ആ വാശിയിൽ ഇനി മമ്മൂക്കയുമായി സിനിമ ചെയ്യില്ലെന്ന് ഞാൻ തീരുമാനം എടുത്തു: വെളിപ്പെടുത്തലുമായി രൺജി പണിക്കർ

3121

തിരക്കഥാകൃത്തായും സംവിധായകനായും നടനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് രൺജി പണിക്കർ. പത്ര പ്രവർകത്തകൻ ആയി ജോലി ചെയ്യുന്നതിനിടെയാണ് രൺജി പണിക്കർ സിനിമയിലേക്കെത്തുന്നത്.

ഒരു കാലത്ത് രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളെല്ലാം തകർപ്പൻ ഹിറ്റുകളായി മാറിയിരുന്നു. 1993ൽ രൺജി പണിക്കരുടെ തിരക്കഥയിൽ സുരേഷ് ഗോപി ഷാജി കൈലാസ് കൂട്ടുകെട്ടിൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഏകലവ്യൻ.

Advertisements

Also Read
മുടങ്ങാതെ പതിനെട്ട് വർഷം തുടർച്ചയായി പുറത്തിറക്കിയ ദേ മാവേലി കൊമ്പത്തിന് എന്താണ് സംഭവിച്ചത്; കാരണം വെളിപ്പെടുത്തി നാദിർഷ

ഇന്നും സുരേഷ് ഗോപി ആരാധകരുടെ ഇഷ്ട സിനിമകളിലൊന്നാണ് ക്രൈം ത്രില്ലർ ചിത്രമായ ഏകലവ്യൻ. സുരേഷ് ഗോപിക്കൊപ്പം ശോഭന, മാതു, സിദ്ധിഖ്, നരേന്ദ്രപ്രസാദ്, വിജയരാഘവൻ, ഗണേഷ് കുമാർ, ജനാർദ്ധനൻ ഉൾപ്പെടെയുളള താരങ്ങളും സിനിമയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.

അതേ സമയം ഏകലവ്യന്റെ കഥ ആദ്യം മമ്മൂക്കയോടാണ് പറഞ്ഞതെന്ന് രൺജി പണിക്കർ വെളിപ്പെടുത്തിയിരുന്നു. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു രൺജി പണിക്കറുടെ തുറന്നു പറച്ചിൽ.

രൺജി പണിക്കരുടെ വാക്കുകൾ ഇങ്ങനെ:

പത്രപ്രവർത്തകനായിരുന്ന കാലത്താണ് മമ്മൂക്കയെ പരിചയപ്പെടുന്നത് എന്ന് രൺജി പണിക്കർ പറയുന്നു.
പരിചയപ്പെട്ട കാലം മുതൽ മിക്കവാറും എല്ലാ സെറ്റുകളിൽ വെച്ചും ഞങ്ങൾ ഇണങ്ങുകയും പിണങ്ങുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇണങ്ങാൻ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടുമില്ല. പിണങ്ങാനും ഇല്ല. അദ്ദേഹം കലഹിച്ചുകൊണ്ടേയിരിക്കും.

അന്ന് സിനിമയുമായി ബന്ധപ്പെട്ട് ഒരു പ്രസിദ്ധീകരണത്തിന്റെ റിപ്പോർട്ടറായിരുന്നു ഞാൻ. അപ്പോ അതില് വരുന്ന എല്ലാ ഗോസിപ്പുകളുടെയും വിചാരണകളുടെയുമൊക്കെ ഭാരം എന്റെ തലയിൽ അദ്ദേഹം വെക്കും. അപ്പോ പത്രപ്രവർത്തനം എന്റെ ജോലിയാണ്. അതുകൊണ്ട് ഞാൻ ഇത്തരത്തിൽ മറ്റൊരാളുടെ അവഹേളനത്തിന് പാത്രമാവേണ്ടതില്ല അല്ലെങ്കിൽ വിചാരണകൾക്ക് പാത്രമാവേണ്ടതില്ല എന്ന എന്റെ ഒരു ഡിറ്റർമിനേഷൻ കൊണ്ട് ഞാൻ തിരിച്ചും പ്രതികരിക്കും.

സിനിമയിൽ വരുന്നതിന് മുൻപ് എനിക്ക് അദ്ദേഹവുമായി വ്യക്തിബന്ധമുണ്ട്. അക്കാലത്ത് ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ അതിഥിയായി താമസിച്ചിട്ടുണ്ട്. മമ്മൂക്ക ഒരിക്കൽ തുടങ്ങിയ വീഡിയോ മാഗസിന്റെ എഡിറ്ററായിരുന്നു ഞാൻ. ആ സമയത്ത് എന്നോട് കഥ കൈയ്യിലുണ്ടോ എന്നൊക്കെ അദ്ദേഹം ചോദിക്കുമായിരുന്നു എന്നാൽ അപ്പോഴൊക്കെ ഞാൻ ഒഴിഞ്ഞുമാറി.

Also Read
സിനിമയിലുള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ജീവിതത്തിൽ ഒരു വിഷമഘട്ടം വന്നപ്പോൾ ആ സുഹൃത്ത് ചെയ്തത് ഇങ്ങനെ, അന്നു തീർന്നു ആ ബന്ധം: തുറന്നുപറഞ്ഞ് ജോമോൾ

പക്ഷേ പിന്നീട് പശുപതി എഴുതാൻ പോകുന്ന സമയത്ത് ഞാൻ അദ്ദേഹത്തിന്റെ കാൽതൊട്ട് അനുഗ്രഹം മേടിച്ചാണ് പോയത്. അത് എന്റെയൊരു മൂത്ത സഹോദരനെ പോലെ തോന്നിയിട്ടുളളതുകൊണ്ടാണ്. അങ്ങനെ എന്നെയും അദ്ദേഹം ഒരു സഹോദര തുല്യനായാണ് കണ്ടിരുന്നത്. ഇപ്പോഴും അങ്ങനെയാണ്. അങ്ങനെ ഒരിക്കൽ ഏകലവ്യന്റെ കഥ അദ്ദേഹത്തോടാണ് ഞാൻ ആദ്യം പറയുന്നത്.

ചില കാരണങ്ങളാൽ സിനിമ നടക്കാതെ പോയി. അപ്പോ പിന്നെ മമ്മൂക്കയോട് ഇനി കഥ പറയില്ലെന്ന ഒരു വാശിയിൽ ഞാൻ സ്വയം തീരുമാനമെടുത്തു. പിന്നീട് അക്ബർ എന്ന പ്രൊഡ്യൂസർ ഷാജിയുമായി ഞാനൊരു സിനിമ എഴുതികൊണ്ടിരുന്നപ്പോൾ അവിടെ വന്നിരുന്നു. ഷാജി ചോദിച്ചു മമ്മൂക്ക വിളിച്ചില്ലെ സിനിമ ചെയ്യേണ്ടേ എന്ന്.

അപ്പോ ഞാൻ പറഞ്ഞു ഞാനില്ല. ഞാൻ പറഞ്ഞു നീ ചെയ്തോ. ഞാനില്ല എനിക്ക് അങ്ങനെയൊരു സിനിമ താൽപര്യമില്ല. അപ്പോ അന്ന് സത്യത്തിൽ മമ്മൂക്ക ഒരു വലിയ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗം കൂടിയായിരുന്നു. അന്ന് അക്ബർ എന്ന നിർമ്മാതാവ് കുറച്ച് ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന് സിനിമ ചെയ്തേ പറ്റൂ.

Also Read
മോഹൻലാലിന്റെ ആ സൂപ്പർ ചിത്രത്തിലെ ഐറ്റം ഡാൻസിലൂടെ മലയാളികളുടെ മനം കവർന്ന നടി കഷ്മിര ഷായെ ഓർമ്മില്ലേ, താരത്തിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

അപ്പോ മമ്മൂക്കയ്ക്ക് ഞങ്ങളിൽ വിശ്വാസമുളളതുകൊണ്ടാണ് താൻ രൺജിയോട് കഥ ചോദിച്ച് ഷാജിയുടെ സംവിധാനത്തിൽ ഒരു സിനിമ ചെയ്യാം എന്ന് നിർമ്മാതാവിനോട് പറഞ്ഞത്. അപ്പോ എനിക്ക് ആവശ്യത്തിൽ കുറഞ്ഞ ഒരു അഹങ്കാരമുളളത് കൊണ്ട് ഞാൻ ആ സിനിമ ചെയ്യില്ലെന്ന് പറഞ്ഞു. മമ്മൂക്ക വിളിച്ചപ്പോഴും ഞാൻ പറഞ്ഞു എനിക്ക് ചെയ്യാൻ പറ്റില്ല.

അക്ബർ എന്റെ അമ്മയോട് പറഞ്ഞു. പിന്നെ അമ്മ എന്നോട് പറഞ്ഞു കുഞ്ഞെ നീ അതിന് കഥയെഴുതണമെന്ന്. ആദ്യം പറ്റില്ലെന്ന് പറഞ്ഞെങ്കിലും നിർമ്മാതാവിന്റെ അവസ്ഥ അറിഞ്ഞ് ഞാൻ എഴുതിയെന്നും അഭിമുഖത്തിൽ രൺജി പണിക്കർ പറഞ്ഞു.

Advertisement