മലയാളം മിനി സ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് രചനാ നാരായണ്ടകുട്ടി. 2001ൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന സിനമയിലെ ചെറിയവേഷത്തിലൂടെയാണ് രചനാ നാരായണൻകുട്ടി സിനിമയിലേക്കെത്തിയത്.
ഇടക്കാലത്ത് വിദേശത്തായിരുന്ന താരം മഴവിൽ മനോരമയിലെ മറിമായം എന്ന പരനപരയിലൂടെയാണ് വീണ്ടും ശ്രദ്ധേയയായത്. പിന്നീട് ലക്കിസ്റ്റാർ എന്ന സിനിമയിലൂടെ നായകയായും അറങ്ങേറി. ലക്കിസ്റ്റാറിന്റെ വൻവിജയത്തോടെ മലയാള സിനിമയിലെ ശ്രദ്ധേയയാ നടിയായി മാറുകയായിരുന്നു മികച്ച നർത്തകി കൂടിയായ രചന.
അതേ സമയം സാധാരണയായി നാടൻ ലുക്കിൽ മാത്രം കാണാറുള്ള രചന നാരായണൻകുട്ടി ഇപ്പോൾ അടിമുടി മാറിയിരിക്കുകയാണ്. മിക്കപ്പോഴും സാരിയിൽ പ്രത്യക്ഷപ്പെടാറുള്ള രചന യുടെ മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമാവുന്നു. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.
രചനയ്ക്ക് നാടൻ ലുക്കുംമോഡേൺ ലുക്കും ഒരേപോലെ ചേരുമെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. വെള്ളത്തിൽ നൃത്തം ചെയ്യുന്ന ചിത്രങ്ങൾ വെള്ളം സീരീസ് എന്നപേരിൽ അടുത്തിടെ രചന തന്റെ ഇൻസറ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അതേ സമയം രചനയുടെ പുതിയ ചിത്രങ്ങൾ കണ്ട ആരാധകർ ഗ്ലാമറസ്വേഷങ്ങൾ ചെയ്യാൻ പോവുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഗ്ലാമറസ്സ് വേഷങ്ങളൊന്നും ചെയ്യുന്നില്ലെന്നും അത്തരത്തിലുള്ള ഗ്ലാമറസ്സ് വേഷങ്ങൾ ചെയ്യാൻ മടിയില്ലെന്നും ആണ് രചന പറയുന്നത്. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെ തിരക്കഥകൾക്കാണ് പ്രാധാന്യം നൽകാറുള്ളതെന്നും. തിരക്കഥ ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ഗ്ലാമറസ്വേഷങ്ങൾ ചെയ്യാൻ മടിയില്ലെന്നും രചന പറയുന്നു.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ രചന നാരായണ്ടകുട്ടി എത്തുന്നുണ്ട്. ബാബുരാജ് സംവിധാനം ചെയ്ത ബ്ലാക്ക്കോഫിയാണ് രചനയുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്തചിത്രം.