിജുവിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും പുതിയ സിനിമയെ കറിച്ചുമൊക്കെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് സിജു വിൽസൻ.
നാന സിനിമാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിജു വിൽസന്റെ തുറന്നുപറച്ചിൽ.വിനയന്റെ സംവിധാനത്തിൽ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനായ നവോഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ ചിത്രത്തിൽ പറയുന്ന ചിത്രത്തിൽ വേലായുധ പണിക്കരായിട്ടാണ് സിജു വിത്സൻ വേഷമിടുന്നത്.
ഇങ്ങനെയൊരു കഥാപാത്രം ചെയ്യണമെന്ന് സംവിധായകൻ പറഞ്ഞപ്പോൾ യഥാർത്ഥത്തിൽ പറഞ്ഞറിയിക്കാൻ ആവാത്ത ടെൻഷൻ തന്നെ ആയിരുന്നുവെന്ന് സിജു വിൽസൺ പറയുന്നു. ഷൂട്ടിംഗ് തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ വിനയൻ സാർ പിറവി നൽകിയ കഥയിലെ കഥാപാത്രത്തോട് നീതിപുലർത്താനും നന്നായി ചെയ്യാനും കഴിഞ്ഞുവെന്ന ആത്മവിശ്വാസം എനിക്കുണ്ടായി.
വേലായുധ പണിക്കർ ആകുന്നതിന് വേണ്ടി ആറ് മാസം തുടർച്ചയായി രാവിലെ 6 മണി മുതൽ 9 വരെ കളരി, 10.30 മുതൽ 12.30 വരെ ജിമ്മിൽ, വൈകിട്ട് നാല് മണി മുതൽ ആറ് വരെ ഹോഴ്‌സ് റൈഡിംഗ് ഇങ്ങനെയായിരുന്നു പരിശീലനം. ചിത്രത്തിലെ നായികയായ പൂനെ സ്വദേശിയായ കയാദു കളരി പരിശീലിക്കാൻ ഉണ്ടായിരുന്നു.
കയാദു വളരെ വേഗം അഭ്യാസമുറകൾ പഠിച്ചു. ടിനി ടോമും കളരി പരിശീലിക്കാൻ ഉണ്ടായിരുന്നു എന്നും സിജു വിൽസൺ പറയുന്നു. അതേ സമയം സിജുവിന്റെ അച്ഛൻ വിത്സൻ ആലുവയിൽ ചുമട്ടു തൊഴിലാളിയായിരുന്നു. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ 2001 ൽ അച്ഛൻ മ രി ച്ചു.
ചെറുപ്പത്തിൽ അച്ഛന്റെ കൂടെ ആക്ഷൻ സിനിമകൾ കണ്ട ഓർമകളും സിജു പങ്കുവെച്ചിരുന്നു. ബ്രൂസ്ലി, ജാക്കിച്ചാൻ, അർണോൾഡ് എന്നിവരുടെയൊക്കെ സിനിമകൾ അച്ഛന്റെ കൂടെയിരുന്ന് ഞാൻ കണ്ടിട്ടുണ്ട്. ഈ സിനിമകൾ കണ്ടതിന്റെ ഗുണമായിരിക്കാം പത്തൊമ്പതാം നൂറ്റാണ്ടിലെ ആക്ഷൻ സീനുകളിൽ ഞാൻ അഭിനയിക്കുമ്പോൾ അറിയാതെ അച്ഛന്റെ കൂടെ കണ്ട ഇംഗ്ലീഷ് ആക്ഷൻ മൂവിയൊക്കെ ഓർമ്മയിൽ എത്തിയിരുന്നു എന്നും സിജു പറയുന്നു.