ബാലതാരമായിട്ടെത്തി ഇപ്പോൾ മലയാളം മിനിസ്ക്രീൻ ആരാധകർക്ക് ഏറെ പ്രിയപ്പെതാരമാണ് ശ്രുതി രജനികാന്ത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉണ്ണിക്കുട്ടൻ എന്ന പേരിലെ ഒരു കോമിക് സീരിയലിലൂടെ നടി ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.
എന്നാൽ അഞ്ചാം ക്ലാസിൽ എത്തിയപ്പോൾ അഭിനയം പാടെ ഉപേക്ഷിച്ചു. പിന്നീട് പ്ലസ് ടു കഴിഞ്ഞപ്പോൾ ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് ശ്രുതി. മൂന്നു വയസ്സുമുതൽ നൃത്തം പഠിച്ചു തുടങ്ങിയത്. ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ എന്നിവ ശ്രുതി അഭ്യസിച്ചിട്ടുണ്ട്.
ഇപ്പോൾ ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ശ്രുതി. സ്വന്തം പേരിനെക്കാളും പൈങ്കിളി എന്ന പേരിലാണ് നടി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.
ചുരുങ്ങിയ സമയം കൊണ്ടാണ് നടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത് . സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് നടിയുടെ പുതിയ ചിത്രങ്ങളാണ്. നടി തന്നെയാണ് ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്.
നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ശ്രുതിയെയാണ് ചിത്രത്തിൽ കാണുന്നത്.ചുമന്ന പട്ടുസാരിയും, തുളസിമാലയും, മഞ്ഞച്ചരടിൽ പൊൻ താലിയും അണളഞ്ഞ് ആഭരണവിഭൂഷിതയായിട്ടാണ് ശ്രുതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.