ജയറാം ചിത്രത്തിലൂടെ തിരിച്ചുവരുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ കിടിലൻ ലുക്കിൽ മീരാ ജാസ്മിൻ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

221

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന സിനിയിൽ ദിലീപിന്റെ നായികയായി അഭിനയ രംഗത്ത് എത്തി പിന്നീട് തെന്നിന്ത്യുടെ സൂപ്പർ നായികയായി മാറിയ നടിയായിരുന്നു മീരാ ജാസ്മിൻ.

സൂത്രധാരാന് പിന്നാലെ നിരവധി അവസരങ്ങൾ ആയിരുന്നു താരത്തെ തേടിയെത്തിയിരുന്നത്. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കും യുവനിരയ്ക്കും എല്ലാം ഒപ്പം അഭിനയിച്ച മീരാ ജാസ്മിൻ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം നായികയായി തിളങ്ങിയിരുന്നു.

Advertisements

ഒരേസമയം വാണിജ്യ സിനിമകൾക്ക് ഒപ്പം തന്നെ കലാമൂല്യമുള്ള സിനിമകളിലും വേഷമിട്ടിരുന്ന മീരാ ജാസ്മിൻ മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ഉൾപ്പെടെ നരവധി അവാർഡുകളും നേടിയിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിനാണ് 2004 ൽ താരത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്.

മലയാളത്തിലും അന്യഭാഷകളിലുമായി ഇതുവരെ താരം അമ്പത്തോളം സിനിമകളുടെ ഭാഗമായി. മലയാളത്തിൽ അഭിനയിച്ച രസതന്ത്രം, സ്വപ്നക്കൂട്, കസ്തൂരി മാൻ, പെരുമഴക്കാലം, പാഠം ഒന്ന് ഒരു വിലാപം തുടങ്ങിയ സിനിമകൾ ശ്രദ്ധേയമായിരുന്നു.

വിവാഹശേഷം ദുബായിയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. അതേ സമയം സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ സിനിമയിൽ കൂടി താരം മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇപ്പോൾ. ജയറാം നായകനായി എത്തുന്ന ചിത്രത്തിലാണാ മീരാ ജാസ്മാൻ വേഷമിടുന്നത്.

സംവിധായകൻ സത്യൻ അന്തിക്കാട് തന്നെ ഈ വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ജൂലായിൽ ആണ് സിനിമയിടെ ചിത്രീകരണം ആരംഭിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരംഗമായി പ്രചരിക്കുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് ചിത്രങ്ങൾ പങ്കുവെച്ചുരിക്കുന്നത്. ഇതിനോടകം തന്നെ പ്രിയതാരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

Advertisement