പുറത്തൊക്കെ പോകുമ്പോൾ അവരൊക്കെ വന്ന് എന്നെ കെട്ടിപ്പിടിക്കും, ആരാധകരെ കുറിച്ച് സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഞ്ജലി

240

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രീയ പരമ്പരയായ സാന്ത്വനം. ഇന്ന് മലയാളിക ൾക്ക് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ് സാന്ത്വനത്തിലെ ബാലനും ദേവിയും അവരുടെ സഹോദരന്മാരും സഹോദരിമാരുമെല്ലാം. ഓരോ ദിവസം കൂടുന്തോറും കൂടുതൽ രസകരവും സങ്കീർണവുമായി മാറുകയാണ് സ്വാന്തനം.

പതിവിന് വിപരിതീമായി യുവാക്കളെ പോലും ആകർഷിക്കാൻ സാധിച്ചിട്ടുള്ള ഈപരമ്പരയിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മനസിലാണ് ഇടം നേടിയത്. സാന്ത്വനത്തിലെ സൂപ്പർ ഹിറ്റ് ജോഡിയാണ് ശിവനും അഞ്ജലിയും. തുടക്കത്തിൽ കീരിയും പാമ്പുമായിരുന്ന ശിവനും അഞ്ജലിയും ഇപ്പോൾ കട്ട പ്രണയത്തിലാണ്. ഇരുവരും ഒരുമിക്കുന്ന നാളുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Advertisements

കട്ടിലിലും നിലത്തുമായി കിടക്കുന്ന അഞ്ജലിയും ശിവനും ഒരു കട്ടിലിലേക്ക് മാറുന്ന ദിവസം ഉടനെ ഉണ്ടാകുമെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. അഞ്ജലിയുടേയും ശിവന്റേയും പ്രണയ രംഗങ്ങളാണ് ഈ സിരിയലിൽ ആരാധകരുടെ ഏറ്റവും ആകർഷണീയമായ രംഗങ്ങൾ.

സജിൻ ടിപി ആണ് ശിവനായി എത്തുന്നത്. ബാലതാരമായി സിനിമയിലെത്തിയ, പിന്നീട് സീരിയലിലേക്ക് എത്തിയ ഡോ. ഗോപിക യാണ് അഞ്ജലിയെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ മക്കളായി ബാലേട്ടൻ എന്ന സിനിമയിൽ എത്തിയാണ് ഗോപികയും സഹോദരി കാർത്തികയും മലയാളികളുടെ സ്നേഹം നേടിയത്. ഇന്ന് മറ്റൊരു ബാലേട്ടന്റെ സഹോദരന്റെ ഭാര്യയായി എത്തി ഗോപിക വീണ്ടും മനസ് കവരുകയാണ്.

Also Read
നമുക്ക് പ്രേമിച്ചാലോ എന്ന് അവൾ ചോദിക്കുമായിരുന്നു, മ രി ച്ചെന്ന് കേട്ടപ്പോൾ ഒരു മരവിപ്പായിരുന്നു: മോനിഷയെ കുറിച്ച് സങ്കടത്തോടെ വിനീത്

ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സാന്ത്വനത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം ഗോപിക മനസ് തുറന്നി രിക്കുകയാണ്. ശിവാഞ്ജലിയെക്കുറിച്ച് ഫാൻസ് ഗ്രൂപ്പുകളിൾ ഷെയർ ചെയ്യുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധിക്കാറുണ്ട് എന്നാണ് ഗോപിക പറയുന്നത്. പുറത്തൊക്കെ വച്ച് കാണുമ്പോൾ അമ്മമാർ വന്ന് കെട്ടിപിടിക്കുമെന്നും താരം പറയുന്നു.

സാന്ത്വനത്തിൽ അഭിനയിക്കുന്നവരെല്ലാം ഒരു കുടുംബം പോലെ തന്നെയാണെന്നാണ് ഗോപിക പറയുന്നത്. ചിപ്പിച്ചേച്ചിയും രഞ്ജിത്തേ ട്ടനും വലിയ കരുതലാണ് നൽകുന്നതെന്നും താരം. സാന്ത്വനത്തിന്റെ വിജയത്തിന് പിന്നിൽ പ്രൊഡക്ഷൻ ടീമിന്റെ പിന്തുണ യുമുണ്ടെന്നും ഗോപിക പറയുന്നു. അതേസമയം തന്റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതിന്റെ പകുതി ക്രെഡിറ്റ് തനിക്ക് ശബ്ദം നൽകുന്ന പാർവതി പ്രകാശിനാണെന്നും ഗോപിക പറയുന്നു.

പരമ്പരയിൽ ശിവൻ ആയി എത്തുന്ന സജിന്റെ പിന്തുണയെക്കുറിച്ചും ഗോപിക സംസാരിക്കുന്നുണ്ട്. സജിൻ ചേട്ടന്റെ ജീവിതത്തിലെ ഭാര്യയായ ഷഫ്ന ചേച്ചിയും സൂപ്പറാണെന്നാണ് ഗോപിക പറയുന്നത്. പരമ്പരയുടെ ചിത്രീകരണം തുടങ്ങിയ അന്നാണ് താനും സഹോദരി കീർത്തനയും ഷഫ്നയെ കാണുന്നതെന്നും ഇപ്പോൾ തങ്ങൾ നാലു പേരുമൊരു ഗ്യാങ് ആയെന്നും ഗോപിക പറയുന്നു.

താൻ ഷൂട്ടിനായി തിരുവനന്തപുരത്തേക്ക് പോകുമ്പോൾ കോഴിക്കോടു നിന്നും ചേച്ചിക്ക്് വേണ്ടി പലഹാരമൊക്കെ വാങ്ങി കൊണ്ടു പോകാറുണ്ടെന്നും ഗോപിക പറയുന്നു. സഹോദരി കാരണമാണ് ഗോപിക അഭിനയത്തിലേക്ക് എത്തുന്നത് ആ കഥയും താരം പറയുന്നുണ്ട്.ശിവം എന്ന സിനിമയിൽ ബിജു മേനോന്റെ മകളായി അഭിനയിക്കേണ്ടിയിരുന്നത് സഹോദരി കീർത്തനയായിരുന്നു.

ആ അവസരം കിട്ടിയതാകട്ടെ അച്ഛന് വേണ്ടി ചാൻസ് ചോദിക്കാൻ ചെന്നപ്പോഴും. ബിജു മേനോൻ അങ്കിൾ വരുമ്പോൾ അച്ഛാ എന്ന് വിളിച്ച് ഓടിച്ചെല്ലുന്നതായിരുന്നു രംഗം. എന്നാൽ ആക്ഷൻ പറഞ്ഞപ്പോൾ കീർത്തന അനങ്ങിയില്ല. ഇതെന്റെ അച്ഛനല്ലെന്നായിരുന്നു കീർത്തന പറഞ്ഞത്. കീർത്തന ബിജു മേനോനെ അച്ഛാ എന്ന് വിളിക്കാൻ കൂട്ടാക്കാതെ വന്നതോടെ ആ വേഷം ഗോപികയെ തേടിയെത്തുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം കബനിയിലൂടെ ഗോപിക സീരിയലിലേക്ക് എത്തുന്നതും കീർത്തന കാരണം ആയിരുന്നു. അനിയത്തിക്ക് ആയിരുന്നു സീരിയലിൽ അഭിനയിക്കാനുള്ള ഓഫർ വന്നത്. അച്ഛൻ അയച്ചു കൊടുത്ത ഫോട്ടോയിൽ ചിലതിൽ ഗോപികയും ഒപ്പമുണ്ടായിരുന്നു. ഇത് കണ്ടാണ് കബനിയിലേക്ക് ഗോപികയ്ക്ക് ഓഫർ വരുന്നത്.

Also Read
അച്ഛൻ വിത്സൻ ആലുവയിൽ ചുമട്ടു തൊഴിലാളി ആയിരുന്നു, ചെറുപ്പത്തിൽ അച്ഛന്റെ കൂടെ ആക്ഷൻ സിനിമകൾ കണ്ട മകൻ ഇന്ന് ബ്രഹ്‌മാണ്ഡ സിനമയിലെ നായകനാണ്: സിജു വിൽസൺ പറയുന്നു

രണ്ടു പേർക്കും ഒന്നിച്ച് അഭിനയിക്കാമല്ലോ എന്ന് കരുതി വീണ്ടും ക്യാമറയുടെ മുന്നിലെത്തുകയായിരുന്നു. ലോക്ക്ഡൗൺ് കാലത്ത് കബനി നിന്നു പോയിരുന്നു. പിന്നാലെയാണ് സാന്ത്വനത്തിലേക്കുള്ള ഓഡിഷൻ നടക്കുന്നതും ഗോപികയ്ക്ക് അവസരം ലഭിക്കുന്നതും.

Advertisement