ആരവിൽ നിന്ന് തേപ്പുവാങ്ങിയ ഓവിയ പുതിയ പ്രണയത്തിൽ, കാമുകനൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

167

തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന താരസുന്ദരിയാണ് മലയാളി കൂടിയായ നടി ഓവിയ നെൽസൺ.മലയാളത്തിൽ തുടക്കം കുറിച്ച് തമിഴിൽ ശ്രദ്ധേയയായി മാറിയ നടിമാരിൽ ഒരാൾ കൂടിയാണ് ഓവിയ. തമിഴിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഓവിയ എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തിരുന്നത്.

ബിഗ് ബോസിലെ ഓവിയയുടെയും ആരവിന്റെയും പ്രണയം വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. അഭിനയപ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ വേഷങ്ങളും ചെയ്താണ് നടി മുന്നേറികൊണ്ടിരിക്കുന്നത്.
ഇപ്പോൾ കേരളത്തിൽ ബിഗ് ബോസിന്റെ മൂന്നാം പതിപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും മത്സരാർഥികളെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ.

Advertisements

വർഷങ്ങൾക്ക് മുൻപ് തമിഴ് ബിഗ് ബോസിലെ ഓവിയയെ കുറിച്ചുള്ള കഥകൾ തെന്നിന്ത്യ ഒട്ടാകെ പരന്നിരുന്നു. ആ സീസണിലെ ഏറ്റവും ശക്തയായ മത്സരാർഥി ആയിരുന്നെങ്കിലും പകുതിയായപ്പോൾ നടി പുറത്താവുകയായിരുന്നു. ബിഗ് ബോസിലെ ഓവിയയുടെ പ്രണയവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് വാർത്താപ്രധാന്യം നേടി കൊടുത്തത്.

എന്നാലിപ്പോൾ ഓവിയ മറ്റൊരു റിലേഷൻഷിപ്പിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. കാമുകനെന്ന് പറയുന്ന ആളിനൊപ്പമുള്ള നടിയുടെ ഫോട്ടോസ് വൈറലായതോടെയാണ് ഗോസിപ്പുകൾക്ക് തുടക്കം കുറിച്ചത്. തമിഴിലും മലയാളത്തിലുമടക്കം വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള ഓവിയ ബിഗ് ബോസിൽ എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

തമിഴ് ബിഗ് ബോസിന്റെ ഒന്നാം സീസണിലാണ് ഓവിയ പങ്കെടുത്തത്. പുറത്ത് വന്നതിന് ശേഷവും നടിയുടെ സ്വഭാവം ഒരുപോലെ ആണെന്നുള്ളത് ആരാധകർ മനസിലാക്കിയിരുന്നു. ആ സീസണിലെ വിന്നറായ ആരവിനോടാണ് ഓവിയയ്ക്ക് ഇഷ്ടം തോന്നിയത്. നടിയുടെ ഇഷ്ടത്തിന് ആദ്യം പിന്തുണ നൽകിയെങ്കിലും വീടിനുള്ളിൽ നിന്ന് തന്നെ ആരവ് ഇഷ്ടമല്ലെന്ന് പറഞ്ഞു.

പ്രണയം നിരസിച്ചതോടെ ബിഗ് ബോസിനുള്ളിൽ നിന്ന് തന്നെ ഓവിയ ജിവൻ ഒടുക്കാനും ശ്രമിച്ചിരുന്നു. പുറത്ത് നടിയ്ക്ക് വലിയ സപ്പോർട്ട് ഉള്ളത് കൊണ്ടും ശക്തമായ മത്സരം കാഴ്ച വെച്ചത് കൊണ്ടും വിജയ സാധ്യത ഓവിയയ്ക്ക് ആയിരുന്നു. എന്നാൽ താൻ പുറത്തേക്ക് പോവുകയാണെന്ന് വാശി പിടിച്ചതോടെ നടിയെ ബിഗ് ബോസിൽ നിന്നും പുറത്താക്കി.

പിന്നീടും ആരവിനോടുള്ള ഇഷ്ടം നടി പങ്കുവെച്ചെങ്കിലും താരം മറ്റൊരു പ്രണയത്തിലായിരുന്നു. അടുത്തിടെ വിവാഹിതനാവുകയും ചെയ്തു. ഇതിനിടയിൽ ഓവിയ വീണ്ടുമൊരു പ്രണയത്തിലായെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ഒരു പുരുഷനെ ചുംബിക്കുന്നൊരു ഫോട്ടോയാണ് ഓവിയ പോസ്റ്റ് ചെയ്തത്.

ലവ് എന്ന് മാത്രമായിരുന്നു അതിന്റെ ക്യാപ്ഷൻ. പിന്നീടുള്ള ദിവസങ്ങളിലും ആൺസുഹൃത്തിനൊപ്പമുള്ള നിരവധി സ്വകാര്യ ചിത്രങ്ങൾ നടി പുറത്ത് വിടാൻ തുടങ്ങി. ഒടുവിൽ ഇരുവരും പ്രണയത്തിലായെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. വൈകാതെ തന്നെ ഇക്കാര്യം ഓവിയ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് കാത്തിരിക്കുകയാണ് നടിയുടെ ആരാധകർ.

മുൻപ് തമിഴിലെ പ്രമുഖരടക്കമുള്ള നടന്മാരുമായി ഓവിയ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ അതിലൊന്നും കഴമ്പില്ലെന്ന് പിന്നീട് തെളിഞ്ഞു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ സത്യമാണെന്നാണ് ഭൂരിഭാഗം പേർക്കും പറയാനുള്ളത്.

Advertisement