അതിന്റെ കാരണം അന്ന് മമ്മൂക്ക എന്നോട് പറഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തലുമായി നടി മന്യ

78

ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു മന്യ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ട താരം വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ലോഹിതദാസ് ഒരുക്കിയ ജോക്കർ എന്ന ചിത്രത്തിലൂടെ ആയിരുന്നു മന്യ മലയാളത്തിനേക്ക് എത്തിയത്.

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ നടി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. സർക്കസ് കലാകാരന്മാരുടെ ജീവിതം പറഞ്ഞ ജോക്കറിൽ കമല എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മികച്ച ചിത്രങ്ങൾ മന്യയെ തേടി എത്തുകയായിരുന്നു. ചെറിയ സമയം കൊണ്ട് മലയാള സിനിമയിൽ നായിക സ്ഥാനം ഉറപ്പിക്കുകയായിരുന്നു മന്യ.

Advertisements

ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള സിനിമ അനുഭവംനടി വെളിപ്പെടുത്തിയതാണ് വൈറലാകുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം മമ്മൂട്ടിയെ കുറിച്ച് വാചാലയായത്. മമ്മൂട്ടിക്കൊപ്പം രണ്ട് ചിത്രങ്ങളിലാണ് മന്യ അഭിനയിച്ചിട്ടുള്ളത്. രാക്ഷസരാജാവ്, അപരിചിതൻ എന്നി സിനമകളിലാണ് മമ്മൂട്ടിക്കൊപ്പം മന്യ അഭിനയിച്ചത്.

Also Read
ആരേയും വിളിക്കാൻ സാധിച്ചില്ല, രഹസ്യ വിവാഹം ആയിരുന്നു, ഹണിമൂൺ ആഘോഷവും കഴിഞ്ഞു, എല്ലാം വളരെ പെട്ടെന്നായിരുന്നു: സുമി റാഷിക്

അതേ സമയം മമ്മൂട്ടിയുടെ ഭൂരിഭാഗം ചിത്രങ്ങളിലും കൂളിങ് ഗ്ലാസിലാണ് താരം എത്തുന്നത്. കൂളിങ് ഗ്ലാസിനോടുള്ള മമ്മൂട്ടിയുടെ ഇഷ്ടം സിനിമയ്ക്ക് അകത്തും പുറത്തും ചർച്ചയാകാറുണ്ട്. ഇപ്പോഴിത താരം കൂളിങ് ഗ്ലാസ് വയ്ക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് മന്യ. മമ്മൂട്ടിയുടെ കണ്ണട ഭ്രമം എല്ലാവർക്കും അറിയാമെങ്കിലും അത് വയ്ക്കാനുള്ള കാരണം അധികം പേർക്കും അറിയില്ല.

ഒരിക്കൽ മമ്മൂക്ക തന്നെയാണ് കൂളിങ് ഗ്ലാസ് വയ്ക്കുന്നതിന്റെ കാരണം തന്നോട് പറഞ്ഞതെന്നാണ് മന്യ പറയുന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ഞാൻ കുഞ്ഞുങ്ങളെ പോലെ ചെറുതാണ് എന്ന്. തന്റെ പക്വതക്കുറവ് മറച്ച് വയ്ക്കാനാണ് പല സിനിമകളിലും കൂളിങ് ഗ്ലാസ് വയ്ക്കുന്നത്രെ എന്ന് മന്യ ഓർത്ത് പറഞ്ഞു. ലൊക്കേഷനിൽ വെച്ച് അമ്മയ്ക്ക് വീട്ടിൽ നിന്ന് മീൻ ഉണ്ടാക്കി കൊണ്ടു വന്ന കാര്യവും മന്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Also Read
ഒന്നോ രണ്ടോ ഹ്രസ്വ ചിത്രങ്ങളിൽ വേശ്യയുടെ റോൾ ചെയ്തു എന്ന് കരുതി അതാണ് എന്റെ തൊഴിൽ എന്ന് പോലും പറഞ്ഞവരുണ്ട്: മനസ്സ് തുറന്ന് സാധിക വേണുഗോപാൽ

ആദ്യമായി മമ്മൂട്ടിയെ കണ്ടപ്പോഴുണ്ടായ അനുഭവവും നടി വെളിപ്പെടുത്തിയിരുന്നു.രക്ഷാസരാജാവിന്റെ ലൊക്കോഷനിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. ആദ്യമായി കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോകുകയായിരുന്നു.

അത്രയ്ക്ക് സുന്ദരനാണ് അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണെന്നും നടി പറയുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ എത്തുന്നതിന് മുൻപ് അദ്ദേഹത്തെ കുറിച്ച് നിരവധി കഥകൾ കേട്ടിരുന്നു. വളരെ ദേഷ്യക്കാരനും കർക്കശക്കാരനാണെന്നുമാണ് കേട്ടിരുന്നത്. എന്നാൽ യഥാർഥത്തിൽ അദ്ദേഹം അങ്ങനെയല്ല. മമ്മൂട്ടി വളരെ രസകരമായ വ്യക്തിയാണെന്നും മന്യ വ്യക്തമാക്കുന്നു.

Advertisement