തുറിച്ചു നോട്ടങ്ങളേക്കാൾ വലുതാണ് നമ്മുടെ കുഞ്ഞിന്റെ വിശപ്പ്, പുറത്തു പോകുമ്പോൾ പാല് കൊടുക്കാതിരിക്കരുത്, അശ്വതി ശ്രീകാന്ത് പറയുന്നു

244

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് സൂപരിചിതയായി മാറിയ അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്.
മിനിസ്‌ക്രീനിലും സോഷ്യൽ മീഡിയയിലും ചുരുങ്ങിയ കാലം കൊണ്ടാണ് അശ്വതി ശ്രീകാന്ത് ഒരുപോലെ ഇടംപിടിച്ചത്
അവതാരക, അഭിനേത്രി എന്നതിലുപരി സ്വതന്ത്ര്യമായ നിലപാടുകൾ കൊണ്ടും അശ്വതി ശ്രദ്ധേയയാണ്.

കരിയറിന്റെ തുടക്കകാലത്ത് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ അതൊരു പാഠമായി ഉൾക്കൊണ്ട് കരിയറിൽ വിജയിക്കാൻ അവർക്കായി. ഇന്ന് നിരവധി പേർക്ക് മാതൃകയാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം അതിലൂടെയാണ് ആറാധകരുമായി അടുക്കുന്നത്. തിരക്കുകൾക്കിടയിലും ആരാധകരുമായി സംസാരിക്കാനും തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാനും സമയം കണ്ടെത്താറുണ്ട്.

Advertisements

സ്വന്തമായി ഒരു യൂട്യൂബ് ചാനലും അശ്വതിയ്ക്കുണ്ട്. പ്രേക്ഷകർക്ക് ഉപയോഗ പ്രദമായ വീഡിയോകളുമായി നടി സ്ഥിരമായി എത്താറുണ്ട്. പങ്കുവെച്ച കണ്ടന്റുകൾക്കെല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത് അശ്വതിയുടെ പുതിയ വീഡിയോയാണ്. കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനെ കുറിച്ചാണ് താരം പറയുന്നത്.

Also Read
പ്രതീക്ഷ കുറഞ്ഞ് വരികയാണ്, പ്രായവും കൂടുന്നു, എന്തെങ്കിലും ഒക്കെ നടന്നാൽ മതിയാരുന്നു: പ്രണയ വിവാഹത്തെ പറ്റി ഉണ്ണി മുകുന്ദൻ

യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരുടെ സംശയത്തിന് ഉത്തരം നൽകുന്നത്. ഈ വർഷമായിരുന്നു അശ്വതിയ്ക്കും ശ്രീകാന്തിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ആദ്യമായി അമ്മ ആകുമ്പോൾ എല്ലാവർക്കും ആശങ്കകൾ ഉണ്ടാവാറുണ്ട്. കുഞ്ഞിനെ എങ്ങനെ പരിപാലിക്കണം, എന്ത് ഭക്ഷണം നൽകണം എന്നിങ്ങനെ എല്ലാ കാര്യത്തിലും ആശങ്കകളാണ്.

എന്നാൽ രണ്ടാമത്തെ കുഞ്ഞ് ജനിക്കുമ്പോൾ നമുക്ക് എക്‌സ്പീരിയൻസായി എന്നാണ് അശ്വതി പറയുന്നത്. കുഞ്ഞിനെ പരിശീലിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു. അവരെ തനിയെ ഭക്ഷണം കഴിക്കാൻ ശീലിപ്പിക്കുക. മുതിർന്ന ആളുകൾ ഒരുപക്ഷേ പറഞ്ഞേക്കാം കുട്ടികൾ തനിയെ കഴിച്ചാൽ അവരുടെ വയറ്റിലേക്ക് ഒന്നും ചെല്ലില്ല, വാരിക്കൊടുക്കൂ എന്നൊക്കെ.

പക്ഷേ ഇതൊന്നും കാര്യമാക്കരുത്. കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. കുട്ടികൾ തനിയെ ഭക്ഷണം കഴിക്കുന്നത് ഭാവിയിൽ അവർക്ക് ഒരുപാട് ഗുണം ചെയ്യുമെന്നും അശ്വതി പറയുന്നു. പുറത്തു പോകുമ്പോൾ കുഞ്ഞുങ്ങളെ മുലയൂട്ടാൻ സാധിക്കാതെ വരുന്നതിനെ കുറിച്ചും പറയുന്നുണ്ട്. കുഞ്ഞുങ്ങളെ സമയാ സമയത്ത് മുലപ്പാലൂട്ടാൻ സാധിക്കാതെ വരും.

ആളുകളുടെ തുറിച്ച് നോട്ടങ്ങളെയൊക്കെ പേടിച്ച് പല അമ്മമാരും കുഞ്ഞുങ്ങൾക്ക് കുപ്പിപ്പാല് കൊടുക്കും. എന്നാൽ ചില സ്ഥലങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ട്. ചില ഷോപ്പിംഗ് മാളുകളിൽ മാത്രമാണ് മുലയൂട്ടാനുള്ള സൗകര്യം ഉള്ളത്. പക്ഷേ ഇവിടെ നമ്മൾ ഓർക്കേണ്ടത്, സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളേക്കാൾ വലുതാണ് നമ്മുടെ കുഞ്ഞിന്റെ വിശപ്പ് എന്നാണ്.

അതുകൊണ്ട് പൊതുസ്ഥലങ്ങളിൽ കുഞ്ഞിനെ മുലയൂട്ടാനുള്ള മറ്റ് വഴികൾ ആലോചിക്കുക. നമ്മൾ കംഫർട്ടബിൾ ആകുക എന്നതാണ് വലിയ കാര്യം. മുലപ്പാൽ കുറവുള്ള അമ്മമാർ ചെയ്യേണ്ടതിനെ കുറിച്ചും അശ്വതി പറയുന്നു. കുട്ടികൾക്ക് ഏറ്റവും മികച്ചത് മുലപ്പാൽ തന്നെയാണ്. എന്നാൽ പല സാഹചര്യങ്ങൾ ക്കൊണ്ടും ഇതിന് സാധിക്കാതെ വരുമ്പോൾ ഫോർമൽ മിൽക്ക് കൊടുക്കാം.

Also Read
മുട്ടുകാല് ത ല്ലി യൊ ടിക്കുമെന്ന് അമ്മ പറഞ്ഞു, പക്ഷേ; അരുൺ ഗോപനുമായുള്ള പ്രേമത്തെ കുറിച്ച് നിമ്മി

എപ്പോഴും മുലപ്പാൽ ശേഖരിച്ച് വെയ്ക്കാൻ സാധിച്ചു എന്നുവരില്ല. ഇത്തരം സാഹചര്യങ്ങളിൽ കുപ്പിപ്പാലോ അതു പോലെയുള്ള ഭക്ഷണങ്ങളോ കൊടുക്കുന്നത് നല്ലതാണ്. അതിൽ മറ്റൊരു പ്രശ്‌നവും വിചാരിക്കേണ്ട കാര്യമില്ലെന്നും അശ്വതി പറയുന്നു. ജോലിക്ക് പോകുന്ന അമ്മമാർക്ക് ഉണ്ടാവുന്ന സംശയങ്ങളെ കുറിച്ചും അശ്വതി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

സ്ഥിരം ജോലിക്കു പോകുന്ന അമ്മമാർ ഒരുപാട് പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതൊന്നും മറ്റൊരാൾക്ക് മനസ്സിലാകണം എന്നില്ല. അമ്മയുടെ ശ്രദ്ധ എത്തുന്നതുപോലെ മറ്റുള്ളവർ ശ്രദ്ധിക്കുമോ എന്നൊക്കെ സംശയം തോന്നും. കുഞ്ഞിന്റെ അച്ഛന്റെ അടുത്തു പോലും ഏൽപ്പിച്ച് പോകാൻ ധൈര്യം തോന്നില്ല. അതൊക്കെ ഇമോഷണലായ കാര്യങ്ങളാണ്.

ഈ സാഹചര്യങ്ങളെ അതിജീവിക്കാൻ അമ്മമാർ തയ്യാറാകണം എന്നാണ് അശ്വതി പറയുന്നത്. ജോലി ജീവിതത്തിൽ അത്രമാത്രം പ്രധാനപ്പെട്ടതാണ്. കരിയർ വേണ്ടെന്നു വെച്ചാൽ കുറച്ച് കഴിയുമ്പോൾ നിങ്ങൾ വല്ലാതെ ബുദ്ധിമുട്ടേണ്ടിവരും. കുഞ്ഞുങ്ങളെ ശരിയായ രീതിയിൽ നോക്കാൻ ഒരാളെ കണ്ടെത്തുക എന്നത് മാത്രമാണ് ചെയ്യേണ്ടതെന്നും അശ്വതി പറയുന്നു. നിരവധി പേരാണ് താരത്തിന്റെ ഈ വീഡിയോയിക്ക് താഴെ പോസിറ്റീവ് കമന്റുകളുമായി എത്തുന്നത്.

Advertisement