സൂപ്പർഹിറ്റ് സീരിയലായിരുന്ന സീത എന്ന പരമ്പരയിൽ ഭാര്യ ഭർത്താക്കന്മാർ ആയി അഭിനയിക്കുന്നതിനിടെ യാണ് സിനിമാ സീരിയൽ താരങ്ങളായ അമ്പിളി ദേവിയും ആദിത്യനും രണ്ടാമതും വിവാഹിതരാവുന്നത്. കുറച്ചുകാലം സന്തുഷ്ടമായ കുടുംബജീവിതം നയിച്ചിരുന്ന ഇരുവരും ഇപ്പോൾ വേർപിരിയലിന്റെ വക്കിലെത്തിയിരിക്കുകയാണ്.
ഏറെ ചർച്ചചെയ്യപ്പെട്ട തന്റെ തന്നെ ഒരു ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് അമ്പിളി ദേവി രംഗത്തെത്തുക ആയിരുന്നു. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു ആദിത്യന് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അമ്പിളി ദേവി രംഗത്തെത്തിയത്.
ആദിത്യന് തൃശ്ശൂർ ഉള്ള ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നായിരുന്നു അമ്പിളി ദേവി വെളിപ്പെടുത്തിയത്. എന്നാൽ ഇതിന് പിന്നാലെ അമ്പിളി ദേവി ഒരേ സമയം രണ്ടുപോരെയാണ് കൊണ്ടുനടക്കുന്നതെന്ന ആരാപണവുമായി ആദിത്യനും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ അമ്പിളിയുടെ മുൻ ഭർത്താവ് ലോവലിൻ നേരത്തെ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തന്റെ ജീവിതം തകർത്തത് ആദിത്യനാണെന്നാണ് ക്യാമറ മാൻ കൂടിയായ ലോവൽ അന്ന് ആരോപിച്ചത്. ലോവലിന്റെ വാക്കുകൾ ഇങ്ങനെ:
അമ്പിളിയെ ലൊക്കേഷനിൽ കണ്ട് ഇഷ്ടപ്പെട്ട് വീട്ടുകാരോട് ആലോചിച്ച് കല്യാണം നടത്തുകയായിരുന്നു. ചെറിയ സൗന്ദര്യ പിണക്കങ്ങളല്ലാതെ ഞങ്ങൾക്കിടയിൽ വലിയ വഴക്കുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ തനിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് പലരും അമ്പിളിയെ വിളിച്ചു പറഞ്ഞിരുന്നു.
തങ്ങളുടെ ബന്ധം തകർക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. എന്റെ കുടുംബ ജീവിതം തകർക്കാൻ ഏറ്റവും കൂടുതൽ കളിച്ചത് ആദിത്യൻ തന്നെയാണ്. അയാൾക്ക് അമ്പിളിയെ പണ്ടേ ഇഷ്ട്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു.
അത് തുറന്നു പറഞ്ഞിട്ടുമുണ്ട്, അയാളുടെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി എനിക്കെതിരെ അപവാദ പ്രചാരണം നടത്തി. അതിൽ അയാൾ വിജയിച്ചു, ജീവിതം നഷ്ടപ്പെട്ടത് എനിക്കും. എന്റെ കുഞ്ഞിനെ കൈയിലെടുത്താണ് ആദിത്യൻ അമ്പിളി ദേവിയുമായി ബന്ധം സ്ഥാപിക്കുന്നത്.
എന്നെപ്പറ്റി പരമാവധി ഇല്ലാത്ത കഥകൾ പറഞ്ഞു. അമ്പിളിയുടെ മനസ്സ് മുഴുവൻ വിഷം നിറച്ചു. ഒരു സീരിയലിൽ ഭാര്യയും ഭർത്താവുമായി അഭിനയം കൂടി തുടങ്ങിയായതോടെ എല്ലാം പൂർണ്ണം. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണ് അയാൾ എന്റെ കുഞ്ഞിനെ ലാളിക്കാനായി ഇറങ്ങിത്തിരിച്ചത്.
അപ്പോൾ ഊഹിക്കാമല്ലോ ഉദ്ദേശം എന്താണെന്ന്. വിവാഹ മോചനം അമ്പിളി ആവശ്യപ്പെട്ടപ്പോൾ മോന്റെയും അമ്പിളിയുടെയും ഭാവിയാണ് ഓർത്തത്. എന്നെക്കാളും നല്ലൊരാളുടെ കൂടെ അവൾ സുഖമായി ജീവിക്കട്ടെ എന്നാണ് കരുതിയത്.
പക്ഷെ ആദിത്യന് ഒപ്പമാകുമെന്ന് കരുതിയില്ല. വിവാഹത്തിന് രണ്ടു ദിവസം മുൻപ് അറിഞ്ഞപ്പോൾ ഞാൻ അമ്പിളിയുടെ അച്ഛനെ വിളിച്ചു. ആരുടെ കൂടെ ജീവിക്കണം എന്നത് അമ്പിളിയുടെ സ്വാതന്ത്ര്യമാണെന്നും ലോവ്ലിൻ പറയുന്നു.